ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്
പൾസർ ശ്രേണിയിലെ ജനപ്രിയ മോഡലായ 220F ബിഎസ്-VI പതിപ്പിന് വില വർധിപ്പിച്ച് ബജാജ്. 2,503 രൂപയുടെ വർധനവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

ബജാജ് പൾസർ 220F അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്ത മോഡലുകളിൽ ഒന്നാണ്. സെമി ഫെയറിംഗ്, ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലാമ്പുകൾ, ബീഫി എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ ആകർഷകമായ ഘടകങ്ങൾ.

പൾസർ 220F-ന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് ഈ വർഷം ആദ്യം 1,17,286 രൂപയ്ക്കാണ് ബജാജ് പുറത്തിറക്കിയത്. എന്നാൽ ഇനി ബൈക്ക് സ്വന്തമാക്കണേൽ മുതൽ 1,19,789 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില വിവരങ്ങള്‍ പുറത്ത്

220 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് യൂണിറ്റാണ് പൾസർ 220F-ന് കരുത്തേകുന്നത്. മലിനീകരണം കുറക്കുന്നതിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി ഫ്യുവൽ ഇഞ്ചക്ഷൻ ഇരട്ട സ്പാർക്ക് പ്ലഗുകളും ബൈക്കിൽ ബജാജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ 2-വാൽവ് എഞ്ചിന് 8,500 rpm-ൽ പരമാവധി 20.4 bhp പവറും 7,000 rpm-ൽ 18.55 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
MOST READ: ബിഎസ് VI ഡെസ്റ്റിനി 125 വില വര്‍ധിപ്പിച്ച് ഹീറോ

ബിഎസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ടോർഖ് അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും 0.53 bhp-യുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

സുഖപ്രദവും സ്പോർട്ടി സ്പ്ലിറ്റ് സീറ്റുകളും, ട്യൂബ്‌ലെസ്സ് ടയറുകൾ, 5-സ്‌പോക്ക് അലോയ് വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എയറോഡൈനാമിക് സെമി ഫെയറിംഗ്, സ്റ്റൈലിഷ് എൽഇഡി ടെയിൽലാമ്പ്, ആകർഷകമായ ഗ്രാഫിക്സ്, കളർ കോഡെഡ് അലോയ് വീൽ ഡെക്കലുകൾ എന്നിവയെല്ലാം ബൈക്കിലെ പ്രധാന സവിശേഷതകളാണ്.
MOST READ: 100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ക്രമീകരിക്കാവുന്ന നൈട്രോക്‌സ് ഷോക്ക് അബ്സോർബറുകളുമാണ് ബജാജ് പൾസർ 220F-ൽ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

280 mm ഫ്രണ്ട് ഡിസ്ക്, 230 mm റിയർ ഡിസ്ക് എന്നിവ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുമ്പോൾ സുരക്ഷക്കായി സിംഗിൾ ചാനൽ എബിഎസും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് / ബ്ലൂ, ബ്ലാക്ക് / റെഡ് എന്നീ രണ്ട് നിറങ്ങളിൽ പൾസർ 220 തെരഞ്ഞെടുക്കാൻ സാധിക്കും.


Click it and Unblock the Notifications








