വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കിഴ മോട്ടോർസ് സെൽറ്റോസിലൂടെ വൻ വിജയമാണ് നേടിയെടുത്തത്. തുടർന്ന് കാർണിവലും സോനെറ്റും നിരത്തിലെത്തിയതോടെ കിയ രാജ്യത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു.

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

ഇപ്പോൾ സോനെറ്റും സെൽറ്റോസിന്റെ അതേ പാതയിലാണെന്ന് തോന്നുന്നു. കിയയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവി ആദ്യ മാസത്തിൽ (2020 സെപ്റ്റംബർ) ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സബ്-4 മീറ്റർ എസ്‌യുവിയായിരുന്നു. ഒക്ടോബറിൽ വിൽപ്പന കൂടുതൽ വർധിക്കുകയും ചെയ്‌തു.

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

കഴിഞ്ഞ മാസം കിയ ഇന്ത്യ സോനെറ്റിന്റെ 11,721 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് പ്രതിമാസ വിൽപ്പനയിൽ 26.49 ശതമാനത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും 2020 ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനമായിരുന്നില്ല സോനെറ്റ്.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

ഇത്തവണ സോനെറ്റിൽ നിന്നും മാരുതി വിറ്റാര ബ്രെസ ആ സ്ഥാനം കൈപ്പിയിലാക്കിയിരുന്നു. എന്നാൽ ശ്രേണിയിൽ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ടൊയോട്ട അർബൻ ക്രൂയിസർ, ഹോണ്ട WR-V തുടങ്ങിയ വമ്പൻമാരെ മറികടക്കാൻ കിയ സോനെറ്റിനായി എന്നത് വലിയ കാര്യമാണ്.

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

2020 കിയ സോനെറ്റിന്റെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം അതിന്റെ മികച്ച സവിശേഷതകളും ഉപകരണ ലിസ്റ്റുമാണ്. സെഗ്‌മെന്റിലെ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (10.25 ഇഞ്ച് യൂണിറ്റ്), UVO കണക്റ്റുചെയ്ത കാർ ടെക് എന്നിവ തന്നെ പ്രധാന ഫീച്ചറുകളായി കണക്കാക്കപ്പെടുന്നു.

MOST READ: ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

അവയോടൊപ്പം ബോസ് ഓഡിയോ സിസ്റ്റം, സൗണ്ട് മൂഡ് ലൈറ്റിംഗ്, ക്യാബിൻ എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ എസി വെന്റുകൾ എന്നിവയെല്ലാം മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്‌തനാവാൻ കൊറിയൻ കാറിനെ സഹായിക്കുന്നു.

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സോനെറ്റ് വാഗ്‍‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.2 ലിറ്റർ പെട്രോൾ ആണ്. 83 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

രണ്ടാമത്തേത് 1.5 ലിറ്റർ ഡീസലാണ്. ഇത് രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാണ് ലഭ്യമാകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ഈ എഞ്ചിൻ 100 bhp പവറും 240 Nm torque ഉം സൃഷ്ടിക്കുന്നു. എന്നാൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് ഉപയോഗിച്ച് ഇത് 115 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കും.

വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് സോനെറ്റിന്റെ മറ്റൊരു പ്രധാന ആകർഷക ഘടകം. ഇത് 120 bhp പവറിൽ 172 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ഐ‌എം‌ടി അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഉപയോഗിച്ച് ഇത് വാങ്ങാം. 6.71 ലക്ഷം മുതൽ 12.99 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Kia Sonet Monthly Sales Increased By 26.49 Percent In October. Read in Malayalam
Story first published: Monday, November 9, 2020, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X