ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

EQC400 എന്ന് പേരിട്ടിരിക്കുന്ന വാഹനം അധികം വൈകാതെ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. അടുത്തിടെ ഡീലര്‍ഷിപ്പില്‍ എത്തിയ മോഡലുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിക്കുകയും ചെയ്തു. വരും ആഴ്ചകളില്‍ അല്ലെങ്കില്‍ മാസങ്ങളില്‍ വാഹനം വിപണിയില്‍ എത്തും എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

MOST READ: DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

മെര്‍സിഡീസ് ബെന്‍സ് EQC എസ്‌യുവി ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ് -19 പകര്‍ച്ചവ്യാധിക്കും അതിന്റെ ഫലമായുണ്ടായ ലോക്ക്ഡൗണിനും ഇടയില്‍, പദ്ധതികള്‍ അനിശ്ചിതമായി കാലതാമസം വരുത്തേണ്ടിവന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

ഈ വര്‍ഷാവസാനം EQC400 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഓള്‍-ഇലക്ട്രിക് മെര്‍സിഡീസ് ബെന്‍സ് എസ്‌യുവിയുടെ ഒരു ചെറിയ ടീസര്‍ വീഡിയോയും വെബ്സൈറ്റിലുണ്ട്.

MOST READ: ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

ആഡംബര ഇലക്ട്രിക് എസ്‌യുവിയില്‍ പ്രതീക്ഷിക്കുന്ന EQC ബാഡ്ജിംഗ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മറ്റ് ചില ഇന്റീരിയര്‍ സവിശേഷതകളും ഫീച്ചറുകളും ടീസര്‍ പ്രദര്‍ശിപ്പിക്കുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

അകത്തളത്ത് പ്രതീക്ഷിക്കുന്ന ചില സവിശേഷതകളും ഉപകരണങ്ങളും 10.3 ഇഞ്ച് ഡ്യുവല്‍ ഡിസ്പ്ലേകളാണ്. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റിനും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും. ഇന്‍ഫോടെയ്ന്‍മെന്റ് സജ്ജീകരണം ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ-ആവര്‍ത്തന MBUX സിസ്റ്റത്തോടൊപ്പം വരും, കൂടാതെ മറ്റ് സൗകര്യങ്ങളും ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

MOST READ: ബ്രോങ്കോയുടെ പുതിയ അഡ്വഞ്ചർ കൺസെപ്റ്റുകളുമായി ഫോർഡ്

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെര്‍സിഡീസ് ബെന്‍സ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

MOST READ: കൈയ്യടി വാങ്ങി കര്‍ണാടക ആര്‍ടിസി; പഴയ ബസുകള്‍ ഇനി സഞ്ചരിക്കുന്ന ശൗചാലയം, പദ്ധതി സ്ത്രീകള്‍ക്ക്

ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് ആസൂത്രണം ചെയ്ത നിരവധി വാഹനങ്ങളില്‍ ഒന്ന് മാത്രമാണ് EQC400. ജര്‍മ്മന്‍ ബ്രാന്‍ഡ് 2020-ല്‍ ആക്രമണാത്മക വില്‍പ്പന തന്ത്രം അവതരിപ്പിച്ചു, പുതിയ GLC, GLE, GLS, AMG GT-R എന്നിവ പോലുള്ള ഒന്നിലധികം ഉത്പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്ത് A-ക്ലാസ് സെഡാന്‍ അവതരിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Mercedes-Benz EQC 400 Listed On India Website Ahead Of Expected Launch. Read in Malayalam.
Story first published: Tuesday, September 1, 2020, 8:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X