കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

കൊവിഡ്-19 വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഇത് മറികടക്കുന്നതിനുള്ള വിവിധ വഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍.

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

പകര്‍ച്ചവ്യാധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് പ്രാദേശിക ഓഫീസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഒരു ഡസനോളം പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാനാണ് കമ്പനിയുടെ ആലോചന.

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

ജീവനക്കാര്‍ക്ക് നല്‍കിയ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് തീരുമാനം കമ്പനി പുറത്തുവിട്ടതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ത്സാര്‍ഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ ഓഫീസുകളാകും ഉടന്‍ അടച്ചുപൂട്ടുക.

MOST READ: ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

ഈ പ്രദേശങ്ങളിലെ വില്‍പ്പന, മറ്റ് സേവനങ്ങള്‍ തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന നില തുടരാമെന്ന് കമ്പനി സര്‍ക്കുലറില്‍ പറയുന്നു.

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

അതേസമയം 2020 മെയ് മാസത്തില്‍ 18,429 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 69 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

2019 മെയ് മാസത്തില്‍ 60,211 യൂണിറ്റുകള്‍ കമ്പനി രാജ്യത്ത് വിറ്റഴിച്ചപ്പോള്‍, 2,160 യൂണിറ്റുകളാണ് വിദേശ വിപണിയില്‍ വിറ്റഴിച്ചത്. 2020 ഏപ്രില്‍ മാസത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായത്.

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

മാര്‍ച്ച് 25-ന് ആരംഭിച്ച ലോക്ക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാസം മുഴുവന്‍ ഡീലര്‍ഷിപ്പുകള്‍ പൂട്ടിക്കിടന്നതാണ് ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പന പൂര്‍ണമായും നഷ്ടമാക്കിയത്.

MOST READ: ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, നിരവധി മോഡലുകള്‍ വിപണിയില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നു. അതോടൊപ്പം ചില മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചു, തുടങ്ങിയ വാര്‍ത്തകള്‍ ഒക്കെ കാണാന്‍ സാധിക്കും.

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

ഏറെ പ്രതീക്ഷയോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ മെറ്റിയര്‍ 350 -യുടെ വരവ് നോക്കി കാണുന്നത്. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

2020 ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ബൈക്കിന്റെ അവതരണം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 എത്തുന്നത്.

More from DriveSpark

Article Published On: Monday, June 15, 2020, 19:26 [IST]
English summary
Royal Enfield To Shut Down Several Regional Offices. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X