അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15-ന്റെ വിപണി

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ അടുത്തിടെ ചൈനയിൽ പുതിയ GPR150 എബിഎസ് സ്പോർട്‌സ് ബൈക്ക് പുറത്തിറക്കി. ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും ബ്രാൻഡിന്റെ ആലോചനയിലുണ്ട്.

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

ചൈനീസ് വിപണിയിലുള്ള GPR250-യുടെ കുഞ്ഞൻ മോഡലാണ് GPR150 എബിഎസ്. ഫെയർഡ് സ്‌പോർട്‌സ് ബൈക്കിന്റെ മുൻവശത്ത് എൽഇഡി പോസിറ്റോൺ ലൈറ്റ് ഉള്ള ഡ്യുവൽ ഹെഡ്‌ലാമ്പ് സജ്ജീകരണം അവതരിപ്പിച്ചിരിക്കുന്നതാണ് ഏറ്റവും ആകർഷകമായ ഘടകം. കൂടാതെ ‘ബിഗ് ബൈക്ക്' അപ്പീൽ അതിനെ വേറിട്ടു നിർത്തുന്നു.

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗിനെക്കുറിച്ച് പറയുമ്പോൾ അപ്രീലിയ ഒട്ടും പിന്നോട്ട് പോയിട്ടില്ല. അത് സ്പോർട്ടി അപ്പീലിന് തന്നെയാണ് മുൻഗണന കൊടുക്കുന്നതും. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾക്കൊപ്പം ഫെയറിംഗും 15.4 ലിറ്റർ ഫ്യുവൽ ടാങ്കും ബൈക്കിനെ കേന്ദ്രീകൃതമായ ഒരു സ്‌പോർട്‌സ് മോഡലാക്കി മാറ്റുന്നു.

MOST READ: ലോക്ക്ഡൗണിലും 91 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

കൂടാതെ ഇലക്ട്രോണിക് ഘടകങ്ങളിൽ അനലോഗ് ടാക്കോമീറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇടംപിടിക്കുന്നു. റെവ്‌സ് ബിൽഡ് പോലെ സൂചി മുകളിലേക്ക് പോകുന്നത് ഒരിക്കലും പഴയതാകില്ല. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഓഡോമീറ്റർ, എഞ്ചിൻ താപനില, സ്പീഡോമീറ്റർ, ഇന്ധന നില, കൂടാതെ മറ്റു പല വിവരങ്ങളും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പ്രദർശിപ്പിക്കുന്നു.

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് GPR150 എബിഎസിന്റെ കരുത്ത്. ഇത് 18 bhp പവറും 14 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും ഒരു റിയർ മോണോഷോക്കും സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു.

MOST READ: FTR കാർബൺ അവതരിപ്പിച്ച് ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

2018 ഓട്ടോ എക്സ്പോയിൽ നമ്മുടെ രാജ്യത്ത് പ്രദർശിപ്പിച്ച RS150 മോഡലിന് സമാനമായി ഈ സവിശേഷതകൾ തോന്നിയേക്കാം. കൂടാതെ ആ മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും അപ്രീലിയ വാഗ്‌ദാനം ചെയ്‌തിരുന്നു. GPR150 ABS ഉം RS150-യും ഒരേ എഞ്ചിനും മെക്കാനിക്കൽ ഘടകങ്ങളുമാണ് പങ്കിടുന്നത് എന്നത് യാദൃശ്ചികം. എന്നാൽ സ്റ്റൈലിന്റെ കാര്യത്തിൽ രണ്ട് ബൈക്കുകളും തികച്ചും വ്യത്യസ്‌തമാണ്.

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

അപ്രീലിയ താമസിയാതെ 150 സിസി സ്‌പോർട്‌സ് ബൈക്ക് ഇന്ത്യയിൽ കൊണ്ടുവരുമെന്നുള്ള വാർത്ത പരസ്യമാണ്. ഇതിനകം തന്നെ ഓട്ടോ എക്സ്പോയിൽ RS150 പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഗോവയിൽ നടന്ന ഒരു ആഭ്യന്തര പരിപാടിയിലാണ് കമ്പനി GPR150-നെ ആദ്യമായി പ്രദർശിപ്പിച്ചത്. നിലവിൽ യമഹ R15 ഭരിക്കുന്ന ഈ വിഭാഗത്തിൽ അപ്രീലിയ 150 മോഡൽ എത്തുന്നതോടെ മത്സരം കടുക്കും.

MOST READ: 2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

നിലവിൽ R15-ന് നേരിട്ടൊരു എതിരാളി ഇല്ല എന്നത് യാഥാർഥ്യമാണ്. അതിനാൽ അപ്രീലിയ GPR150 ഇന്ത്യയിൽ എത്തിയാൽ യമഹയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെങ്കിലും R15 V3 താരതമ്യേന കുറച്ചുകൂടി കരുത്തും ടോർഖും വാഗ്‌ദാനം ചെയ്യുന്നത് ശ്രദ്ധേയമാണ്. അതായത് മോട്ടോർസൈക്കിളിന്റെ 155 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്ന് 18.6 bhp പവറും 14.1 nm torque ഉം ആണ് ജാപ്പനീസ് ബൈക്ക് സൃഷ്ടിക്കുന്നത്.

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15 വിപണി

R15 മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഉൾപ്പെടെയുള്ള മികച്ച സൈക്കിൾ ഭാഗങ്ങൾ അപ്രിലിയ ഉപയോഗിക്കുന്നു. ഇത് ജാപ്പനീസ് എതിരാളിയെക്കാൾ മികച്ച ഒരു സ്ഥാനം നൽകാൻ സഹായിച്ചേക്കും. RSV4 പ്രചോദിത സ്റ്റൈലിംഗ് RS150-യെ അനുകൂലിക്കുമെന്ന് ചിലർ സമ്മതിച്ചേക്കാം. R15 V3 വളരെ ഷാർപ്പ് ലുക്കിംഗ് നൽകുമ്പോൾ RS150 കണ്ണുകൾക്ക് കൂടുതൽ മനോഹരമായി തോന്നുന്നു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia GPR150 ABS Slated for India. Read in Malayalam
Story first published: Tuesday, May 5, 2020, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X