Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന്‍ വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങേറ്റത്തിനൊരുങ്ങി ഒഖിനാവ Oki100; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഒഖിനാവ. 2021 മാര്‍ച്ച് മാസത്തോടെ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നേരത്തെ 2020 -ഓടെ തന്നെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യം അരങ്ങേറ്റം വൈകിപ്പിച്ചു. 125-150 സിസി മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്താവുന്ന പ്രകടനമാണ് Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ഉള്ളതെന്നും കമ്പനി അവകാശപ്പെടുന്നു.

കൂടാതെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ റിവോള്‍ട്ട് RV400-നെതിരെയാകും മോഡല്‍ വിപണിയില്‍ മത്സരിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ച നൂറു ശതമാനം ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് Oki100 എന്നും ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നും ഒഖിനാവ സ്‌കൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ജീതേന്ദര്‍ ശര്‍മ അറിയിച്ചു.
MOST READ: പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

2018 ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് പ്രോട്ടോടൈപ്പ് മോഡലിന് പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചുവെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

പൂര്‍ണമായും രാജ്യത്ത് നിര്‍മ്മിക്കുന്ന മോഡല്‍ ആണെങ്കില്‍ കൂടിയും ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത.
MOST READ: പത്ത് മിനിറ്റിനുള്ളിൽ ഒരു വർഷത്തേക്കുള്ള വിൽപ്പന പൂർത്തിയാക്കി ഹമ്മർ ഇവി

72V 63Ah ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. തുടര്‍ച്ചയായ ചാര്‍ജിങ് ഇല്ലാതെ ദീര്‍ഘദൂര യാത്ര വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ബൈക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

മെച്ചപ്പെട്ട ഉടമസ്ഥാവകാശ അനുഭവത്തിനായി Oki100 ഊരിമാറ്റാവുന്ന ബാറ്ററികള്‍ അവതരിപ്പിക്കുമെന്നും ഒഖിനാവ സ്ഥിരീകരിച്ചു. ട്രെല്ലിസ് ഫ്രെയിമും ചെറിയ ടയറുകളും ഉള്ള Oki100 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ പതിപ്പ് പോലെ കാണപ്പെടുന്നുവെന്നാണ് ആളുകള്‍ പറയുന്നത്.

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഇടംപിടിച്ചിട്ടുണ്ട്.

സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ഒഖിനാവ വാഗ്ദാനം ചെയ്‌തേക്കും. ചെറിയ അലോയി വീലുകളും Oki100 -ന്റെ സവിശേഷതയാണ്. വിപണിയിലെ മറ്റ് പ്രീമിയം ഇലക്ട്രിക് മോഡലുകളില്‍ കണ്ടിരിക്കുന്ന പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും Oki100 -ലും കമ്പനി ഉള്‍പ്പെടും.

കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിലാകും മോട്ടോര്‍സൈക്കിളിന്റെ നിര്‍മ്മാണം. പ്രാദേശികമായി നിര്‍മ്മിക്കുന്നതുകൊണ്ട് വില പിടിച്ച് നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, വരും വര്‍ഷം നാല് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഒഖിനാവയുടെ വരാനിരിക്കുന്ന വാണിജ്യ സ്‌കൂട്ടര്‍ ഹീറോ ഇലക്ട്രിക് നൈക്സ് ശ്രേണിയിലെ ഉപഭോക്കാതാക്കളെയാണ് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തുടക്കത്തില്‍ വാണിജ്യപരമായ ഉപയോഗത്തിന് സ്വീകാര്യത കണ്ടെത്തി, ഇതിനകം ഡെലിവറി ആപ്ലിക്കേഷനുകള്‍ക്കായി ഉപയോഗിക്കുന്നു.