ഉപഭോക്താക്കള്‍ക്കായി റഫറല്‍ പ്രോഗ്രാം ആരംഭിച്ച് ഏഥര്‍
തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ റഫറല്‍ പ്രോഗ്രാം ആരംഭിച്ച് ഏഥര്‍ എനര്‍ജി. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ഉള്ള ഉപഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നത്.

പുതിയ പദ്ധതിക്ക് കീഴില്‍, ഉടമകള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ആവേശകരമായ കിഴിവുകളും ഓഫറുകളും ലഭിക്കുന്നു. പ്രോഗ്രാമിന്റെ ഭാഗമായി, നിലവിലുള്ള ഏഥര്‍ 450 ഉടമകള്‍, ആരെയെങ്കിലും സ്‌കൂട്ടര്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഒരു റഫറല്‍ കോഡ് ലഭിക്കും.

റഫറല്‍ കോഡ് ഉപയോഗിച്ച് ഒരു വാങ്ങല്‍ നടത്തുകയാണെങ്കില്‍, രണ്ടുപോര്‍ക്കും (വാഹനം വാങ്ങുന്നയാള്‍ക്കും, നിര്‍ദ്ദേശിക്കുന്ന ആള്‍ക്കും) 2,500 രൂപയൂടെ അനുകൂല്യങ്ങള്‍ ലഭിക്കും. അതോടൊപ്പം തന്നെ കുറഞ്ഞ സമയത്തിനുള്ള വാഹനം ഡെലിവറി ചെയ്യുമെന്നും ഏഥര്‍ അറിയിച്ചു.
MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

നിലവില്‍ മൂന്ന് ആഴ്ചകള്‍ വരെ സമയമെടുത്താണ് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നത്. ഏഥര്‍ എനര്‍ജി എക്സ്ചേഞ്ച് പ്രോഗ്രാം പോലുള്ള പദ്ധതികളും അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറിനായി പെട്രോള്‍ ഇരുചക്ര വാഹനങ്ങളും കൈമാറ്റം ചെയ്യാം.

കൂടാതെ, രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കുന്നത് എളുപ്പമാക്കുന്നതിന് കമ്പനി ഒരു ലീസിംഗ് പദ്ധതിയും അവതരിപ്പിച്ചു. പരമ്പരാഗത മൊബിലിറ്റിയില്‍ നിന്ന് ഇലക്ട്രിക് വാഹനത്തിലേക്ക് വേഗത്തില്‍ മാറാന്‍ ഇത് സഹായിക്കുന്നു.
MOST READ: യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വിവിധ നഗരങ്ങളില്‍ അധികം വൈകാതെ തന്നെ വില്‍പ്പനയ്ക്ക് എത്തുമെന്നും ഏഥര്‍ അറിയിച്ചിരുന്നു.

ഈ വര്‍ഷം നവംബറോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വക്താവ് അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ 2020 ഡിസംബറില്‍ മുംബൈയിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
MOST READ: നെക്സോണിന്റെ പുതിയ ടീസർ പുറത്തിറക്കി ടാറ്റ; DCT പതിപ്പ് എന്ന് സൂചന

നിലവില്‍ ബംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയമാണ് ഉടന്‍ തന്നെ സംസ്ഥാനത്തേക്ക് ബ്രാന്‍ഡിന്റെ വില്‍പ്പന ശൃംഖല വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് ഏഥര്‍ എനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

മലിനീകരണ തോത് കുറയ്ക്കാനും സമ്പദ്വ്യവസ്ഥ ഉയര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്ന പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.
MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

2024 ആകുമ്പോഴേക്കും പുതിയ വാഹന രജിസ്ട്രേഷനുകളില്‍ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളതായിരിക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ നയം ആരംഭിച്ച ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








