ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു
എംപിവി ശ്രേണിയിലെ ജനപ്രീയ മോഡലാണ് ഇന്നോവ ക്രിസ്റ്റ. ഈ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കും എന്ന് പറഞ്ഞതോടെ ഏറെ പ്രതീക്ഷയോടെയാണ് വാഹനത്തിന്റെ അരങ്ങേറ്റം വിപണി കാത്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചില ഡീലര്‍മാര്‍ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചു.

2020 നവംബറിന്റെ രണ്ടാം പകുതിയില്‍ ഡെലിവറികള്‍ ആരംഭിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാഹനത്തിന് വില ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ഓഫ്-റോഡ് പരിഷ്ക്കാരങ്ങളുമായി പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്

എന്നാല്‍ ബുക്കിംഗ് തുക സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ല. മാത്രമല്ല ബുക്കിംഗ് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളും വന്നിട്ടില്ല. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് വെളിപ്പെടുത്തി.

പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഫ്രണ്ട് ഫാസിയ എംപിവിക്ക് ലഭിക്കുന്നു. പുതിയ ഫ്രണ്ട് ബമ്പറില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ത്രികോണാകൃതിയില്‍ ഇടംപിടിക്കുന്നു.
MOST READ: വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

കൂടാതെ വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്. അതേസമയം എംപിവിയുടെ പിന്‍വശത്ത് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

എന്നിരുന്നാലും ടെയില്‍ ലൈറ്റുകള്‍ക്കിടയില്‍ കറുത്ത ഭാഗം നമ്പര്‍ പ്ലേറ്റ് വരെ നീളുന്നു. ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിനകത്ത് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു കറുത്ത നിറമാണ് കമ്പനി അവതരിപ്പിക്കുന്നത്.
MOST READ: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

മൊത്തത്തിലുള്ള ലേഔട്ട് അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയോടുകൂടിയ പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തേക്കും.

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഗോ ആംബിയന്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റ് കവറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാകും. 2.7 ലിറ്റര്‍ പെട്രോളും 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും പതിപ്പിന് കരുത്തേകുക.
MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

ആദ്യത്തെ പെട്രോള്‍ എഞ്ചിന്‍ പരമാവധി166 bhp പവറും 245 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത് ഡീസല്‍ യൂണിറ്റ് 150 bhp കരുത്തില്‍ 360 Nm torque ഉത്പാദിപ്പിക്കും.


Click it and Unblock the Notifications








