ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

കനേഡിയൻ ബ്രാൻഡായ ഡാമൺ മോട്ടോർസൈക്കിൾസ് കമ്പനിയുടെ ഏറ്റവും പുതിയ രണ്ട് ഹൈപ്പർസ്പോർട്ട് പ്രീമിയർ ഇലക്ട്രിക് സൂപ്പർബൈക്കുകളായ ആർട്ടിക് സൺ, മിഡ്‌നൈറ്റ് സൺ എന്നിവ അവതരിപ്പിച്ചു. ഹൈപ്പർസ്‌പോർട്ടിന്റെ പരിമിത പതിപ്പുകളാണ് ഇവ രണ്ടും.

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

ഇപ്പോൾ ലഭ്യമായ ഏറ്റവും വേഗതയേറിയതും നൂതനവുമായ ഇലക്ട്രിക് സൂപ്പർബൈക്കുകളിലൊന്നായി ഇവ കണക്കാക്കപ്പെടുന്നു. ആർട്ടിക് സൺ, മിഡ്നൈറ്റ് സൺ എന്നിവ പ്രീ-ഓർഡറുകൾക്കായി ഇപ്പോൾ ലഭ്യമാണ്. കൂടാതെ പെയിന്റ്ഡ് ഫെയറിംഗുകൾ, ഗോൾഡ് ലീഫ് പോലുള്ള ഘടകങ്ങൾ എന്നിവ വാഹനം ഉൾക്കൊള്ളുന്നു. 40,000 ഡോളറാണ് വാഹനത്തിന്റെ വില, അതായത് ഏകദേശം 30 ലക്ഷം രൂപ.

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

320 കിലോമീറ്റർ മൈലേജാണ് ഇരു ബൈക്കുകൾക്കും നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 300 കിലോമീറ്ററാണ് ബൈക്കുകളുടെ പരമാവധി വേഗത. വെറും 20 മിനിറ്റ് സമയത്തിനുള്ളിൽ 80 ശതമാനം വരെ വാഹനത്തിന് റീചാർജ് ചെയ്യാനും കഴിയും.

MOST READ: കൊവിഡ്-19; വെന്റിലേറ്ററും ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറുമായി മഹീന്ദ്ര

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

ആർട്ടിക് സൺ, മിഡ്‌നൈറ്റ് സൺ മോഡലുകൾ നൂതന റൈഡർ സുരക്ഷാ സംവിധാനങ്ങളായ ക്രാഷ് ഡിറ്റക്ഷൻ, റഡാർ നൽകുന്ന വെഹിക്കിൾ അവോയിഡൻസ് വാർണിംഗ് എന്നിവ ഉൾക്കൊള്ളുന്നു.

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

360 ഡിഗ്രി റഡാർ വാർണിംഗ് സംവിധാനത്തിലും ഡാമൺ പ്രവർത്തിക്കുന്നുണ്ടെന്നും ഡാമൺ ഹാലോ എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ പുതിയ മോട്ടോർ സൈക്കിളിൽ അരങ്ങേറ്റം കുറിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

MOST READ: ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

ഡാമൺ ഹൈപ്പർസ്പോർട്ടിൽ ഓഹ്ലിൻസ് സസ്പെൻഷൻ, ബ്രെംബോ ബ്രേക്കുകൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്നു. 20 കിലോവാട്ട്സ് ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

മൂന്ന് സെക്കൻഡിനുള്ളിൽ 0-100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഹൈപ്പർസ്പോർടിന് കഴിയും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രധാനമായും നൂതന റൈഡർ അലർട്ട് സംവിധാനമായ കോപൈലറ്റ് സിസ്റ്റം, ടെലികോം ഭീമനായ ബ്ലാക്ക്‌ബെറി സൃഷ്ടിച്ച ഒരു പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.

MOST READ: സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

ക്യാമറകളും വിഷ്വൽ ഇതര സെൻസറുകളും സംയോജിപ്പിച്ച് മോട്ടോർസൈക്കിളിന് ചുറ്റുമുള്ള നിരവധി വസ്തുക്കളുടെ വേഗത, ദിശ, വാഹനത്തിന്റെ വേഗത എന്നിവ ട്രാക്കുചെയ്യാൻ കഴിയുന്നു.

ഹൈപ്പർസ്പോർട്ട് ഇലക്ട്രിക് സൂപ്പർബൈക്കിന്റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ച് ഡാമൺ

കൂട്ടിയിടിയുടെയോ അപകടത്തിന്റെയോ ഭീഷണികൾ മുൻകൂട്ടി അറിയാൻ സെൻസറുകൾ അയച്ച സിഗ്നലുകൾ ഓൺബോർഡ് കമ്പ്യൂട്ടറുകൾ പ്രോസസ്സ് ചെയ്യുകയും എൽഇഡി മുന്നറിയിപ്പ് ലൈറ്റുകൾ, ഹപ്‌റ്റിക് അലേർട്ടുകൾ അല്ലെങ്കിൽ റിയർ വ്യൂ മിററിൽ ദൃശ്യപരമായി റൈഡറിന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Damon Motorcycles launched 2 new versions of electric Hypersport Superbike. Read in Malayalam.
Story first published: Monday, April 13, 2020, 20:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X