Just In
- 2 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 3 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൾസർ ശ്രേണിക്ക് വീണ്ടും വില വർധനവ്; ഇത്തവണ കൂടിയത് 999 രൂപ മുതൽ
ആകർഷകമായ സ്റ്റൈലിംഗ്, പെർഫോമൻസ്, വളരെ ലാഭകരമായ വിലനിർണയം എന്നീ ഘടകങ്ങളെല്ലാം ഒത്തുചേർന്ന് നിരവധി വർഷങ്ങളായി മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ഒരു ജനപ്രിയ തെരഞ്ഞെടുപ്പായി നിൽക്കുന്ന മോഡലുകളാണ് ബജാജ് പൾസർ.

എന്നിരുന്നാലും വളരെ ലാഭകരമായ വിലനിർണയം എന്ന ഘടകം നിരയിൽ നിന്ന് മാറ്റിനിർത്തേണ്ടി വരും. കാരണം ബജാജ് മുഴുവൻ പൾസർ ശ്രേണിയിലും മറ്റൊരു വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മോഡലുകൾക്കും ഇപ്പോൾ 999 രൂപ മുതൽ 1,498 രൂപ വരെയാണ് പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്.

പൾസർ 125-ന്റെ എല്ലാ വ്യത്യസ്ത വകഭേദങ്ങൾക്കും ഇപ്പോൾ 72,122 രൂപ മുതൽ 80,218 രൂപ വരെയാണ് വില. പൾസർ 150 പതിപ്പിന്റെ വില ഇതിനകം തന്നെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലായി എന്നത് ശ്രദ്ധേയമാണ്. ഡ്യുവൽ-ഡിസ്ക് വേരിയന്റിന് 1.03 ലക്ഷം രൂപയായപ്പോൾ മോഡലിന്റെ 150 നിയോൺ പതിപ്പ് കൂടുതൽ താങ്ങാനാകുന്ന പതിപ്പായി.
MOST READ: കെടിഎം 790 അഡ്വഞ്ചർ 2021 മാർച്ചിൽ ഇന്ത്യയിലെത്തിയേക്കാം

ഇതിന് 92,627 രൂപയാണ് നിലവിലെ എക്സ്ഷോറൂം വില. അതേസമയം പൾസർ 180F, 220F എന്നിവയുടെ വില ഇപ്പോൾ യഥാക്രമം 1.13 ലക്ഷം രൂപയും 1.23 ലക്ഷം രൂപയുമായാണ് വർധിച്ചത്.

സമാന ശേഷിയുള്ള എഞ്ചിനുകളുള്ള മറ്റ് ചില മോട്ടോർസൈക്കിളുകളെപ്പോലെ ഇവ വിലയേറിയതല്ലെങ്കിലും ഈ മോട്ടോർസൈക്കിളുകളുടെ സ്റ്റൈലിംഗും എഞ്ചിനും രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്ന് ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതാണ്.
MOST READ: ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

പൾസർ NS160 നേക്കഡ് സ്പോർട്‌സ് ബൈക്കിന് 1.08 ലക്ഷം രൂപയാണ് പരിഷ്ക്കരിച്ച വില. ഉയർന്ന വേരിയന്റായ NS200-ന് 1.31 ലക്ഷമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. വാസ്തവത്തിൽ രണ്ട് NS മോഡലുകൾക്കും ഇപ്പോൾ അവരുടെ ടിവിഎസ് അപ്പാച്ചെ എതിരാളികളായ 160 4V, 200 4V എന്നിവയുടെ വിലയ്ക്ക് തുല്യമായി എന്ന കാര്യം കൗതുകമായി.

എന്നിരുന്നാലും അപ്പാച്ചെ മോഡലുകൾ മൊത്തത്തിൽ മികച്ച ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് 200 4V, ക്രമീകരിക്കാവുന്ന ഫ്രണ്ട് ഫോർക്കുകളും റൈഡിംഗ് മോഡുകളും ഉൾപ്പടെയുള്ള ഫീച്ചറുകളാണ് അണിനിരത്തുന്നത്.
MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഒഖിനാവ Oki100; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൾസർ ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലായി RS200 മാറി. സ്പോർട്സ് മോട്ടോർസൈക്കിളിന് 1.52 ലക്ഷം രൂപയാണ് പുതുക്കിയ വില. ബജാജ് അടുത്തിടെ പൾസർ NS, RS മോഡലുകൾക്ക് ഒരു പുതിയ കളർ സ്കീം നൽകിയെങ്കിലും മെക്കാനിക്കൽ അപ്‌ഗ്രേഡ് നൽകിയിരുന്നില്ല.

പൾസർ ശ്രേണിയുടെ അപ്‌ഡേറ്റുകളുടെ അഭാവം വരും കാലങ്ങളിലെ വിൽപ്പനയെ ബാധിച്ചേക്കുമെന്നാണ് സൂചന. കാരണം മിക്ക എതിരാളികളും അവരുടെ മോട്ടോർസൈക്കിളുകൾ ബിഎസ്-VI യുഗത്തിന്റെ ആരംഭത്തോടടുത്ത് അപ്‌ഡേറ്റ് ചെയ്യുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്തിരുന്നു.

പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡുചെയ്‌ത് ഡ്യൂക്ക് മോഡലുകളിൽ കൂടുതൽ ഉപകരണങ്ങൾ ചേർത്തുകൊണ്ട് കെടിഎം പോലും ഡ്യൂക്ക് ലൈനപ്പ് മുഴുവൻ അപ്‌ഡേറ്റുചെയ്‌തു. ബജാജ് ഈ വിഭാഗത്തിൽ ഇനിയും കൂടുതൽ മെച്ചപ്പെടുത്തേണ്ടത് വളരെ അനിവാര്യമായി മാറിയിരിക്കുകയാണ്.

പൾസർ ശ്രേണിക്ക് പുറമെ അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വിലയും ബജാജ് വര്‍ധിപ്പിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് ഇരുമോഡലുകളിലും 1,497 രൂപയുടെ വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്.

പുതുക്കിയ വിലയുടെ അടിസ്ഥാനത്തില്‍ അവഞ്ചര്‍ ബിഎസ് VI സ്ട്രീറ്റ് 160 പതിപ്പിന് 1,01,094 രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. അതേസമയം ബജാജ് അവഞ്ചര്‍ ക്രൂയിസ് 220 ബിഎസ് VI മോഡലിനായി 1,22,630 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.