ഇലക്‌ട്രിക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ ശക്തരായ സാന്നിധ്യമാണ് ഒഖിനാവ. യഥാർഥത്തിൽ 92 ശതമാനം പ്രാദേശികവത്ക്കരണം വാഗ്ദാനം ചെയ്യുന്ന സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാൻഡ് പ്രവർത്തിക്കുന്നത്.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

അതിനാൽ തന്നെ ഇവി സ്‌കൂട്ടർ ശ്രേണിയിൽ ഇതിനോടകം ഉപഭോക്താക്കളുടെ വിശ്വാസവും പിടിച്ചുപറ്റിയിട്ടുണ്ട് ഒഖിനാവ. വരും മാസങ്ങളിൽ തങ്ങളുടെ ഇവി ശ്രേണി ഇനിയും വർധിപ്പിക്കാനിരിക്കുകയാണ് കമ്പനി. 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഒരു ഇലക്ട്രിക് മാക്സി-സ്‌കൂട്ടർ പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ഇതു കൂടാതെ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിലും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. പുതിയ ഉൽ‌പ്പന്ന സമാരംഭത്തിന് മുന്നോടിയായി ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം നടത്താൻ ഡ്രൈവ്‌സ്പാർക്കിന് സാധിച്ചു. ഇതിൽ ബ്രാൻഡിന്റെ ഭാവി, വരാനിരിക്കുന്ന ഉൽ‌പ്പന്നങ്ങൾ, കൊവിഡ്-19 മഹാമാരി കമ്പനിയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുന്നു.

MOST READ: ഭാവം മാറി, സുസുക്കി ജിംനി ഇനി 2-സീറ്റർ വാണിജ്യ വാഹനം

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ലോക്ക്ഡൗണിന് ശേഷമുള്ള ഒഖിനാവയുടെ വിൽപ്പന?

ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷം 2000 യൂണിറ്റ് ഇലക്ട്രിക് ‌സ്കൂട്ടറുകൾ തങ്ങൾക്ക് വിപണിയിൽ എത്തിക്കാൻ സാധിച്ചു. അതായത് വാഹനങ്ങളുടെ വിൽപ്പന ഉയർന്നതായി ഈ വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ലോക്ക്ഡൗണിന് ശേഷം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഉണ്ടായ മാറ്റങ്ങൾ?

മഹാമാരി കാരണം ആളുകൾ പൊതുഗതാഗത മാർഗങ്ങൾക്ക് പകരം വ്യക്തിഗത വാഹനങ്ങളിലേക്ക് മാറുന്ന ട്രെൻഡാണ് കാണാൻ സാധിക്കുന്നത്. ഇത് എല്ലാത്തരം വാഹനങ്ങളുടെ വിൽപ്പനയിലും വർധനവിന് കാരണമായിട്ടുണ്ട്. കൂടാതെ ലോക്ക്ഡൗണിന് ശേഷമുള്ള ഇരുചക്ര വാഹന വിൽപ്പനയിൽ ഇലക്ട്രിക് മോഡലുകൾ മികച്ച സ്വാധീനമാണ് ചെലുത്തുന്നത്.

MOST READ: 65 bhp കരുത്തുമായി എത്തുന്ന ഇന്ത്യയിലെ ഏക ട്വിൻ സിലിണ്ടർ ലാംബ്രെട്ട

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

2020-21 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതികൾ എന്തൊക്കെയാണ്?

ഈ വർഷത്തെ തങ്ങളുടെ പദ്ധതികളെക്കുറിച്ച് പുനർചിന്തനം നടത്താൻ കൊവിഡ്-19 കാരണമായി. ഇപ്പോൾ ഞങ്ങൾ ശ്രേണി വിപുലീകരണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാം പാദത്തിന് ശേഷം ഈ കണക്ക് പങ്കിടും.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

നിലവിൽ കമ്പനിക്ക് എത്ര ഡീലർഷിപ്പുകളുണ്ട്? വരും മാസങ്ങളിൽ ഇതിന്റെ വിപുലീകരണത്തിനായി എന്തെങ്കിലും പദ്ധതികളുണ്ടോ?

നിലവിൽ ഒഖിനാവയ്ക്ക് 350-ലധികം ഡീലർഷിപ്പുകളാണ് രാജ്യത്തുള്ളത്. എന്നിരുന്നാലും ഇത് ആക്രമണാത്മകമായി വികസിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 500 ഡീലർഷിപ്പുകളിൽ എത്തിച്ചേരാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്.

