ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്
രാജ്യത്ത് പത്ത് ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളുമായി ഒപ്പുവെച്ച് ഹീറോ മോട്ടോകോർപ്. നിലവിലെ ഡീലർ ശൃംഖല 2020 ഡിസംബർ 31 വരെ പ്രവർത്തനം തുടരുമെന്ന് അമേരിക്കൻ ക്രൂയിസർ ബ്രാൻഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതിനുശേഷം രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോവാനാണ് കമ്പനിയുടെ പദ്ധതി. ഹീറോ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പുതിയ കരാറുകൾ 2021 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക. അതേസമയം പുതിയ ഡീലർ നെറ്റ്‌വർക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഹാർലി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

എന്നാൽ തങ്ങളുടെ നഷ്ടപരിഹാര വിഷയത്തിൽ ഹാർലി-ഡേവിഡ്‌സൺ ഡീലേഴ്‌സ് അസോസിയേഷൻ അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

നിലവിലുള്ള ഉടമകൾക്ക് സുഗമമായ സേവനം തുടർന്നും ഉറപ്പാക്കുന്നതിന് കമ്പനി ഹീറോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഹാർലി പത്രക്കുറിപ്പിലൂടെ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
MOST READ: എക്‌സ്റ്റെക് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹീറോ മോട്ടോകോർപ്

ഇതിന്റെ ഭാഗമായ പുതിയ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ ഹീറോയുടെ സഹായത്തോടെ കൊണ്ടുവരുമെന്നും സൂചനകളുണ്ട്. അതോടൊപ്പം ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ് (HOG) പ്രവർത്തനങ്ങളും പുനരാരംഭിക്കും.

കൂടാതെ, അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ റൈഡേഴ്‌സിനെ അറിയിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള അമേരിക്കൻ ബ്രാൻഡിന്റെ തീരുമാനത്തിനെതിരെ ഇന്ത്യയിൽ ഹാർലി ഡീലർമാർ ശക്തമായി പ്രതിഷേധിച്ചിരുന്നു.
MOST READ: ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

പതിനൊന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ആഗോള പുനസംഘടനാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിൽപ്പനയും ഉത്പാദന പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണെന്നാണ് ഹാർലി വ്യക്തമാക്കിയിരുന്നത്.

കാര്യമായി സ്വാധീനമില്ലാത്ത രാജ്യങ്ങളിൽ നിന്നും പുറത്തുകടന്ന് അമേരിക്കയിലും യൂറോപ്പിലും കൂടുതൽ ശ്രദ്ധകൊടുക്കാനുള്ള ശ്രമമാണ് കമ്പനിയുടേത്.


Click it and Unblock the Notifications








