മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

അടുത്തിടെ പുറത്തിറക്കിയ മീറ്റിയോർ 350 മോട്ടോർസൈക്കിളിന് ഒരു കൂട്ടം ആക്‌സസറികൾ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു. 'മേക്ക് ഇറ്റ് യുവർസ്' ഓൺലൈൻ കോൺഫിഗറേറ്റർ വഴി ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങൾക്ക് മോട്ടോർസൈക്കിൾ ഇഷ്ടാനുസരണമായി ക്രമീകരിക്കാൻ‌ കഴിയും.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

നിങ്ങൾ തിരഞ്ഞെടുത്ത ആക്‌സസറികൾ ഫാക്‌ടറിയിൽ നിന്ന് നേരിട്ട് ഘടിപ്പിക്കും. ഓപ്ഷണൽ സീറ്റുകൾ വാങ്ങി 4,000 രൂപ ആക്സസറികൾക്കായി ചെലവഴിക്കുകയാണെങ്കിൽ നിങ്ങളുടെ പേരിനൊപ്പം വ്യക്തിഗതമാക്കിയ ബാഡ്ജ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു. ഓരോ വേരിയന്റിനും ലഭിക്കുന്ന ആക്സസറികളുടെ പട്ടിക ഇതാ:

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

ഫയർബോൾ വേരിയന്റ്

നിറങ്ങൾ:

ഫയർബോൾ റെഡ്, ഫയർബോൾ യെല്ലോ, ഫയർബോൾ വൈറ്റ് കസ്റ്റം, ഫയർബോൾ ഗ്രേ കസ്റ്റം, ഫയർബോൾ ഗ്രീൻ കസ്റ്റം, ഫയർബോൾ ബ്രൗൺ കസ്റ്റം, ഫയർബോൾ ബ്ലാക്ക് കസ്റ്റം എന്നിങ്ങനെ ഏഴ് നിറങ്ങളിൽ മീറ്റിയോർ 350 -യുടെ ഫയർബോൾ വേരിയന്റ് ലഭ്യമാകും. ഇഷ്‌ടാനുസൃത നിറങ്ങൾക്ക് 2,073 രൂപ അധികം നൽകേണ്ടി വരും.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

എക്‌സ്‌ഹോസ്റ്റ്: 3,450 രൂപ

സ്‌ട്രെയിറ്റ് കട്ട്, ടേപ്പർ കട്ട് എന്നിങ്ങനെ രണ്ട് എക്‌സ്‌ഹോസ്റ്റ് എൻഡ് കാൻ ആക്‌സസറികൾ ഓഫറിൽ ഉണ്ട്. രണ്ടും കറുത്ത ഫിനിഷിലാണ് വരുന്നത്.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

മിറർ: 3,995 രൂപ

ഒരു സെറ്റിന് 3,600 രൂപ വില വരുന്ന ബ്ലാക്ക്-ഫിനിഷ്ഡ് ബാർ എൻഡ് മിററുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം, എന്നാൽ ബാർ എൻഡ് മിറർ അഡാപ്റ്ററുകൾക്ക് നിങ്ങൾ 395 രൂപ അധികമായി നൽകണം.

MOST READ: വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്‌ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

എഞ്ചിൻ ഗാർഡ്: 2,400 മുതൽ 3,800 രൂപ വരെ

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ വേരിയന്റുകൾക്കായി നാല് ശൈലിയിലുള്ള എഞ്ചിൻ ഗാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഓരോന്നും ബ്ലാക്ക് അല്ലെങ്കിൽ സിൽവർ ഫിനിഷിൽ ലഭ്യമാണ്.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

ഫുട്പെഗുകൾ: ഒരു സെറ്റിന് 1,800 രൂപ

റോയൽ‌ എൻ‌ഫീൽ‌ഡ് റൈഡറിനും പില്യനും ഫ്ലാറ്റ് ഫുട്പെഗ് സെറ്റുകൾ‌ വാഗ്ദാനം ചെയ്യുന്നു. രണ്ട് സെറ്റുകളും 3,600 രൂപയ്ക്ക് ലഭിക്കും. അവ ബ്ലാക്ക് അല്ലെങ്കിൽ സിൽവർ ഫിനിഷിൽ ലഭ്യമാണ്.

MOST READ: സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

ലഗേജ്: 2,950 രൂപ

മീറ്റിയോർ 350 -യുടെ മൂന്ന് വകഭേദങ്ങൾക്കും റോയൽ എൻ‌ഫീൽഡ് ABS പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച റൈറ്റ് സൈഡ് ഹാർഡ് പന്നിയർ ബോക്സ് വാഗ്ദാനം ചെയ്യുന്നു. ബോക്‌സിന് 1,550 രൂപ വിലയുണ്ടെങ്കിലും 1,400 രൂപ വില വരുന്ന പ്രത്യേക പന്നിയർ മൗണ്ട് ഇതിനൊപ്പം വാങ്ങണം. പന്നിയർ ബോക്സ് വാട്ടർപ്രൂഫ് അല്ല, നിങ്ങൾക്ക് 1,500 രൂപ അധികം നൽകിയാൽ ഒരു വാട്ടർപ്രൂഫ് ഇന്നർ പന്നിയർ ബാഗ് വാങ്ങാം.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

വിൻഡ്‌സ്ക്രീൻ:

ടോപ്പ്-സ്പെക്ക് സൂപ്പർനോവ വേരിയന്റിന്റെ വലിയ ടൂറിംഗ് വിൻഡ്‌സ്ക്രീൻ ഒരു ഓപ്ഷനായി പോലും ഫയർബോൾ വേരിയന്റിന് ലഭിക്കുന്നില്ല. പകരം 1,750 രൂപയ്ക്ക് ഒരു ടിൻ‌ഡ് ഫ്ലൈസ്‌ക്രീൻ തെരഞ്ഞെടുക്കാം.

