ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

ഥാറിന്റെ AX, AX സ്റ്റാൻഡേർഡ് വേരിയന്റുകളെ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌ത് മഹീന്ദ്ര. 9.80 ലക്ഷം രൂപ പ്രാരംഭ വിലയുള്ള എസ്‌‌യുവിയുടെ എൻട്രി ലെവൽ മോഡലുകളായിരുന്നു ഇത്.

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

കഴിഞ്ഞ ദിവസം 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി മഹീന്ദ്ര നിർത്തിവെച്ചിരുന്നു. എന്നാഷ ബുക്കിംഗിലുണ്ടായ വർധനവാണ് ഈ തീരുമാനത്തിലേത്ത് നയിച്ചതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതിനുപിന്നാലെയാണ് രണ്ട് വേരിയന്റുകളെയും വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചതും.

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

വില കുറഞ്ഞ പതിപ്പുകളെ പിൻവലിച്ചതോടെ ഇനി മുതൽ ഥാറിന് 11.90 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില. പുതിയ Gen3 ചാസിയെ അടിസ്ഥാനമാക്കിയാണ് രണ്ടാംതലമുറ ഥാർ എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്.

MOST READ: ശബ്ദ മലിനീകരണം ഒഴിവാക്കാം; സൈലന്റ് ദീപാവലി സന്ദേശവുമായി ടാറ്റ നെക്സോൺ

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

നിശ്ചിത സോഫ്റ്റ് ടോപ്പ്, സൈഡ് ഫേസിംഗ് സീറ്റുകൾ, സ്റ്റീൽ വീലുകൾ, മെക്കാനിക്കൽ ലോക്കബിൾ ഡിഫറൻഷ്യൽസ്, മാനുവൽ ട്രാൻസ്മിഷൻ എന്നിവ ഉപയോഗിച്ച് AX വേരിയന്റുകൾ വാഗ്ദാനം ചെയ്തു.

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

ഉയർന്ന സവിശേഷതകളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയൊക്കെയാണ് ഉൾപ്പെടുന്നത്. അടുത്ത കാലത്ത് ഇന്ത്യൻ വാഹന വിപണിയെ ഇളക്കിമറിച്ച അരങ്ങേറ്റമായിരുന്നു പുതുതലമുറ മഹീന്ദ്ര ഥാറിന്റേത്.

MOST READ: പഴയ സഫാരിയെ ഓർമപ്പെടുത്തും; ടാറ്റ ഹാരിയർ ക്യാമോ ഗ്രീൻ എഡിഷൻ വീഡിയോ കാണാം

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

തുടർന്ന് ഇതുവരെ ബുക്കിംഗ് 20,000 കടന്നതും ശ്രദ്ധേയമായി. എന്നാൽ 2020 മോഡലിനായുള്ള കാത്തിരിപ്പ് കാലാവധി അഞ്ച് മുതൽ ഏഴ് മാസം വരെയാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. 2.0 ലിറ്റർ, 4 സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുക.

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

പെട്രോൾ യൂണിറ്റ് 150 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഓയിൽ ബർണർ എഞ്ചിൻ 130 bhp പവറും 320 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ച് ലഭ്യമാണ്.

MOST READ: ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസുള്ള ഫോർ വീൽ ഡ്രൈവ് എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്. പഴയ പതിപ്പിനേക്കാൾ നീളവും വീതിയും ഉള്ളതിനാൽ ക്യാബിനിൽ കൂടുതൽ ഇടമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. കൂടാതെ മുൻവശത്തേക്കും വശങ്ങളിലേക്ക് ചരിഞ്ഞുമുള്ള പിൻ സീറ്റുകളും ഓപ്ഷനായി തെരഞ്ഞെടുക്കാം.

ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

എന്തായാലും പ്രൊഡക്ഷൻ വർധിപ്പിക്കാൻ ഒരുങ്ങുന്ന കമ്പനി വരും ദിവസങ്ങളിൽ ഡെലവറി വേഗത്തിലാക്കുന്നതോടെ എൻട്രി ലെവൽ AX, AX സ്റ്റാൻഡേർഡ് വേരിയന്റുകൾ തിരിച്ചെത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Silently Removed AX And AX Std Variants Of The Thar From Website. Read in Malayalam
Story first published: Monday, November 9, 2020, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X