മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ആഗോള വിപണികൾക്കായി ഹോണ്ട പുതിയ 2021 മോഡൽ CB1000R സ്പോർട്‌സ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ പുറത്തിറക്കി. മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി ബൈക്കിന്റെ സ്റ്റൈലിംഗിൽ ചെറിയ മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് ബെസെലാണ് അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. അതോടൊപ്പം അല്പം കോണാകൃതിയിലുള്ളതും ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്‌ക്ക് കവർ പോലെ നൽകുന്ന ഒരു ഫ്ലൈ-സ്‌ക്രീനും ഹോണ്ട മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

റേഡിയേറ്ററിന്റെയും സൈഡ് പ്ലേറ്റുകളുടെയും സ്റ്റൈലിംഗും ഹോണ്ട പുതുക്കിയിട്ടുണ്ട്. 2021 മോഡൽ CB1000R-ന് w-സ്‌പോക്ക് കാസ്റ്റ്-അലുമിനിയം വീലുകളാണ് ഇത്തവണ ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

സവിശേഷതകളെ സംബന്ധിച്ചിടത്തോളം 202 ഹോണ്ട CB1000R ഇപ്പോൾ സീറ്റിനടിയിൽ ഒരു യുഎസ്ബി പോർട്ടും ബ്ലൂടൂത്ത് പ്രാപ്തമാക്കിയ അഞ്ച് ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയും ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ ഫീച്ചറുകളുമാണ് പുതുതായി ഉൾച്ചേർത്തിരിക്കുന്നത്.

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതിയ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിന്റെ എഞ്ചിനിലും പെർഫോമൻസിലും കൈകടത്താനോ മാറ്റങ്ങൾ വരുത്താനോ ജാപ്പനീസ് ബ്രാൻഡ് തയാറായിട്ടില്ല. അതിനാൽ 2021 മോഡൽ CB1000R 998 സിസി ഇൻലൈൻ-ഫോർ സിലിണ്ടർ എഞ്ചിൻ തന്നെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

MOST READ: SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

143 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. സുഗമമായ പവർ ഡെലിവറിക്കായി പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ ഒപ്റ്റിമൈസ് ചെയ്തതായും ഹോണ്ട അവകാശപ്പെടുന്നു.

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ജാപ്പനീസ് നിർമാതാവ് ശ്രേണിയിൽ ഒരു CB1000R ബ്ലാക്ക് എഡിഷൻ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോർസൈക്കിളിൽ ബ്ലാക്ക് ഔട്ട് തീമിലാണ് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

കൂടാതെ സ്റ്റാൻഡേർഡായി ക്വിക്ക്-ഷിഫ്റ്ററും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. അപ്‌ഡേറ്റുചെയ്‌ത CB1000R ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ അടുത്ത വർഷം രണ്ടാം പാദത്തോടെ ഈ സൂപ്പർ ബൈക്ക് ഇന്ത്യയിലേക്കും പ്രവേശിക്കും.

മുഖംമിനുക്കി പുതിയ ഹോണ്ട CB1000R എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

15 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ പുതുക്കിയ മോഡലിന് വില പ്രതീക്ഷിക്കാം. നിലവിൽ ഇന്ത്യൻ വിപണിയിൽ ഹോണ്ട ആഫ്രിക്ക ട്വിൻ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100, ട്രയംഫ് ടൈഗർ 900 എന്നിവയുമായാണ് ഹോണ്ട CB1000R മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
2021 Honda CB1000R Revealed For Global Markets. Read in Malayalam
Story first published: Wednesday, November 11, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X