MOST READ: ഒക്‌ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

സീറ്റ്:

റോയൽ എൻഫീൽഡ് 1,365 രൂപയ്ക്ക് ലോ റൈഡർ സീറ്റ് വാഗ്ദാനം ചെയ്യുന്നു. ഇത് കറുപ്പിൽ മാത്രമേ ലഭ്യമാകൂ. നിങ്ങൾക്ക് 1,155 രൂപയ്ക്ക് ഒരു പില്യൺ ബാക്ക് റെസ്റ്റും നേടാം, എന്നാൽ ബാക്ക് റസ്റ്റ് പാഡ് 665 രൂപയ്ക്ക് പ്രത്യേകം വാങ്ങണം.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

സ്റ്റെല്ലാർ വേരിയന്റ്

നിറങ്ങൾ:

സ്റ്റെല്ലാർ ബ്ലൂ, സ്റ്റെല്ലാർ റെഡ്, സ്റ്റെല്ലാർ ബ്ലാക്ക്, സ്റ്റെല്ലാർ പ്യുവർ ബ്ലാക്ക് കസ്റ്റം എന്നിങ്ങനെ നാല് നിറങ്ങളിൽ മീറ്റിയോർ 350 സ്റ്റെല്ലാർ വേരിയന്റ് ലഭ്യമാണ്. കസ്റ്റം പെയിന്റിനായി നിങ്ങൾ 2,075 രൂപ അധികമായി നൽകേണ്ടിവരും.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

എക്‌സ്‌ഹോസ്റ്റ്: 3,450 രൂപ

ഫയർബോൾ വേരിയന്റിനെപ്പോലെ, സ്റ്റെല്ലാർ വേരിയന്റിനും സ്‌ട്രെയിറ്റ് കട്ട്, ടാപ്പർഡ് കട്ട് എക്‌സ്‌ഹോസ്റ്റ് വേരിയന്റ് ലഭിക്കും. നിങ്ങൾക്ക് ഇവ ബ്ലാക്ക്, ക്രോം, ക്രോം ടിപ്പിനൊപ്പം ബ്ലാക്ക്, ബ്ലാക്ക് ടിപ്പുള്ള ക്രോം എന്നിങ്ങനെ നാല് ഫിനിഷുകളായി ലഭ്യമാവും.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

കണ്ണാടികൾ:

ബാർ എൻഡ് മിററുകൾ കൂടാതെ, സ്റ്റെല്ലാർ വേരിയന്റിന് ഒരു ടൂറിംഗ് മിറർ കിറ്റും ഓപ്ഷണൽ ആക്സസറിയായി ലഭിക്കും. ഇതിന്റെ വില 4,000 രൂപയാണ്.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

വിൻഡ്‌സ്ക്രീൻ:

ടിൻ‌ഡ് ഫ്ലൈസ്‌ക്രീനിനുപുറമെ, ടോപ്പ്-സ്പെക്ക് സൂപ്പർനോവ വേരിയന്റിന്റെ ടൂറിംഗ് വിൻഡ്സ്ക്രീനും 3,100 രൂപയ്ക്ക് വാങ്ങാം.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

സീറ്റ്:

നിങ്ങൾക്ക് ലോ റൈഡർ സീറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ 1,820 രൂപ വിലയുള്ള ടൂറിംഗ് റൈഡർ സീറ്റിലേക്ക് പോകാം. എന്നിരുന്നാലും, ടൂറിംഗ് റൈഡർ സീറ്റ് തിരഞ്ഞെടുക്കുക എന്നതിനർത്ഥം നിങ്ങൾ ഒരു പില്ല്യൺ ടൂറിംഗ് സീറ്റും വാങ്ങണം എന്നാണ്. ഇതിന് 1,260 രൂപ അധികമാണ്. ലോ സീറ്റ്, ടൂറിംഗ് സീറ്റ് എന്നിവ ബ്ലാക്ക്, ബ്രൗൺ നിറങ്ങളിൽ ലഭ്യമാണ്.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

സൂപ്പർനോവ വേരിയന്റ്

നിറങ്ങൾ:

മീറ്റിയോർ 350 -യുടെ സൂപ്പർനോവ വേരിയന്റിന് സൂപ്പർനോവ ബ്രൗൺ, സൂപ്പർനോവ ബ്ലൂ, സൂപ്പർനോവ സിൽവർ കസ്റ്റം, സൂപ്പർനോവ ബീജ് കസ്റ്റം എന്നിങ്ങനെ നാല് കളർ ഓപ്ഷനുകൾ ലഭിക്കുന്നു. ഇഷ്‌ടാനുസൃത നിറങ്ങൾക്ക് 2,074 രൂപ അധികമാണ്.

മീറ്റിയോർ 350 -ക്കായി ആക്‌സസറി നിര അവതിപ്പിച്ച് റോയൽ എൻഫീൽഡ്

ടോപ്പ്-സ്പെക്ക് വേരിയന്റായതിനാൽ, സൂപ്പർനോവയ്ക്ക് വിൻഡ്‌സ്ക്രീൻ, ബാക്ക് റെസ്റ്റ് എന്നിവ പോലുള്ള സ്റ്റാൻഡേർഡ് ഫിറ്റ്മെന്റും സ്റ്റെല്ലാർ വേരിയന്റിന് ലഭ്യമായ അതേ ആക്‌സസറികളും ലഭിക്കുന്നു. ബാർ എൻഡ് മിററുകളാണ് ഇതിന് ലഭിക്കാത്ത ഏക ആക്സസറി.

Most Read Articles

Malayalam
English summary
Royal Enfield Introduced Accessory Kits For All New Meteor 350. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X