മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ദീപാവലിയോട് അനുബന്ധിച്ച് തങ്ങളുടെ മോഡലുകൾക്ക് ആകർഷകമായ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് റെനോ. ബിഎസ്-VI കംപ്ലയിന്റ് കാറുകളിൽ ആനുകൂല്യങ്ങൾ നൽകി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ബ്രാൻഡിന്റെയും പദ്ധതി.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നിവയുൾപ്പെടെയുള്ള മോഡലുകളിലെല്ലാം ഫ്രഞ്ച് ബ്രാൻഡ് ഓഫർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള വലിയ കിഴിവുകളാണ് കമ്പനിയുടെ വാഗ്ദാനം.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

അതിൽ പ്രത്യേക ആനുകൂല്യ ഉത്സവ പദ്ധതികളായ ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച് ബോണസ്, പ്രത്യേക പലിശ നിരക്ക് എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. റെനോ ഡസ്റ്റർ ഒരു ലക്ഷം രൂപയുടെ ആനുകൂല്യത്തോടെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

MOST READ: ഒക്‌ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

70,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളും കോർപ്പറേറ്റ് കിഴിവ് 30,000 രൂപയും ഉൾപ്പെടെയാണ് ഒരു ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നത്. എന്നാൽ എസ്‌യുവിയുടെ 1.5 ലിറ്റർ പതിപ്പിന് മാത്രമാകും ഈ ഒരു ലക്ഷം രൂപയുടെ ഉത്സവ ആനുകൂല്യങ്ങൾ ബാധകമാവുക.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

പുതിയ 1.3 ലിറ്റർ ടർബോ എഞ്ചിനുള്ള എസ്‌യുവി വേരിയന്റും റെനോയുടെ ഉത്സവ ഓഫറിന്റെ ഭാഗമാണ്. 45,000 രൂപ കോർപ്പറേറ്റ് കിഴിവോടെ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെയുള്ള ഈസി-കെയർ പാക്കേജും റെനോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ഇതിനുപുറമെ 1.3 ലിറ്റർ ഡസ്റ്ററിന് 30,000 വരെ കോർപ്പറേറ്റ് കിഴിവും ലഭിക്കും. ഗ്രാമീണ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക ഓഫറും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിൽ യഥാക്രമം ക്യാഷ് ബെനിഫിറ്റും കോർപ്പറേറ്റ് കിഴിവുമാണ് ലഭിക്കുക. ഇതിൽ യഥാക്രമം 40,000 രൂപയുടെയും 9,000 രൂപയുടെയും കിഴിവുകളിൽ ഉൾപ്പെടുന്നു. അങ്ങനെ മൊത്തം 49,000 രൂപയുടെ ആനുകൂല്യങ്ങളാണ് കുഞ്ഞൻ കാറിൽ ഒരുക്കിയിരിക്കുന്നത്.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

അതോടൊപ്പം മോഡലിൽ 10,000 രൂപ വരെ ലോയൽറ്റി ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ കൃഷിക്കാർക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും മാത്രമായി 5,000 രൂപയുടെ അധിക ഓഫർ ബാധകമാണ്.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ആനുകൂല്യവും കോർപ്പറേറ്റ് കിഴിവും ഉൾപ്പടെ മൊത്തം 39,000 രൂപ വരെയുള്ള കിഴിവോടെയാണ് റെനോ തങ്ങളുടെ കോംപാക്ട് എംപിവിയായ ട്രൈബർ വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക സഹായം തേടുന്നവർക്ക് ട്രൈബർ എംപിവിയിൽ 3.99 ശതമാനം പ്രത്യേക പലിശനിരക്കും ലഭിക്കും. ഇതേ ധനകാര്യ പദ്ധതി ക്വിഡിലും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Offers Diwali Discounts Up To Rs One Lakh On Its BS6 Models. Read in Malayalam
Story first published: Monday, November 9, 2020, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X