ഗ്രാവിറ്റാസിന്റെ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

2020 ഓട്ടോ എക്സ്പോയിലാണ് ഗ്രാവിറ്റാസിനെ ടാറ്റ മോട്ടോര്‍സ് പരിചയപ്പെടുത്തുന്നത്. ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാത്തിരിപ്പ് നീളുകയാണ് ഉണ്ടായത്.

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

എന്നാല്‍ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. എംജി ഹെക്ടര്‍ പ്ലസ് ആണ് വിപണിയില്‍ ഗ്രാവിറ്റാസിന്റെ മുഖ്യഎതിരാളി.

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ ചില വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനൊപ്പം തന്നെ മൈക്രോ എസ്‌യുവി മോഡലായ HBX വിപണിയില്‍ എത്തിയേക്കും.

MOST READ: പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

ടാറ്റയും ജാഗ്വര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്. അഞ്ച് സീറ്റര്‍ എസ്യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്.

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

MOST READ: സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.

MOST READ: വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കിയേക്കും.

ഗ്രാവിറ്റാസിന്‍ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭിക്കും. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, November 10, 2020, 11:32 [IST]
English summary
Tata Planning To Launch Gravitas By The End Of 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X