പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

2020 i20 6.79 ലക്ഷം രൂപ ആമുഖ എക്സ്-ഷോറൂം വിലയ്ക്ക് കഴിഞ്ഞ ആഴ്ച ഹ്യുണ്ടായി പുറത്തിറക്കി. ടോപ്പ്-സ്പെക്ക്, അസ്ത (O) വേരിയന്റ് ചില സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളോടെ വരുന്നു.

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

നിരവധി കളർ, വേരിയന്റ്, എഞ്ചിൻ ഓപ്ഷനുകളിലാണ് പുതുതലമുറ i20 വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ രൂപം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഹ്യുണ്ടായി പുതിയ i20 -യ്ക്കായി എസെൻഷ്യോ പായ്ക്ക്, പ്രീമിയം പായ്ക്ക്, റേഡിയൻറ് പായ്ക്ക് എന്നിങ്ങനെ മൂന്ന് ആക്സസറി കിറ്റുകൾ അവതരിപ്പിച്ചു.

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

ഏറ്റവും താങ്ങാനാവുന്ന എസെൻഷ്യോ പായ്ക്കിൽ ഡോർ വൈസറിൽ ക്രോം ടച്ച്, ഡോർ സൈഡ് മോൾഡിംഗ്, ബമ്പർ കോർണർ പ്രൊട്ടക്റ്ററുള്ള റിയർ ബൂട്ട് ലിഡ്, സ്റ്റാൻഡേർഡ് ബോഡി കവർ എന്നിവ ഉൾക്കൊള്ളുന്ന ബാഹ്യ ഹൈലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

അകത്ത്, കറുത്ത സ്റ്റിയറിംഗ് വീൽ കവർ, ബൂട്ട് മാറ്റ്, ക്യാബിനായി 3D മാറ്റുകൾ, മുൻ സീറ്റുകൾക്ക് നെക്ക് റെസ്റ്റ് കുഷ്യൻ, ഒരു കാർ പെർഫ്യൂം ക്യാൻ എന്നിവ ഉൾപ്പെടുന്നു. ഈ ബേസ് പായ്ക്കിന്റെ വില 11,450 രൂപയാണ്.

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

മിഡ് പ്രീമിയം പായ്ക്കിലെ ഉള്ളടക്കങ്ങളിൽ എസെൻഷ്യോ പാക്കിൽ നിന്നുള്ള മിക്ക ഘടകങ്ങളും ഉൾപ്പെടുന്നു, നാല് വിൻഡോകൾക്കും മടക്കാവുന്ന സൺ ബ്ലൈൻഡറുകൾ, സ്റ്റാൻഡേർഡ് റേഞ്ച് സീറ്റ് കവറുകൾ, ബ്ലാക്ക് & റെഡ് നിറത്തിലുള്ള സ്റ്റിയറിംഗ് വീൽ കവർ, ഇരട്ട ലെയർ മാറ്റുകൾ എന്നിവ ലഭിക്കുന്നു.

MOST READ: ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

പ്രീമിയം പായ്ക്ക് എസെൻഷ്യോ പാക്കിനേക്കാൾ ഏകദേശം 9,000 രൂപ അധിക വിലയ്ക്ക് അതായത് 20,559 രൂപയ്ക്ക് ലഭ്യമാണ്.

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

റേഡിയൻറ് പായ്ക്ക് ഏറ്റവും മികച്ച സ്റ്റൈലിംഗും സൗകര്യവും വർധിപ്പിക്കുന്നു. ഹെഡ്‌ലൈറ്റുകൾ, ടെയിൽ‌ലാമ്പുകൾ, ഒ‌വി‌ആർ‌എമ്മുകൾ, ഡ്യുവൽ-ടോൺ ഡോർ സ്‌കഫ് പ്ലേറ്റുകൾ എന്നിവയിൽ ബാഹ്യ ബോഡിക്ക് ക്രോം ഇൻസേർട്ടുകൾ നൽകുന്നു.

MOST READ: 7 വര്‍ഷത്തിനുള്ളില്‍ 28 പുതിയ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

പ്രീമിയം റേഞ്ച് സീറ്റ് കവറുകൾ, ഡിസൈനർ കാർപ്പറ്റ് മാറ്റുകൾ, ഒരു കാർ കെയർ കിറ്റ് എന്നിവയും ഇന്റീരിയറുകൾക്ക് അധികമായി ലബിക്കുന്നു. ഈ ആക്സസറി ബണ്ടിൽ 25,552 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും.

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

നിങ്ങളുടെ ഹ്യുണ്ടായി കാറിന് യഥാർത്ഥവും അനുയോജ്യവുമായ ഫിറ്റ് നൽകുക എന്നതാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് പുതിയ ഹ്യുണ്ടായി i20 ആക്സസറി കിറ്റിന്റെയും ലോഞ്ചിനെക്കുറിച്ച് സംസാരിച്ച മോബിസ് ഇന്ത്യ എ‌എസ് പാർട്‌സ് ഡിവിഷൻ മാനേജിംഗ് ഡയറക്ടർ വൂസുക് ലീം പറഞ്ഞു.

MOST READ: ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

മികച്ച ഡ്രൈവിംഗ് അനുഭവത്തിന്റെ കാതലായ തങ്ങളുടെ ഹ്യുണ്ടായി ജെന്യുവിൻ ഭാഗങ്ങളും ആക്‌സസറികളും ഉയർന്ന നിലവാരം, ഈട്, പ്രകടനം എന്നിവയുടെ പര്യായമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് തങ്ങളുടെ പുതിയ ആക്സസറി കിറ്റുകൾ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പുതിയ ഹ്യുണ്ടായി i20 -ക്കായുള്ള ഈ പ്രത്യേക കിറ്റുകൾ ഇന്ത്യയിലുടനീളമുള്ള എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലും ലഭ്യമാണ്.

Most Read Articles

Malayalam
English summary
Hyundai Introduced Accessory Packs For New Gen i20. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X