ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര വിപണിയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ടാറ്റ മോട്ടോർസ്. ഇപ്പോൾ ഏകദേശം എല്ലാ വിഭാഗങ്ങളിലും ബ്രാൻഡിന് മോഡലുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

ആധുനിക ഉൽ‌പ്പന്നങ്ങൾ‌ ആരംഭിക്കുന്നതിനായി 2016-ൽ ടാറ്റ ‌ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തുടർന്ന് ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ടിയാഗൊ എത്തിയതോടെ കമ്പനിയുടെ രാശി തെളിഞ്ഞു. കുഞ്ഞൻ കാർ തരംഗമായി മാറിയതോടെ 2017 അവസാനത്തോടെ ഹെക്സ, ടിഗോർ‌, നെക്‌സോൺ‌ എന്നിവയും വിപണിയിൽ എത്തി.

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

കഴിഞ്ഞ മൂന്ന് വർഷമായി ടിയാഗൊയും നെക്സോണും സ്ഥിരമായി മികച്ച വിൽ‌പന നിലനിർത്താൻ സഹായിച്ചതോടെ ടാറ്റയുടെ ആരാധകവൃന്ദം കൂടി. ബ്രാൻഡിന്റെ ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് (OMEGA) പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന ആദ്യ മോഡലായി ഹാരിയർ എസ്‌യുവി കഴിഞ്ഞ വർഷം അവതരിപ്പിച്ചു. ഇത് ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷ്യത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ വാഹനം കൂടിയാണ്.

MOST READ: 2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

തുടർന്ന് മിഡ് സൈസ് എസ്‌യുവി കാര്യമായ ചലനം വിപണിയിൽ നേടിയിരുന്നുവെങ്കിലും കിയ സെൽറ്റോസും എം‌ജി ഹെക്ടറും മത്സരരംഗത്തേക്ക് കടന്നതോടെ വിൽപ്പന അൽപ്പം ഇടിഞ്ഞു. ഈ വർഷം ആദ്യം, ടാറ്റാ ടിയാഗൊ, ടിഗോർ, നെക്‌സോൺ എന്നിവയ്‌ക്കൊപ്പം 2020 ഹാരിയറും പുതിയ നെക്‌സോൺ ഇലക്‌ട്രിക്കും അരങ്ങേറ്റം കുറിച്ചു.

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

വാഹന വ്യവസായത്തെ തടസപ്പെടുത്തുന്ന ആഗോള പ്രതിസന്ധികൾക്കിടയിൽ ഹാരിയറിന്റെ ശ്രേണി വിപുലീകരിക്കാനുള്ള ടാറ്റയുടെ പദ്ധതികളും ശ്രദ്ധേയമാണ്. കാരണം ഗ്രാവിറ്റാസ് എന്നറിയപ്പെടുന്ന മൂന്ന്-വരി എസ്‌യുവി മാസങ്ങളിൽ ഷോറൂമുകളിൽ എത്തിത്തുടങ്ങും.

MOST READ: 2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

ഉത്സവ സീസണിന് മുമ്പായി വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാവിറ്റാസിന് അഞ്ച് സീറ്റുകളുള്ള ഹാരിയർ എസ്‌യുവിയുമായി വളരെയധികം സാമ്യമുണ്ട്. എന്നാൽ മൂന്നാം നിരയെ ഉൾക്കൊള്ളുന്നതിനാവശ്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ഇതിന് വലിയ ഓവർഹാൻഡും വലിയ സൈഡ് വിൻഡോകളുള്ള റൂഫ് ബൾബും ലഭിക്കുന്നു.

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

വരാനിരിക്കുന്ന എം‌ജി ഹെക്ടർ പ്ലസ്, പുതുതലമുറ മഹീന്ദ്ര XUV500 എന്നീ മോഡലികളെ നേരിടാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റസിന്റെ മുൻ‌വശം ഹാരിയറിനോട് സാമാനമാണ്. പക്ഷേ അധിക മൂന്നാം വരിയുടെ ഉൾപ്പെടുത്തൽ വാഹനത്തിന്റെ പിൻവശത്തെ ഡിസൈൻ നവീകരിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചു.

MOST READ: ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

എൽഇഡി ടെയിൽ ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു കറുത്ത സ്ട്രിപ്പിനൊപ്പം പുനക്രമീകരിച്ച ബൂട്ടും പരിഷ്ക്കരിച്ച റിയർ ബമ്പറും ഗ്രാവിറ്റസിന്റെ പ്രത്യേകതയായി നിലവിൽക്കും. ഏകദേശം 14 ലക്ഷം മുതൽ 19 ലക്ഷം രബപ വരെയായിരിക്കും ഏഴ് സീറ്റർ എസ്‌യുവിയുടെ എക്സ്ഷോറൂം വില.

ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

ത്രീ-റോ പ്രീമിയം എസ്‌യുവിയിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാകും ഇടംപിടിക്കുക. ഇത് 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Tata Gravitas SUV Launch Soon. Read in Malayalam
Story first published: Monday, June 15, 2020, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X