ബിഎസ് VI വേര്‍സിസ് 650 അവതരിപ്പിച്ച് കവസാക്കി; വില 6.79 ലക്ഷം രൂപ
ബിഎസ് VI -ലേക്ക് നവീകരിച്ച വേര്‍സിസ് 650 ഇന്ത്യയില്‍ അവതരിപ്പിച്ച് കവസാക്കി. 6.79 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡീലര്‍ഷിപ്പുവഴിയും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാം.

ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്, സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിനെ അവതരിപ്പിച്ചതിന് പിന്നാലെയാണ് കവസാക്കി തങ്ങളുടെ മോഡലിനെ അവതരിപ്പിക്കുന്നത്.
MOST READ: പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവസാക്കി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 -യുടെ സവിശേഷതകളാണ്.

അതേസമയം പുനര്‍രൂപകല്‍പ്പന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുള്‍പ്പെടെ പുതിയ ഹാര്‍ഡ്വെയറുകള്‍ നിഞ്ച 650 -യ്ക്ക് ലഭിച്ചപ്പോള്‍, ഇവയെല്ലാം വെര്‍സിസ് 650 നഷ്ടപ്പെടുത്തുന്നു.
MOST READ: ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 66 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

പഴയ ബിഎസ് IV എഞ്ചിന്‍ 8,500 rpm -ല്‍ 68 bhp കരുത്തും 7,000 rpm -ല്‍ 64 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. പുതിയ പതിപ്പിന്റെ ഭാരം 2 കിലോഗ്രാം വര്‍ദ്ധിച്ചു.
MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ഹൈ-ടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് കവാസാക്കി വേര്‍സിസ് അണിനിരക്കുന്നത്. 41 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, റിമോട്ട് സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടെയുള്ള മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും നല്‍കിയിരിക്കുന്നു.

സുരക്ഷയ്ക്കായി മുന്നില്‍ 300 mm പെറ്റല്‍ ഡിസ്‌കുകളും, പിന്നില്‍ 250 mm സിംഗിള്‍ യൂണിറ്റ് ഡിസ്‌കുമാണ് നല്‍കിയിരിക്കുന്നത്. റിയര്‍ എന്‍ഡില്‍ എബിഎസും പിന്തുണയും വേര്‍സിസ് 650 -യ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.നിലവില്‍, വേര്‍സിസ് 650 -യ്ക്ക് നേരിട്ടുള്ള എതിരാളികള്‍ ഇന്ത്യയില്‍ ഇല്ല. എന്നിരുന്നാലും, ഈ വിഭാഗത്തിലെ മത്സരം സുസുക്കി വി-സ്‌ട്രോം 650, ബെനലി TRK 502 ബിഎസ് VI മോഡലുകലുമായിട്ടായിരിക്കും.


Click it and Unblock the Notifications








