Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
700 CL-X ഹെറിറ്റേജ് ഫിലിപ്പൈൻസിൽ അവതരിപ്പിച്ച് സിഫ്മോട്ടോ
ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഫ് മോട്ടോ പുതിയ 700 CL-X ഹെറിറ്റേജ് നേക്കഡ് ബൈക്ക് ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു. 5.64 ലക്ഷം രൂപയുടെ തുല്യ വിലയ്ക്കാണ് മോഡൽ വിപണിയിൽ എത്തുന്നത്.

ഇറ്റലിയിൽ നടന്ന 2019 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് 700 CL-X മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. സ്പോർട്ട്, അഡ്വഞ്ചർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ബൈക്ക് ലഭ്യമാണെങ്കിലും ഫിലിപ്പൈൻസിൽ ഹെറിറ്റേജ് പതിപ്പ് മാത്രമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ഹെറിറ്റേജ് മോഡലിന് അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ക്ലാസിക് സ്റ്റൈലിംഗിലാണ് ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പം കംപ്ലീറ്റ് വിറ്റ് ടാൻ ലെതർ സീറ്റ്, ഡ്യുവൽ-ടോൺ പെയിന്റ്, ഗോൾഡ് ഡിറ്റൈലിംഗ് എന്നിവയും സിഫ് മോട്ടോ വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: FZS വിന്റേജ് എഡിഷൻ അവതരിപ്പിച്ച് യമഹ; വില 1.09 ലക്ഷം രൂപ

സ്‌പോക്ക് വീലുകളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഇരട്ട-സ്‌പോർട്ട് ടയറുകളിലാണ് 700 CL-X അഡ്വഞ്ചർ നിരത്തിലെത്തുന്നത്. സ്വഭാവത്തിന് അനുസൃതമായി സിഎഫ്‌മോട്ടോ ഉയർത്തിയ ഹാൻഡ്‌ബാറുകളിലും വലിയ വിൻഡ്‌സ്ക്രീനിലും പന്നിയേഴ്സ് ഓപ്ഷനോടൊപ്പം തെരഞ്ഞെടുക്കാൻ സാധിച്ചിട്ടുണ്ട്.

CL-X സ്പോർട്ട് ഒരു കഫെ റേസർ സ്റ്റൈലിംഗിനൊപ്പം ഏറ്റവും ആധുനികമായ ശൈലിയാണ് പ്രതിദാനം ചെയ്യുന്നത്. ബാർ-എൻഡ് മിററുകൾ, മറ്റൊരു സീറ്റ്, അല്പം പിന്നിൽ സജ്ജീകരിച്ച ഫുട്പെഗുകൾ, ലോവർ ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവയാണ് ഈ പതിപ്പിന്റെ പ്രത്യേകതകൾ.
MOST READ: യുറൽ റേഞ്ചർ; 21 -ാം നൂറ്റാണ്ടിൽ സൈഡ്-കാറുമായി ഒരു വ്യത്യസ്ത മോട്ടോർസൈക്കിൾ

CL-X സ്‌പോർട്ടിന് പിറലി ഡയാബ്ലോ റോസോ സൂപ്പർകോർസ ടയറുകളുള്ള അലോയ് വീലുകൾ ലഭിക്കുന്നു. എന്നിരുന്നാലും മൂന്ന് സിഎഫ്‌മോട്ടോ 700 മോഡലുകളിലും പുതിയ 692 സിസി, ലിക്വിഡ്-കൂൾഡ് DOHC പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇത് 8,500 rpm-ൽ പരമാവധി 73 bhp കരുത്തും 7,000 rpm-ൽ 68 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡാണ് ഗിയർബോക്സ്. അവയോടൊപ്പം രണ്ട് ഇക്കോണമി, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ ഡിസംബർ രണ്ടിന് അവതരിപ്പിക്കും; ടീസർ ചിത്രങ്ങൾ പുറത്ത്

എൽഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോയിന്റ് എന്നിവ സ്റ്റാൻഡേർഡായി 700 CL-X മോട്ടോർസൈക്കിളുകളിൽ ലഭിക്കുന്ന സവിശേഷതകളാണ്.

മികച്ച മോഡലുകളാണെങ്കിലും സിഎഫ്‌മോട്ടോ ഇന്ത്യയിൽ 700 CL-X മോട്ടോർസൈക്കിൾ അവതരിപ്പിക്കുമോ എന്നകാര്യം വ്യക്തമല്ല. അഥവാ നമ്മുടെ വിപണിയിൽ എത്തിയാലും ബ്രാൻഡിന്റെ 650MT, 650GT എന്നിവയ്ക്ക് മുകളിലായി കൂടുതൽ പ്രീമിയം ഓഫറായി ഇവ ഇടംപിടിക്കും.