വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

നാളിതുവരെ 1.25 ലക്ഷം യൂണിറ്റ് സെല്‍റ്റോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ച് കിയ മോട്ടോര്‍സ്. കമ്പനി ആദ്യമായി ഇന്ത്യയില്‍ കാര്‍ പുറത്തിറക്കി 14 മാസത്തിന് ശേഷമാണ് വില്‍പ്പന നാഴികക്കല്ല് പിന്നിടുന്നത്.

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

ബ്രാന്‍ഡിനായി ശക്തമായ വില്‍പ്പന ലഭിക്കുന്ന മോഡല്‍ കൂടിയാണ് സെല്‍റ്റോസ്. മാത്രമല്ല ആഭ്യന്തര വിപണിയില്‍ കാറിന്റെ ആവശ്യം എത്ര വലുതാണെന്ന് വില്‍പ്പനയുടെ എണ്ണം വ്യക്തമാക്കുന്നു.

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

ജൂണ്‍ മാസത്തിലാണ് കമ്പനി രാജ്യത്ത് സെല്‍റ്റോസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയത്. ചില ചെറിയ കോസ്‌മെറ്റിക് അപ്ഡേറ്റുകളും പുതിയ സവിശേഷതകളും വാഹനത്തില്‍ ബ്രാന്‍ഡ് കൊണ്ടുവന്നു.

MOST READ: ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

എസ്‌യുവിയുടെ സുരക്ഷ, സൗകര്യം, കണക്റ്റിവിറ്റി, ഡിസൈന്‍ എന്നിവ മെച്ചപ്പെടുത്തുന്ന 10 പുതിയ സവിശേഷതകളുമായാണ് പുതിയ മോഡല്‍ വരുന്നതെന്ന് കമ്പനി പറയുന്നു.

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

കൂടാതെ, വാഹന നിര്‍മ്മാതാവ് സെല്‍റ്റോസിന്റെ താഴ്ന്ന വേരിയന്റുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ചേര്‍ത്തു, ഇത് മോഡലിന്റെ മൂല്യം കൂട്ടുന്നു. സെല്‍റ്റോസ് ലോഞ്ച് ചെയ്തപ്പോള്‍ ഈ വിഭാഗത്തിലെ വിശാലമായ വേരിയന്റ് ശ്രേണി ഉണ്ടായിരുന്നു.

MOST READ: ഗ്രാവിറ്റാസിന്റെ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi VGT ഡീസല്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു എഞ്ചിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, IVT, 7 DCT എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള സെല്‍റ്റോസ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ്, മാത്രമല്ല UVO സാങ്കേതികവിദ്യയും വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്.

MOST READ: ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

ടൈഗര്‍-നോസ് ഫ്രണ്ട് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, 8.0 ഇഞ്ച് ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്.

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇക്കോ കോട്ടിംഗ്, മൗണ്ടഡ് കണ്‍ട്രോകളുള്ള എട്ട് സ്പീക്കര്‍ ബോസ് സൗണ്ട് മള്‍ട്ടി-ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വെന്റിലേറ്റഡ്, പവര്‍ സീറ്റുകള്‍, സ്മാര്‍ട്ട് പ്യുവര്‍ എയര്‍ തുടങ്ങിയവയും ഫീച്ചര്‍ ലിറ്റസ്റ്റില്‍ ഇടംപിടിക്കുന്നു.

Most Read Articles

Malayalam
English summary
Kia Seltos Sales Cross 1.25 Lakh Units. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X