എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ എക്‌സിക്യൂട്ടീവ് സെഡാനായ എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുകയാണ്. ഇപ്പോൾ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ പ്രിവ്യൂ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

പൂർണമായും മറച്ച വാഹനത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നതെങ്കിലും എലാൻട്ര N ലൈനിന്റെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ച് ഒരു ചെറിയ സൂചന നമുക്ക് ലഭിക്കുന്നുണ്ട്.

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

പുതുതലമുറ എലാൻട്രയുടെ വെഡ്ജ് പോലുള്ള നിലപാടുകളും റേസർ-ഷാർപ്പ് സ്റ്റൈലിംഗും കാരണം ഒരു സ്പോർട്ടിയർ ലുക്കിനായി ഹ്യുണ്ടായി ഡിസൈനിൽ അധികം ബുദ്ധിമുട്ടേണ്ടി വരില്ല എന്നത് കൗതുകകരമാണ്. എങ്കിവും ചില സമൂലമായ മാറ്റങ്ങൾ നമുക്ക് പുതിയ വേരിയന്റിൽ പ്രതീക്ഷിക്കാം.

MOST READ: ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

വലിയ എയർ ഇന്റേക്കുകളുള്ള ട്വീക്ക്ഡ് ഫ്രണ്ട് ബമ്പർ, വിൻഡോ ലൈനിനായി ഗ്ലോസ്സ് ബ്ലാക്ക് ഫിനിഷ്, വലിയ റിയർ സ്‌പോയിലർ, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, റിയർ ഡിഫ്യൂസർ എന്നിവയാണ് എലാൻട്ര N ലൈനിനെ അതിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും വ്യത്യസ്‌തമാക്കുക.

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

അതോടൊപ്പം 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുള്ള പിറെലി പിസീറോ ടയറുകളിൽ എലാൻട്ര N ലൈൻ വാഗ്‌ദാനം ചെയ്യും. കൂടാതെ ചുവന്ന എൻ ബ്രേക്ക് കാലിപ്പറുകളുള്ള വലിയ ഡിസ്ക് ബ്രേക്കുകളും സെഡാനിൽ ഉണ്ടാകും.

MOST READ: ആഭ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി എലാൻട്ര N ലൈനിന്റെ കേന്ദ്രഭാഗം അതിന്റെ എഞ്ചിൻ തന്നെയായിരിക്കും. വെലോസ്റ്റർ എൻ ഹാച്ച്ബാക്കിൽ കാണുന്നതുപോലെ സെഡാനിലും അതേ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റ് തന്നെ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

ഇത് 275 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. സഹായത്തിനായി പാഡിൽ ഷിഫ്റ്ററുകളും ഒരു റിവ്യൂ-മാച്ചിംഗ് ഫംഗ്ഷനും ഉൾപ്പെടാൻ സാധ്യതയുണ്ട്.

MOST READ: 'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

കൂടാതെ ആറ് സെക്കൻഡിൽ താഴെ മാത്രം സമയം മതിയാകും കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കും.

എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള N ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഹ്യുണ്ടായി മുമ്പ് ആലോചിച്ചിരുന്നുവെങ്കിലും ഇതുവരെയും പദ്ധതി പിന്നീട് മുമ്പോട്ടുകൊണ്ടുപോയില്ല. അതിനാൽ തന്നെ എലാൻട്രയുടെ N ലൈൻ വേരിയന്റ് ആഭ്യന്തര വിപണിയിൽ എത്താനുള്ള സാധ്യതകളെല്ലാം വിരളമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elantra N Previewed In Official Images Launch Soon. Read in Malayalam
Story first published: Tuesday, November 10, 2020, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X