മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

മൂന്ന് വീലുകളുള്ള പുതിയ സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. നടന്നുകൊണ്ടിരിക്കുന്ന 2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് പുതിയ ട്രൈസിറ്റി 300 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചത്.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

2018 -ല്‍ ഈ സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് മോഡലിനെ 3CT എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. നിക്കെന്‍ എന്നൊരു ത്രീ-വീലര്‍ ബൈക്കിനെയും, ട്രൈസിറ്റി 125 എന്നൊരു സ്‌കൂട്ടറിനെയും നേരത്തെ യമഹ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

ഈ രണ്ട് മോഡലുകള്‍ക്കും ഇടിയിലാകും പുതിയ സ്‌കൂട്ടറിന്റെ സ്ഥാനം എന്നും കമ്പനി അറിയിച്ചു. ട്രൈസിറ്റി 125 -വുമായി രൂപത്തില്‍ ചില സാമ്യങ്ങള്‍ തോന്നുമെങ്കിലും എഞ്ചിന്‍ കരുത്തിലും പ്രകടനത്തിലും വ്യത്യാസമുണ്ടായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

എന്നാല്‍ പുതിയ വാഹനത്തിന്റെ വിലയോ സവിശേഷതകളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് നിറങ്ങളില്‍ വാഹനം വിപണിയില്‍ എത്തും. യൂറോപ്പിലെ കാര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഉപഭോക്താക്കള്‍ക്ക് വാഹനം ഓടിക്കാന്‍ സാധിക്കും. യൂറോപ്യന്‍ വിപണികളില്‍ സ്‌കൂട്ടറിനെ ഉടന്‍ അവതരിപ്പിക്കും.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

സ്‌കൂട്ടറിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഉടന്‍ വെളിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. രണ്ട് ഫ്രണ്ട് വീലുകളാണ് സ്‌കൂട്ടറിന്റെ സവിശേഷത. രണ്ട് വീലുകളുടെ പശ്ചാത്തലത്തില്‍ കോര്‍ണറിംഗില്‍ മികവാര്‍ന്ന ഗ്രിപ്പ് പ്രദാനം നേടാന്‍ ട്രൈസിറ്റി 300 -ന് സാധിക്കും.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ കമ്പനി ഒന്നും തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

അടുത്തിടെ യമഹ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഡിസംബര്‍ 19 -ന് ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന പതിപ്പിന്റെ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read: XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

തായ്‌ലാന്‍ഡ് വിപണിയില്‍ മോഡലിന് 91,500 ബാത്താണ് (ഏകദേശം 2.10 ലക്ഷം രൂപ) വിപണിയിലെ വില. എന്നാല്‍ ഇന്ത്യയിലെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. യമഹയുടെ സ്‌പോര്‍ട്ട് ഹെറിറ്റേജ് റേഞ്ചിലെ ഏറ്റവും ചെറിയ വാഹനം കൂടിയാണ് XSR 155.

Most Read: ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

കൂടിയ പതിപ്പുകളായ XSR 700, XSR 900 എന്നിവയുടെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് XSR 155 മോഡലിനെ കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപമാണ് XSR 155 വാഹനത്തിനുള്ളത്. ഡെല്‍റ്റ ബോക്‌സ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.

Most Read: ധോണിയുടെ ഗാരേജിലെ പുതിയ ഭീമൻ അതിഥി

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

റൗഡ് ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, കണ്ണുനീര്‍തുള്ളിയുടെ രൂപത്തിലുള്ള ഫ്യുവല്‍ടാങ്ക്, സിംഗിള്‍ പീസ് സീറ്റ് എന്നിവയൊക്കെ മോഡലിന്റെ സവിശേഷതയാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

കൂടാതെ കാസ്റ്റ് അലുമിനിയം സ്വിംഗാര്‍മും യമഹ വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, റൗണ്ട് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നീ ഫീച്ചറുകളും XSR 155 മോഡലിനെ വ്യത്യസ്തമാക്കും. 2000 mm നീളവും 805 mm വീതിയും 1080 mm ഉയരവും 810 mm സീറ്റ് ഹൈറ്റുമാണ് വാഹനത്തിന് ഉള്ളത്.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

MT-15, YZF-R15 V3.0 എന്നിവയ്ക്ക് കരുത്തേകുന്ന 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് യമഹ XSR 155 -ന്റെയും കരുത്ത്. 19.3 bhp പവറും 14.7 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷ ഒരുക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം അധിക സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും XSR 155 -ല്‍ യമഹ നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, October 26, 2019, 8:30 [IST]
English summary
Yamaha unveils its new scooter with three wheels. Read more in Malayalam.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X