ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

ഇടക്കാലത്ത് നിര്‍ത്തിവെച്ച ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബുക്കിങ് പുനരാരംഭിച്ച് ബജാജ്. നേരത്തെ ചകന്‍ പ്ലാന്റിലെ പ്രവര്‍ത്തനം തത്കാലികമായി നിര്‍ത്തിയതേടെയാണ് സ്‌കൂട്ടറിനായുള്ള ബുക്കിങും കമ്പനി നിര്‍ത്തിയത്.

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

തല്‍ഫലമായി, ഡെലിവറികള്‍ ഈ വര്‍ഷം മൂന്നാം പാദത്തിലേക്ക് (സെപ്റ്റംബര്‍) മാറ്റിയതായി അറിയിച്ചിരുന്നു. ഫെബ്രുവരി 29 വരെ നടത്തിയ ബുക്കിങ്ങുകള്‍ സെപ്റ്റംബറില്‍ മാത്രമേ വിതരണം ചെയ്യൂ എന്ന് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു.

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

ബുക്കിങ് സീക്വന്‍സുകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പേയ്മെന്റ് തീയതി എന്നിവയെ ആശ്രയിച്ച് ഡെലിവറികള്‍ നല്‍കും. കോവിഡ്-19 വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ബജാജിന്റെ ചകന്‍ പ്ലാന്റിലെ ഉത്പാദനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

ഇത് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറികളെ ബാധിക്കുകയും കമ്പനിക്ക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

അതേസമയം ചേതക്കിന്റെ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ് അറിയിച്ചു. ബംഗളൂരുവിലെ എല്ലാ ചേതക് സര്‍വീസ് സെന്ററുകളും പൂനെയിലെ തെരഞ്ഞെടുത്ത ഏതാനും സെന്ററുകളുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

MOST READ: കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവര്‍ത്തനം പുനരാരംഭിച്ച ഇരുചക്ര വാഹന കമ്പനികളുടെ പട്ടികയില്‍ ചേതകും ഇടംപിടിച്ചു.

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

ഹീറോ, ബജാജ്, കെടിഎം, പിയാജിയോ, റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ്, ജാവ, ഹാര്‍ലി ഡേവിഡ്‌സണ്‍, ഹോണ്ട, ഇലക്ട്രിക് കമ്പനികളായ ഹീറോ ഇലക്ട്രിക്, ഓകിനാവ എന്നിവരാണ് നേരത്തെ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികള്‍.

MOST READ: കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

2020 ജനുവരി പകുതിയോടെയാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍.

MOST READ: ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും.

ചേതക് ഇലക്ട്രിക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ബജാജ്

ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

More from DriveSpark

Article Published On: Tuesday, June 16, 2020, 8:30 [IST]
English summary
Bajaj Chetak Electric's Scooter Online Bookings Resumes. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X