ഹീറോ ബിഎസ് VI എക്സ്പള്‍സ് 200T, എക്സ്ട്രീം 200S മോഡലുകളുടെ അവതരണം ഓഗസ്റ്റില്‍
പുതിയ ബിഎസ് VI എക്സ്പള്‍സ് 200T, എക്സ്ട്രീം 200S മോഡലുകളുടെ അവതരണം ഓഗസ്റ്റിലെന്ന് സൂചന. അടുത്തിടെ ഇരുമോഡലുകളെയും കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇരുമോഡലുകളിലും എഞ്ചിന്‍ നവീകരണം ഒഴിച്ചുനിര്‍ത്തിയാല്‍, സ്റ്റൈലിംഗും ഫീച്ചറുകളും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 199.6 സിസി, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് പകരുക.

ഈ എഞ്ചിന്‍ 17.8 bhp കരുത്തും 16.45 Nm torque ഉം സൃഷ്ടിക്കും. അതേസമയം ബിഎസ് IV പതിപ്പില്‍ ഈ എഞ്ചിന്‍ 18.4 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 0.3 bhp കരുത്തും 0.65 Nm torque ഉം കുറഞ്ഞിരിക്കുന്നത് കാണാം.
MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

വാട്ടര്‍-കൂള്‍ഡ് യൂണിറ്റായിരുന്ന ബിഎസ് IV എഞ്ചിനില്‍ വന്നിരുന്നതെങ്കില്‍, ബിഎസ് VI പതിപ്പില്‍ ഓയില്‍ കൂളിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

എക്സ്ട്രീം 200S ഫുള്‍ ഫെയര്‍ മോട്ടോര്‍സൈക്കിളാണെങ്കില്‍ എക്സ്പള്‍സ് 200T ഒരു ടൂറിംഗ് പതിപ്പാണ്. 200 സിസി ശ്രേണിയിലുടനീളം ഹീറോ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഇത് പിന്തുണയ്ക്കുന്നു.
MOST READ: പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

ഇരുമോഡലുകള്‍ക്കും പിന്നിലും മുന്നിലും 17 ഇഞ്ച് അലോയി വീലുകളും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഹീറോ എക്‌സ്ട്രീം 200S, എക്‌സ്ട്രീം 200T മോഡലുകള്‍ ഫീച്ചറുകളും പ്ലാറ്റ്ഫോമും പങ്കിടുന്നു.

പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്, രണ്ട് മോട്ടോര്‍സൈക്കിളുകളും അതിന്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ച ഒരു കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ ഘടിപ്പിച്ചിരിക്കുന്നു.
MOST READ: 250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ദൈര്‍ഘ്യമേറിയ സവാരി സമയത്ത് താപനില പരമാവധി നിലനിര്‍ത്താന്‍ ഓയില്‍ കൂളര്‍ അനുവദിക്കുന്നു. ബൈക്കുകളുടെ ഭാരം 3 കിലോ വര്‍ദ്ധിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 5,000 മുതല്‍ 10,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാം.
Source: HT Auto


Click it and Unblock the Notifications








