ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

ഡയാബ്ലോ സൂപ്പർ സ്പോർട്സ് കാറിന്റെ -ാം വാർഷിക ആഘോഷവുമായി ഓട്ടോമൊബിലി ലംബോർഗിനി. 1990 ലാണ് ഡയാബ്ലോ അവതരിപ്പിച്ചതെങ്കിലും 1985-ലാണ് വാഹനത്തിന്റെ വികസനം കമ്പനി ആരംഭിച്ചത്.

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

ലംബോർഗിനിയിലെ മേലധികാരികൾ അവരുടെ ഡിസൈനർമാരോടും എഞ്ചിനീയർമാരോടും മണിക്കൂറിൽ 320 കിലോമീറ്റർ വേഗത മറികടക്കാൻ കഴിയുന്ന റെക്കോർഡ് ബ്രേക്കിംഗ് കാർ വികസിപ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമാണ് ഡയാബ്ലോ.

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

പ്രോജക്റ്റ് 132 എന്ന കോഡ്നാമമുള്ള ഡയാബ്ലോ വാസ്തവത്തിൽ ഏറെ പ്രിയപ്പെട്ട കൗണ്ടാച്ചിന്റെ പകരക്കാരനായാണ് വിപണിയിൽ എത്തിയത്. ക്ലീൻ, ആക്രമണാത്മകവുമായ ലൈനുകളുമായി പരിഷ്കരിച്ച മാർസെല്ലോ ഗാണ്ടിനിയുടെ ഒരു പ്രോജക്റ്റിലൂടെയാണ് ഈ സൂപ്പർ കാറിന്റെ വികസനം സാധ്യമായത്.

MOST READ: മാഗ്‌നൈറ്റിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത് ഹാച്ച്ബാക്ക് ശ്രേണി ഉപഭോക്താക്കളെയും

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

അതിനിടയിൽ ഓട്ടോമൊബിലി ലംബോർഗിനിയുടെ ഭൂരിപക്ഷം ഓഹരിയുടമയായി. 1990-ൽ ഡയാബ്ലോ വിപണിയിൽ എത്തിയപ്പോൾ 325 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായും ഇത് മാറി.

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

കാറിന്റെ 5.7 ലിറ്റർ എഞ്ചിന് 4 ഓവർഹെഡ് ക്യാംഷാഫ്റ്റുകളും ഓരോ സിലിണ്ടറിനും മൾട്ടി-പോയിന്റ് ഇലക്ട്രോണിക് ഇഞ്ചക്ഷനും ഉണ്ടായിരുന്നു. ഇത് 485 bhp കരുത്തിൽ 580 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടിൽ പുതിയ മിഡ്-സൈസ് എസ്‌യുവി ഒരുങ്ങുന്നു

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

വാസ്തവത്തിൽ 1993 വരെ ഡ്രൈവിംഗ് സഹായങ്ങളോ പവർ സ്റ്റിയറിംഗോ ഇല്ലാതെയാണ് ഡയാബ്ലോ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. അതിനുശേഷമാണ് റാലി ചാമ്പ്യൻ സാന്ദ്രോ മുനാരി ഉൾപ്പെട്ട തീവ്രമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഇത്തരം സംവിധാനങ്ങൾ ലംബോർഗിനിയിൽ പിന്നീട് ഇടംപിടിച്ചു.

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

1993-ൽ ഓട്ടോമൊബിലി ലംബോർഗിനി ഫോർ-വീൽ ഡ്രൈവ് ഉൾക്കൊള്ളുന്ന ആദ്യത്തെ ലംബോർഗിനി ഗ്രാന്റൂറിസ്മോ ഡയാബ്ലോ VT പുറത്തിറക്കി. ഇത് മെക്കാനിക്കൽ മെച്ചപ്പെടുത്തലുകളും സ്റ്റൈലിസ്റ്റിക് മാറ്റങ്ങളും കൊണ്ടുവന്ന് ഏറെ ശ്രദ്ധനേടി.

MOST READ: ഹോണ്ട ഫിറ്റിന്റെ പ്ലാറ്റ്ഫോമിൽ പുതിയ HR-V ഒരുങ്ങും; ഇന്ത്യയിലേക്ക് എത്താൻ സാധ്യത കുറവ്

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

ഉടൻ തന്നെ ടൂ-വീൽ ഡ്രൈവ് പതിപ്പിലും അവ കൊണ്ടുവന്നു.ഇതുവരെ 2903 യൂണിറ്റുകൾ നിർമിച്ച ഡയാബ്ലോ ലംബോർഗിനിയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന കാറാണിത്.

ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

പിൻ‌ഗാമിയായ മുർസിലാഗോ എത്തുന്നതു വരെ അതായത് 2001 വരെ ലംബോർഗിനി ഡയാബ്ലോ സൂപ്പർ സ്പോർട്സ് കാർ ലഭ്യമായിരുന്നു. നിരത്തിലെത്തി 30 വർഷങ്ങൾ പൂർത്തിയാക്കിയെങ്കിലും ഡയാബ്ലോ ഇപ്പോഴും ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കാറുകളിൽ ഒന്നായി തുടരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Automobili Lamborghini Diablo Celebrating 30 Years. Read in Malayalam
Story first published: Friday, December 4, 2020, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X