വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ വിതരണം ചെയ്യാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. ടാറ്റ എയ്സ് സിഎന്‍ജി എല്‍സിവികള്‍ മാലിന്യ ശേഖരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്.

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

കൂടാതെ മൂന്ന് ക്യുബിക് മീറ്റര്‍ ക്ലോസ്ഡ് ബോക്‌സ് ടിപ്പര്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 700 സിസി സിഎന്‍ജി എഞ്ചിന്‍ ഉപയോഗിക്കുന്ന ടാറ്റ എയ്‌സ് ഗോള്‍ഡിനെ അടിസ്ഥാനമാക്കിയാണ് ടിപ്പര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

ഇത് കുറഞ്ഞ ടെയില്‍പൈപ്പ് ഉദ്വമനവും പ്രവര്‍ത്തന ചെലവും വാഗ്ദാനം ചെയ്യുന്നു. ഇത് നഗര ഉപയോഗത്തിന് അനുയോജ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ ടെന്‍ഡറിലൂടെയാണ് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ വാങ്ങുന്നത്.

MOST READ: പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

''സ്വകാര്യ, മുനിസിപ്പല്‍ ഉപയോഗത്തിനായി വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ നിറവേറ്റുന്ന ഒരു വൈവിധ്യമാര്‍ന്ന ഉത്പ്പന്നമാണ് എയ്‌സ് എന്ന് ടാറ്റ മോട്ടോര്‍സ് പ്രൊഡക്റ്റ് ലൈന്‍, SCV & PU വൈസ് പ്രസിഡന്റ് വിനയ് പഥക് പറഞ്ഞു.

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജയകരമായി സേവനം ചെയ്ത ശേഷം, വിജയവാഡ നഗരത്തിനായി കാര്യക്ഷമമായ ഖരമാലിന്യ സംസ്‌കരണത്തിനായി വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെടുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോര്‍സ് ഉപഭോക്താക്കള്‍ക്കായി നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്, കൂടാതെ എയ്‌സ് ഗോള്‍ഡ് ചെലവ് കുറയ്ക്കുന്നതിനൊപ്പം അവരുടെ ആവശ്യകതയെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

മാലിന്യ ശേഖരണത്തിനായുള്ള ടാറ്റ എയ്‌സ് സിഎന്‍ജി ടിപ്പറുകളില്‍ ജിയോ പൊസിഷനിംഗ് സിസ്റ്റം, പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനം, മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള നനഞ്ഞതും വരണ്ടതുമായ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളും.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ക്ലോസ് സര്‍ക്യൂട്ട് ക്യാമറയും ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. വാഹനങ്ങള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന് കൈമാറുന്നതിന് മുമ്പ് അധിക ഉപകരണങ്ങള്‍ വാഹന നിര്‍മ്മാതാവ് റെട്രോ ഫിറ്റ് ചെയ്തിട്ടുണ്ട്.

വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

ടാറ്റ എയ്‌സ് ഗോള്‍ഡ് വില്‍പ്പനയില്‍ ഏറ്റവും പ്രചാരമുള്ള എല്‍സിവികളില്‍ (LCV) ഒന്നാണ്, മാത്രമല്ല ഈ വിഭാഗത്തിലും വിപണി വിഹിതം വഹിക്കുന്നു.വിവിധ ആപ്ലിക്കേഷനുകള്‍ക്കായി വ്യത്യസ്ത ബോഡിസ്‌റ്റൈലുകളില്‍ മോഡല്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്. 15 വര്‍ഷത്തെ ചരിത്രത്തില്‍ 22 ലക്ഷത്തിലധികം യൂണിറ്റുകള്‍ കമ്പനി വിറ്റു.

Most Read Articles

Malayalam
English summary
Tata Planning To Supply 25 Ace CNG Tippers To Vijaywada Municipal Corporation. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X