ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്കായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അടുത്തിടെ ദീപാവലി ക്യാമ്പ് പ്രഖ്യാപിച്ചു. പ്രത്യേക ഓഫറുകള്‍ നവംബര്‍ 6 മുതല്‍ 12 വരെ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഈ സേവനത്തിന് 263 രൂപയില്‍ താഴെയാണ് വില ആരംഭിക്കുന്നത്. ക്യാമ്പ് പ്രഖ്യാപിച്ചുകൊണ്ട് സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞത് ഇങ്ങനെ, ഉത്സവകാലത്തോടനുബന്ധിച്ച് നൂതന സേവന സംരംഭങ്ങളിലൂടെ ഉപഭോക്താക്കളുമായി ആഘോഷിക്കാനും ബന്ധിപ്പിക്കാനും ഹ്യുണ്ടായി ആഗ്രഹിക്കുന്നു.

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

പ്രീ ദീപാവലി-ക്യാമ്പിനുള്ള ഈ ഓഫറുകള്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ലഭ്യമാകുക. കമ്പനി വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍ പരിശോധിക്കാം.

  • പെയിന്റ് പ്രൊട്ടക്ഷന് 20 ശതമാനം കിഴിവ്
  • ബാഹ്യ സൗന്ദര്യവല്‍ക്കരണത്തിന് 20 ശതമാനം കിഴിവ്
  • ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് 20 ശതമാനം കിഴിവ്
  • പ്രീമിയം ഇന്റീരിയര്‍ ഫോം ക്ലീനിംഗിന് 20 ശതമാനം കിഴിവ്
  • എഞ്ചിന്‍ ക്ലീനിംഗ് / ഡ്രസ്സിംഗ് എന്നിവയില്‍ 20 ശതമാനം കിഴിവ്
  • വിന്‍ഡ്സ്‌ക്രീന്‍ പരിശോധനയ്ക്ക് 20 ശതമാനം കിഴിവ്

MOST READ: കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്‌ലെസ് സേവനം വഴിയും ഈ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ സര്‍വീസ് ബുക്കിംഗ്, വെഹിക്കിള്‍ സ്റ്റാറ്റസ് അപ്ഡേറ്റ്, ഹോം / ഓഫീസ് മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യം വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഇന്ത്യയില്‍ ആദ്യമായാണ് ഹ്യുണ്ടായി ജനുവരിയില്‍ 'ക്ലിക്ക് ടു ബൈ' എന്ന ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം ആരംഭിച്ചത്. പ്രാരംഭ പദ്ധതി എന്ന നിലയില്‍ തുടക്കത്തില്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ച ഈ പദ്ധതി ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തുടനീളം ബ്രാന്‍ഡ് അവതരിപ്പിച്ചു.

MOST READ: ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

നാളിതുവരെ മികച്ച സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നതെന്നും അടുത്തിടെ കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. ദിനംപ്രതി ഔണ്‍ലൈനിലൂടെ വാഹനം വാങ്ങുന്നവരുടെയും ബുക്ക് ചെയ്യുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായെന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

രാജ്യത്ത് 500 -ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്. ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ട്ത്, ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ക്ലിക്ക് ടു ബൈ എന്നൊരു ഒപ്ഷന്‍ അവിടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. ഇവിടെ കാര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകും. അവിടെ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട വാഹനം വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വാഹനം സംബന്ധിച്ച് എല്ലാം വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

അതോടൊപ്പം തന്നെ കാര്‍ ഡെലിവറി ഓപ്ഷനും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒന്നുകില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം അവര്‍ തെരഞ്ഞെടുക്കുന്ന ഡീലര്‍ഷിപ്പില്‍ എത്തി സ്വന്തമാക്കാം.

MOST READ: പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്കായി ദീപാവലി സര്‍വീസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

അതുമല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍ എത്തിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച് ക്രെറ്റ ഉള്‍പ്പടെ ഇത്തരത്തില്‍ തെരഞ്ഞെടുക്കാമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Introduce Special Pre-Diwali Service Camp. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X