'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

ക്ലവർ ലീസ് എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ ഓട്ടോ ഇന്ത്യ. 22,580 രൂപയ്ക്ക് ആരംഭിക്കുന്ന പുതിയ സേവനങ്ങൾക്ക് കീഴിൽ റാപ്പിഡ് ടി‌എസ്‌ഐ, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

24, 36, 48, 60 മാസത്തേക്ക് ഉപയോക്താക്കൾക്ക് ലീസിംഗ് കാലാവധി തെരഞ്ഞെടുക്കാം. ലീസിംഗ് ഓപ്ഷൻ സുഗമമാക്കുന്നതിന് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കൾ ഓറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസുമായാണ് സഖ്യത്തിലേർപ്പെട്ടിരിക്കുന്നത്.

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

സാലറീഡ് ഇൻഡിവിജുവൽസ്, വർക്കിങ് പ്രൊഫഷണൽസ്, ഇടത്തരം ബിസിനസ് സംരംഭങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, പൊതുമേഖലാ യൂണിറ്റുകൾ / സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉപഭോക്താക്കളെ ഈ സേവനം സഹായിക്കും.

MOST READ: മീറ്റിയോർ 350-ക്കായി ആക്‌സസറി നിര അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് ലീസിംഗ് പ്രോഗ്രാം കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

തുടർന്നുള്ള ഘട്ടത്തിൽ 'ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി ഇത് വ്യാപിപ്പിക്കാനാണ് സ്കോഡയുടെ ലക്ഷ്യം.

MOST READ: ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

റോഡ് ടാക്സ്, ഇൻഷുറൻസ്, ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ആക്സിഡന്റൽ റിപ്പയർ, എൻഡ് ടു എൻഡ് മെയിന്റനെൻസ്, ഷെഡ്യൂൾഡ് ടയർ, ബാറ്ററി ചേയ്ഞ്ചുകൾ, റീപ്ലെയ്സ്മെന്റ് വെഹിക്കിൾ എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും ഉൾക്കൊള്ളുന്നതാണ് സ്കോഡയുടെ ക്ലവർ ലീസ് പ്രോഗ്രാം.

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിനും കൂടുതൽ പ്രാദേശികവൽക്കരണത്തിലൂടെ മോഡലുകൾക്ക് മത്സരാധിഷ്ഠമായി വില നൽകുക എന്നിങ്ങനെയെല്ലാമാണ് സ്കോഡ ഇന്ത്യ 2.0 പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.

MOST READ: മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

നിലവിൽ രാജ്യത്തെ സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നതും ജനപ്രിയവുമായ മോഡലുകളിൽ ഒന്നാണ് റാപ്പിഡ്. ലീസിംഗ് പദ്ധതിയിലൂടെ വാഹനത്തെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സ്കോഡ പ്രതീക്ഷിക്കുന്നത്.

'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

ഇന്ത്യൻ വിപണിയിൽ ഡീസൽ എഞ്ചിൻ വിൽപ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നതിനാൽ വിൽപ്പന വർധിപ്പിക്കുന്നതിന് ഇതര ഇന്ധന ഓപ്ഷൻ കൂടി പര്യവേക്ഷണം ചെയ്യുകയാണ് ബ്രാൻഡ്. അതിൽ മോഡലുകളെ സിഎൻജി എഞ്ചിനിലേക്ക് മാറ്റാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Announced New Car Leasing Program For Rapid TSI And Superb Models. Read in Malayalam
Story first published: Tuesday, November 10, 2020, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X