പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും സജീവമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ സോനെറ്റിനെ അവതരിപ്പിച്ച് ആഗോള ശ്രദ്ധനേടിയിരിക്കുകയാണ് കിയ മോട്ടോർസ്. വാഹനത്തിനെ ഉടൻ തന്നെ വിൽപ്പനക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കിയാണ് കിയ സോനെറ്റ് ഒരുങ്ങിയിരിക്കുന്നത്. പുത്തൻ കോംപാക്‌ട് എസ്‌യുവിയുടെ വില ഇതുവരെ കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കലും ഏകദേശം 7.00 ലക്ഷം രൂപ വില പോയിന്റിൽ സോനെറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

കിയ സെൽറ്റോസ് പോലെ സോനെറ്റും ടെക് ലൈൻ, ജിടി ലൈൻ പതിപ്പുകളിൽ മൊത്തം ഏഴ് വേരിയന്റുകൾ അവതരിപ്പിക്കും. അതിൽ HTE, HTK, HTX, HTX +, GTK, GTX, GTX + എന്നിവയായിരിക്കും ഉൾപ്പെടുക.

MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

ടെക് ലൈൻ മോഡലുകളുടെ അകത്ത് ഒരു ബ്ലാക്ക് / ബീജ് ഡ്യുവൽ-ടോൺ തീം ലഭിക്കുന്നു. അതേസമയം ജിടി ലൈൻ മോഡലുകൾ ചുവന്ന ആക്സന്റുകളുള്ള ഒരു കറുത്ത ലേഔട്ടിനെ പ്രശംസിക്കും. പ്ലാസ്റ്റിക് അല്ലെങ്കിൽ ഫൈബർ പാനൽ ടെക്സ്ചറുകളും രണ്ട് വകഭേദങ്ങളിലും വ്യത്യസ്തമാണ്.

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

കളർ ഓപ്ഷനുകളും സാധാരണമായി തുടരും. ഡ്യുവൽ-ടോൺ പാലറ്റിൽ റെഡ് + ബ്ലാക്ക്, വൈറ്റ് പേൾ + ബ്ലാക്ക്, ബീജ് ഗോൾഡ് + ബ്ലാക്ക് എന്നീ മൂന്ന് ഓപ്ഷനുകളാകും ഇടംപിടിക്കുക.

MOST READ: ഉപഭോക്താക്കൾക്കായി ഹെൽത്ത് & ഹൈജീൻ ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

അതേസമയം കിയ സോനെറ്റിന്റെ സിംഗിൾ-ടോൺ കളർ ശ്രേണിയിൽ ഗ്ലേസിയർ വൈറ്റ് പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, ‘ഇന്റലിജൻസ്' ബ്ലൂ, ബീജ് ഗോൾഡ് എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും.

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

മാസങ്ങളായി കിയ മോട്ടോർസ് തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നത്തിനെ നിരത്തുകളിൽ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, യുവിഒ കണക്റ്റിവിറ്റി സ്യൂട്ട്, 7-സ്പീക്കർ ബോസ് ഓഡിയോ, 4.2 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ് എന്നിവ പുതിയ കിയ സോനെറ്റിന്റെ സവിശേഷതകളാണ്.

MOST READ: XUV300-യുടെ വില വെട്ടിക്കുറച്ച് മഹീന്ദ്ര

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

സുരക്ഷയുടെ കാര്യത്തിൽ കോംപാക്‌ട് എസ്‌യുവി ആറ് എയർബാഗുകൾ, TPMS, ESC, VSM, HAC തുടങ്ങിയവ വാഗ്‌ദാനം ചെയ്യുന്നു. മൂന്ന് വ്യത്യ‌സ്‌ത എഞ്ചിൻ ഓപ്ഷനുകളോടെയാണ് സോനെറ്റ് കളംപിടിക്കാൻ ഒരുങ്ങുന്നത്. അതിൽ 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവ ഉൾപ്പെടും.

പത്ത് നിറങ്ങളിൽ തെരഞ്ഞെടുക്കാം പുത്തൻ കിയ സോനെറ്റ്

1.2 ലിറ്റർ പെട്രോളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ലഭ്യമാവുക. 1.5 ലിറ്റർ ഡീസലിൽ ആറ് സ്പീഡ് മാനുവലും കൂടാതെ ഓപ്ഷണലായി ഒരു ടോർഖ് കൺവെർട്ടർ യൂണിറ്റും തെരഞ്ഞെടുക്കാൻ സാധിക്കും. ഉയർന്ന വേരിയന്റായ 1.0 ലിറ്റർ ടർബോ എഞ്ചിൻ ആറ് സ്പീഡ് IMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓപ്ഷനുമായി വരുന്നു.

Most Read Articles

Malayalam
English summary
The Kia Sonet Compact SUV Offered In 10 Colour Choices. Read in Malayalam
Story first published: Tuesday, August 11, 2020, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X