കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

അമേരിക്കൻ എസ്‌യുവി വാഹന നിർമാതാക്കളായ ജീപ്പ് 2017-ലാണ് കോമ്പസ് എസ്‌യുവിയുമായി ഇന്ത്യയിലേക്ക് എത്തുന്നത്. വർഷങ്ങളായി ഒരു മോഡലുമായി മുമ്പോട്ടു പോവുന്ന ബ്രാൻഡ് സമീപഭാവിയിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്.

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

അതിൽ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമുണ്ട്. നിലവിൽ ആഭ്യന്തര തലത്തിൽ കാര്യമായ വിൽപ്പനയൊന്നുമില്ലാത്ത കോമ്പസിനെ കൂടുതൽ ഉപബോക്താക്കളിലേക്ക് ആകർഷിക്കാനായി ജീപ്പ് ഉത്സവ സീസൺ ആനുകൂല്യങ്ങൾ എസ്‌യുവിയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

നിലവിലെ കോമ്പസിൽ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വേരിയന്റിനെ ആശ്രയിച്ച് 1.5 ലക്ഷം രൂപ വരെ ഉപഭോക്താക്കൾക്ക് ഡീലർഷിപ്പ് തലത്തിൽ അധിക കിഴിവുകൾ ലഭിക്കും.

MOST READ: എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ഇതുകൂടാതെ കോമ്പസിൽ‌ ഫ്ലെക്‌സിബിൾ ഇൻ‌സ്റ്റാൾ‌മെന്റ് ഓപ്ഷനുകൾ‌ ഉൾപ്പെടെ ഒന്നിലധികം ഇ‌എം‌ഐ സ്കീമുകളും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും ലളിതമായ ഓപ്ഷൻ പ്രതിമാസം 22,853 രൂപയുടേതാണ്. അതിനുശേഷം ഒരു ‘ഹൈബ്രിഡ് ഇഎംഐ' ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട് കമ്പനി.

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

അതിൽ പ്രതിമാസ ഗഡു ആരംഭിക്കുന്നത് ഒരു ലക്ഷത്തിന് 1,111 രൂപ എന്ന നിരക്കിലാണ്. വായ്പ കാലാവധി അവസാനിക്കുന്നതുവരെ ഓരോ വർഷവും 15 ശതമാനം വരെ ക്രമാനുഗതമായി വർധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: 'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ഇതുകൂടാതെ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വളരെ കുറഞ്ഞ പ്രതിമാസ ഗഡുക്കളും ലഭിക്കും. ഇതിൽ വായ്പ തുകയുടെ ലക്ഷത്തിന് 899 രൂപ എന്ന കണക്കിലാണ് ലഭിക്കുന്നത്.

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ഒരു ‘50 ശതമാനം കിഴിവ് 'സ്കീമും ജീപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അതിൽ വാങ്ങുന്നവർക്ക് തുടർച്ചയായി മൂന്ന് മാസത്തേക്ക് തുകയുടെ പകുതി തവണ മാത്രം അടച്ചാൽ മതിയാകും. വെറും 7.25 ശതമാനം മുതൽ കുറഞ്ഞ പലിശ നിരക്കിൽ ജീപ്പ് ധനകാര്യ പദ്ധതികളും പരിചയപ്പെടുത്തിയിട്ടുണ്ട്.

MOST READ: പുതുക്കിയ CH-R GR സ്പോർട്ട് അവതരിപ്പിച്ച് ടൊയോട്ട

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

സ്ത്രീകൾക്ക് ഓൺ-റോഡ് വിലയുടെ 100 ശതമാനം ഫിനാൻസ് ഓപ്ഷനും ജീപ്പ് വാഗ്ദാനം ചെയ്യുന്നു. അതും താരതമ്യേന കുറഞ്ഞ 8.20 ശതമാനം പലിശ നിരക്കിൽ. കൂടാതെ ഉയർന്ന സിബിൽ‌ സ്കോർ‌ അല്ലെങ്കിൽ‌ പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്ന ബാങ്കുകളുമായുള്ള നിലവിൽ ബന്ധമുള്ള ഉപഭോക്താക്കൾ‌ക്കും ഡൗൺ‌ പേയ്‌മെൻറ് ഇല്ലാതെ 100 ശതമാനം വായ്പ ലഭിക്കും.

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

മൊത്തത്തിൽ ജീപ്പ് കോമ്പസിലെ ഡീലുകളും ഓഫറുകളും തികച്ചും ആകർഷകമാണ്. നിലവിൽ 16.49 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ഫോക്സ്‍വാഗൺ ടി-റോക്ക്, സ്കോഡ കരോക്ക്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നീ മോഡലുകളുമായാണ് കോമ്പസ് മാറ്റുരയ്ക്കുന്നത്.

MOST READ: ഗ്രാവിറ്റാസിന്റെ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കോമ്പസിന് ലഭിക്കുന്നത്. ആദ്യത്തേത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഉപയോഗിച്ച് തെരഞ്ഞെടുക്കാം. രണ്ടാമത്തേത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Announced Diwali Offer For Compass SUV With Benefits Up To Rs 1.5 Lakh. Read in Malayalam
Story first published: Tuesday, November 10, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X