വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ഉത്സവ സീസണ്‍ ആയതോടെ വാഹന വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. കൊവിഡ് മൂലവും, ലോക്ക്ഡൗണ്‍ നാളുകളില്‍ നഷ്ടപ്പെട്ട വില്‍പ്പന തിരിച്ചുപിടിക്കുകയാണ് ബ്രാന്‍ഡുകള്‍.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ഈ നാളുകളില്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ഏതാനും ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ജാവ. നവരാത്രി ദിനത്തോട് അനുബന്ധിച്ച് നടന്ന വില്‍പ്പനയില്‍ കാര്യമായ നേട്ടം കൊയ്യാന്‍ ബ്രാന്‍ഡിന് സാധിച്ചിരുന്നു.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

പെറാക്കിന്റെ 2,000-ല്‍ അധികം യൂണിറ്റുകളാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചത്. ദീപാവലി ദിനത്തിലും ഈ വില്‍പ്പന തുടരാമെന്ന പ്രതീക്ഷയിലാണ് ജാവ. ഇതിന്റെ ഭാഗമായി മോഡലുകളില്‍ പുതിയ ഫിനാന്‍സിംഗ് പദ്ധതികളും, കുറഞ്ഞ ഇഎംഐ അടക്കമുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാവ.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ഉത്സവ സീസണ്‍ ആസന്നമാകുമ്പോള്‍, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി ബൈക്കുകളില്‍ പ്രതിമാസം 4,444 രൂപയുടെ കുറഞ്ഞ ഇഎംഐ പദ്ധതി അവതരിപ്പിച്ചു. കാത്തിരിപ്പ് കാലാവധിയും കുറയും. അതായത് ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരത്തെ ഡെലിവറി ലഭിക്കും.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

നേരത്തെ ചെയ്തതുപോലെ അവര്‍ക്ക് കൂടുതല്‍ നേരം കാത്തിരിക്കേണ്ടിവരില്ല. ജാവ മോട്ടോര്‍സൈക്കിളിനായി തുടക്കത്തില്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതിനുശേഷം അത് 5-6 മാസമായി കുറച്ചു, ഇപ്പോള്‍ ഇത് അതിലും കുറച്ച് കാത്തിരുന്നാല്‍ മതി.

MOST READ: കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

അതേസമയം ഈ ഉത്സവകാലത്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ബൈക്കുകള്‍ നേരത്തെ ഡെലിവറി ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. 2020 ഒക്ടോബറില്‍ ഇതാദ്യമായി കമ്പനി 2,000 യൂണിറ്റ് പെറാക്കിന്റെ ഡെലിവറികള്‍ വില്‍പ്പന നടത്തി.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

വാസ്തവത്തില്‍, ജാവ അവരുടെ മൂന്ന് മോട്ടോര്‍സൈക്കിളുകളില്‍ 2,000 -ല്‍ അധികം യൂണിറ്റുകള്‍ ഒരു മാസത്തില്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. ഒക്ടോബര്‍ മാസത്തിന്റെ രണ്ടാം പകുതിയിലാണ് ഭൂരിഭാഗവും വിറ്റത്.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ ബ്രാന്‍ഡുകള്‍

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

നവരാത്രി പോലെ തന്നെ ദീപാവലി ദിനത്തിലും മികച്ച വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. പെറാക്കിന്റെ ഡെലിവറികള്‍ ഈ വര്‍ഷം ജൂലൈയിലാണ് ജാവ ആരംഭിച്ചത്. കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണിത്.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ക്ലാസിക് ലെജന്റ്‌സ് പെറാക്കിന്റെ ഡെലിവറി നമ്പറുകള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. അതിനാല്‍ അതിന്റെ വില്‍പ്പന പ്രകടനത്തെ മുന്‍ മാസങ്ങളുമായി താരതമ്യപ്പെടുത്താനും അതിന്റെ എതിരാളികളുടെ പ്രകടനത്തെ വിലയിരുത്താനും കഴിയില്ല.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ ജാവയുടെ മൊത്തം വില്‍പ്പന കണക്കിലെടുക്കുമ്പോള്‍, വില്‍പ്പന ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. ജൂലൈയില്‍ 569 യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നു.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ഒക്ടോബറിലെ ജാവ, ജാവ 42 എന്നിവയുടെ വില്‍പ്പന കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ രണ്ട് മോഡലുകളും സ്ഥിരതയാര്‍ന്നതായി അവര്‍ പറയുന്നു. ക്ലാസിക് ലെജന്റ്സ് നിലവില്‍ ജാവ, ജാവ 42, പെറാക് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു.

വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 -ന് 1.60 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജാവ പെറാക്കിന് 1,94,500 രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Jawa Offers Assured Deliveries And Low EMI Options. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X