MOST READ: സ്‌ക്രാംബ്ലർ ലുക്കിൽ അണിഞ്ഞൊരുങ്ങി കവാസാക്കി KB 100 RTZ

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ഡീലർഷിപ്പ് പ്രവർത്തനങ്ങളുടെ മാറ്റം? ഉപഭോക്തൃ സുരക്ഷയുടെ കാര്യത്തിൽ, ടെസ്റ്റ് റൈഡുകളും മറ്റ് പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടോ?

ആളുകളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും മുൻ‌ഗണന. എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒഖിനാവ എല്ലാ ഡീലർഷിപ്പുകൾക്കും മാർഗനിർദേങ്ങൾക്ക് നൽകിയിട്ടുണ്ട്. മിക്ക ഡീലർഷിപ്പുകളും 25 ശതമാനും സ്റ്റാഫുകളുമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ അവർ സമ്പൂർണ ശുചിത്വം പാലിക്കുന്നുണ്ടെന്ന ഉറപ്പും വരുത്തുന്നുണ്ട്. ഉൽ‌പ്പന്നങ്ങൾ‌ അസംബ്ലിയിലും ഡീലർ‌ഷിപ്പുകളിലും ലഭിക്കുമ്പോൾ‌ ശുചീകരിക്കപ്പെടുന്നുണ്ട്.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ഓൺ‌ലൈൻ‌ സെയിൽ‌സ് പ്ലാറ്റ്‌ഫോമുകൾ‌ സാധാരണമായതിൽ‌ ഉപഭോക്താക്കളുടെ പ്രതികരണം?

സമ്പർക്കം കുറയ്ക്കുന്നതിന് തങ്ങൾ ഓൺലൈനിലൂടെയും മോഡൽ ബുക്കിംഗ് ആരംഭിച്ചു. തീർച്ചയായും ഡിമാൻഡ് വർധിക്കുന്നതിൽ ഈ സംരഭവും കമ്പനിയെ ശരിക്കും സഹായിച്ചിട്ടുണ്ട്. 2020 മെയ് മാസത്തിൽ ഒഖിനാവ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചതിനുശേഷം തങ്ങൾക്ക് 500 ലധികം ബുക്കിംഗുകൾ ലഭിച്ചു.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

2020 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ ഒഖിനാവ ക്രൂയിസർ മാക്‌സി-സ്‌കൂട്ടറിന്റെ അവതരണം ഉടൻ ഉണ്ടാകുമോ?

ക്രൂയിസർ മാക്സി-സ്കൂട്ടർ അടുത്ത വർഷം വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

പുതിയ ഉൽ‌പ്പന്നങ്ങളുടെ കാര്യത്തിൽ അടുത്തത് എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഉത്സവ സീസണിൽ ഈ വർഷം തങ്ങളുടെ അടുത്ത ഉൽപ്പന്നമായ ഇലക്ട്രിക് ബൈക്ക് സമാരംഭിക്കും. ഒഖിനാവ 100 ശതമാനം പ്രാദേശികവൽക്കരിച്ച സ്‌കൂട്ടറാകും ഇത്. പരമാവധി 92 ശതമാനം പ്രാദേശികവൽക്കരണമാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

സെഗ്‌മെന്റിലെ മറ്റൊരു ഇവി ബ്രാൻഡും ഇതിനേക്കാൾ കൂടുതൽ പ്രാദേശികഴൽക്കരണം ചെയ്യുന്നില്ല. വരും മാസങ്ങളിൽ തങ്ങളുടെ ഇ-ബൈക്ക് അവതരണത്തോടെ ഒഖിനാവ 100 ശതമാനം പ്രാദേശികവൽക്കരണം കൈവരിക്കും.

ഇലക്‌ട്രിക്ക് ബൈക്കിന്റെ അരങ്ങേറ്റം ഉടൻ; ഒഖിനാവ മാനേജിംഗ് ഡയറക്‌ടറായ ജീതേന്ദർ ശർമയുമായി ഒരു അഭിമുഖം

ഒഖിനാവയുടെ ഉത്‌പാദന പ്രവർത്തനങ്ങൾ എങ്ങനെയാണ്? എന്തെങ്കിലും പുതിയ നിക്ഷേപങ്ങൾ ഉണ്ടോ?

സർക്കാർ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് കമ്പനി ഉത്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. വരുന്ന വർഷം രാജസ്ഥാനിൽ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാനും തങ്ങൾക്ക് പദ്ധതിയുണ്ട്. വർധിച്ചുവരുന്ന ആവശ്യകതയ്‌ക്കൊപ്പം ഉത്പാദന ശേഷി വർധിപ്പിക്കുകയാണ് ഒഖിനാവയുടെ ആഗ്രഹം.

Most Read Articles

Malayalam
English summary
An Interview With Founder And Managing Director Okinawa Autotech Pvt Ltd. Jeetender Sharma. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X