XUV300 -യുടെ വില വെട്ടിക്കുറച്ച് മഹീന്ദ്ര
2019 ഫെബ്രുവരി മാസത്തിലാണ് മഹീന്ദ്ര XUV300 -യെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.

ശ്രേണിയില്‍ ആവശ്യക്കാര്‍ കൂടുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാകണം, നിരവധി നിര്‍മ്മാതാക്കള്‍ ഈ ശ്രേണിയിലേക്ക് മോഡലുകളുമായി എത്തിയിരിക്കുന്നത്. അതുപോലെ തന്നെ പലരും അധികം വൈകാതെ തന്നെ രംഗപ്രവേശനം ചെയ്യുകും ചെയ്യും.

കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കിഗര്‍ എന്നിവരാണ് ശ്രേണിയിലേക്ക് എത്താനൊരുങ്ങുന്നത്. ഇതോടെ ശ്രേണിയില്‍ മത്സരം കടുപ്പമേറിയതാകുമെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുതിയ വില്‍പ്പന തന്ത്രവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര.
MOST READ: അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

XUV300 വിലയില്‍ വലിയ കുറവാണ് ബ്രാന്‍ഡ് വരുത്തിയിരിക്കുന്നത്. വകഭേദങ്ങളെ ആശ്രയിച്ചാണ് വിലക്കുറവ് ലഭ്യമാകുന്നതും.
| Variant | Old Prices | New Prices | Price Reduced |
| W4 Petrol | ₹8,30,000 | ₹7,95,000 | ₹35,000 |
| W6 Petrol | ₹9,15,000 | ₹8,98,000 | ₹17,000 |
| W8 Petrol | ₹10,60,000 | ₹9,90,000 | ₹70,000 |
| W8 Option Petrol | ₹11,84,000 | ₹10,97,000 | ₹87,129 |
| W4 Diesel | ₹8,69,000 | ₹8,70,000 | ₹1,000 |
| W6 Diesel | ₹9,50,000 | ₹9,70,000 | ₹20,000 |
| W8 Diesel | ₹10,95,000 | ₹10,75,000 | ₹20,000 |
| W8 Option Diesel | ₹12,14,000 | ₹11,75,000 | ₹39,000 |

പെട്രോള്‍ പ്രാരംഭ പതിപ്പായ W4 മോഡലിന് 35,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഈ പതിപ്പ് 7.95 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയില്‍ സ്വന്തമാക്കാം. നേരത്തെ ഈ പതിപ്പിന് 8 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.
MOST READ: അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

പെട്രോള്‍ W6 പതിപ്പിന് 17,000 രൂപയും കുറച്ചു. ഇതോടെ 8.98 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാം. 10.60 ലക്ഷം രൂപയ്ക്ക് എത്തിയിരുന്ന W8 പതിപ്പ് 9.90 രൂപയ്ക്കും സ്വന്തമാക്കാം.

W8 ഓപ്ഷണല്‍ പെട്രോള്‍ പതിപ്പിന് 87,129 രൂപ കുറച്ച് 10.97 ലക്ഷം രൂപയാക്കി. എല്ലാ പെട്രോള്‍ വകഭേദങ്ങളുടെയും വില കുറയ്ക്കുന്നതിനു പുറമേ രണ്ട് ഡീസല്‍ വകഭേദങ്ങളുടെ വില മഹീന്ദ്ര വര്‍ദ്ധിപ്പിച്ചു. എന്‍ട്രി ലെവല്‍ W4 -ന് ഒരു ചെറിയ വര്‍ധനയുണ്ടായി. 1,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

ഇതോടെ ഈ പതിപ്പിന് 8.70 രൂപയായി എക്‌സ്‌ഷോറൂം വില. W6 ഡീസല്‍ വകഭേദത്തിന്റെ വില 20,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഈ പതിപ്പിന് 9.70 ലക്ഷം രൂപയായി എക്‌സ്‌ഷോറൂം വില. അതേസമയം ഡീസല്‍ W8, W8 ഓപ്ഷണല്‍ മോഡലുകളുടെ വില നിര്‍മ്മാതാക്കള്‍ കുറച്ചു.

W8 പതിപ്പില്‍ 20,000 രൂപയും W8 ഓപ്ഷണല്‍ പതിപ്പിന് 39,000 രൂപയുമാണ് കുറച്ചത്. ഈ മോഡലിന്റെ സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവതരണം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി.


Click it and Unblock the Notifications








