Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 10 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 10 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 11 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ ഡിസംബർ രണ്ടിന് അവതരിപ്പിക്കും; ടീസർ ചിത്രങ്ങൾ പുറത്ത്
ഡ്യുക്കാട്ടിയുടെ ജനപ്രിയ മോഡലായ മോൺസ്റ്ററിന്റെ പുതിയ ആവർത്തനം ഉടൻ തന്നെ വിപണിയിൽ ഇടംപിടിക്കും. അതിന്റെ ഭാഗമായി 2021 പതിപ്പിന്റെ ആദ്യ ടീസർ ചിത്രം പുറത്തുവിട്ട കമ്പനി ഇപ്പോൾ ബൈക്കിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

അതോടൊപ്പം 2021 മോൺസ്റ്റർ അവതരിപ്പിക്കുന്ന തീയതിയും ഡ്യുക്കാട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ ടീസർ ചിത്രങ്ങൾ നേക്കഡ് മോട്ടോർസൈക്കിളിന്റെ രൂപഘടനയാണ് വെളിപ്പെടുത്തുന്നത്.

പുതിയ മോൺസ്റ്ററിന് ആക്രമണാത്മക ഫ്രണ്ട് ലുക്കിനായി കുറഞ്ഞ സ്ലംഗ് ഹെഡ്‌ലാമ്പ് ഉണ്ടായിരിക്കുമെന്നാണ് ചിത്രങ്ങളിൽ നിന്ന് അനുമാനിക്കാൻ കഴിയുന്നത്. ഫ്യുവൽ ടാങ്കും എക്സ്റ്റൻഷനുകളും സൂപ്പർ ബൈക്കിന് ഒരു സ്‌പോർട്ടിയർ വിഷ്വൽ അപ്പീൽ നൽകും എന്നതിൽ സംശയമൊന്നും വേണ്ട.
MOST READ: അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

ഡിസൈൻ മാറ്റങ്ങളും കൂടുതൽ ആംഗുലറും ആക്രമണാത്മകവുമായി കാണപ്പെടുമെന്നാണ് തോന്നുന്നത്. എന്നിരുന്നാലും ക്ലാസിക് റൗണ്ട്, ലോ-സ്ലംഗ് ഹെഡ്‌ലാമ്പ്, ബ്രോഡ് ഫ്യൂവൽ ടാങ്ക് എന്നിവ പുതിയ ശൈലിയിൽ ബ്രാൻഡ് പരിചയപ്പെടുത്തും.

കൂടാതെ 2021 മോഡൽ തികച്ചും ഒതുക്കമുള്ളതും പിൻ സീറ്റ് കൗളിനെ ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്നതുമാണ്. കൂടാതെ, 2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ ടെയിൽ ലാമ്പിൽ സിഗ്നേച്ചർ ലൈറ്റിംഗ് തന്നെയായിരിക്കും ഉണ്ടായിരിക്കുക.
MOST READ: ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിന് ഫ്യുവൽ ടാങ്കിൽ ബോൾഡ് ഡെക്കലുകളുള്ള ഇരുണ്ട മാറ്റ് ഗ്രേ കളർ സ്കീം ഉണ്ടായിരിക്കുമെന്ന് ആദ്യത്തെ ടീസർ ചിത്രം വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ജനപ്രിയ മോഡലിന്റെ ഔദ്യോഗിക സവിശേഷതകളൊന്നും ഇറ്റാലിയൻ ബ്രാഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ലിക്വിഡ്-കൂൾഡ് എഞ്ചിനായിരിക്കും വാഹനത്തിന് തുടിപ്പേകുക.

അത് തീർച്ചയായും ഏറ്റവും പുതിയതും കൂടുതൽ കർശനവുമായ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമായിരിക്കും. പുതുതായി രൂപകൽപ്പന ചെയ്ത ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഇതിലുണ്ടാകും. നിലവിലെ മോഡലുകളുടെ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് പകരമായി പുതിയ കാസ്റ്റ് അലുമിനിയം ഫ്രെയിമിലായിരിക്കും മോൺസ്റ്റർ ഒരുങ്ങുക.
MOST READ: സ്പോര്‍ട്ടി ഭാവവുമായി ഹോണ്ട ഹോര്‍നെറ്റ് 2.0; ആദ്യ ഡ്രൈവ് റിവ്യൂ

ഇത് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയിൽ നിന്നുള്ള ഒരു വലിയ ചുവടുവെപ്പാണ്. ഈ പുനരവലോകനം മോട്ടോർസൈക്കിളിന്റെ ഭാരം കുറയ്ക്കുക മാത്രമല്ല കൂടുതൽ ചടുലമാക്കുകയും എതിരാളികളായ കെടിഎം 890 ഡ്യൂക്ക്, യമഹ MT-09, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എന്നിവയ്ക്ക് തുല്യമാക്കുകയും ചെയ്യും.

ഡിസംബർ രണ്ടിനാണ് ഡ്യുക്കാട്ടി പുതിയ മോൺസ്റ്റർ പുറത്തിറക്കുക. നിലവിലെ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് ഇവന്റ് ഡിജിറ്റലായി നടത്താനാണ് സാധ്യത. ഇന്ത്യൻ വിപണിയിൽ എത്തുന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.