ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

ഇംഗ്ലണ്ടിൽ ഇക്കോസ്പോർട്ടിന്റെ പുതിയ ആക്‌ടിവ് വേരിയന്റ് ഫോർഡ് പുറത്തിറക്കി. പേര് സൂചിപ്പിക്കുന്നത് പോലെ സബ്-4 മീറ്റർ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി ഓഫ്-റോഡ് അധിഷ്ഠിതമായാണ് വാഹനത്തെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

ആക്‌ടിവ് ബാഡ്ജിംഗ്, ഓഫ്-റോഡ് കേന്ദ്രീകൃത പ്ലാസ്റ്റിക് ക്ലാഡിംഗ്, വീൽ ആർച്ചുകൾ, സൈഡ് സ്കോർട്ടുകൾ എന്നിവയാണ് ഇക്കോസ്പോർട്ട് ആക്‌ടിവിലെ ഏറ്റവും വലിയ പരിഷ്ക്കരണം.

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

ഈ കോസ്മെറ്റിക് നവീകരണത്തിലേക്ക് ചെറിയ സസ്പെൻഷൻ ലിഫ്റ്റും ഫോർഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത് മോശം റോഡുകളിൽ മികച്ച പ്രകടനം നടത്താൻ എസ്‌യുവിയെ സഹായിക്കുന്നു.

MOST READ: ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

അതേസമയം ഇന്റീരിയർ സാധാരണ ഇക്കോസ്‌പോർട്ടിന് സമാനമാണ്. അവിടെ അധികം മാറ്റങ്ങളൊന്നും നടപ്പിലാക്കാൻ തയാറാകാതിരുന്ന അമേരിക്കൻ ബ്രാൻഡ് പക്ഷേ സീറ്റ് ബാക്ക്‌റെസ്റ്റിൽ സജീവമായ ബാഡ്‌ജിംഗ് ചേർത്തിട്ടുണ്ട്.

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

ഇക്കാര്യം മാറ്റിനിർത്തിയാൽ അധിക സവിശേഷതകളൊന്നും ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവിൽ കാണാൻ സാധിക്കില്ല. അതിനാൽ തന്നെ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, SYNC3, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ എന്നിവയെല്ലാം തന്നെയാണ് പുതിയ വേരിയന്റിൽ ലഭ്യമാകുന്നത്.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

125 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ 3 സിലിണ്ടർ ഇക്കോബൂസ്റ്റ് പെട്രോൾ, 100 bhp പവർ വികസിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച ഫോർഡ് ഇക്കോസ്പോർട്ടിന് ഒരു തലമുറ മാറ്റമോ ഒരു പുത്തൻ വേരിയന്റോ ലഭിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

MOST READ: പഴയ സഫാരിയെ ഓർമപ്പെടുത്തും; ടാറ്റ ഹാരിയർ ക്യാമോ ഗ്രീൻ എഡിഷൻ വീഡിയോ കാണാം

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

വിദേശ വിപണിയിൽ എത്തിയ പതിപ്പ് ആഭ്യന്തര തലത്തിലേക്കും എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വർഷങ്ങളായി ചെറിയ നവീകരണങ്ങളിൽ മാത്രം ഒതുങ്ങിയ ഇക്കോസ്പോർട്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നാണ്.

ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

എന്നിരുന്നാലും ശ്രേണിയിൽ അടുത്തിടെയായി അമേരിക്കൻ കാറിന് ജനപ്രീതി നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം. അതിനാൽ മഹീന്ദ്രയുടെ സഹായത്തോടെ കോംപാക്‌ട് എസ്‌യുവിക്ക് ഒരു പുതുമോഡൽ സമ്മാനിക്കാൻ ബ്ലൂഓവൽ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Ford Launched The New EcoSport Active Variant. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X