ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

രണ്ട് വർഷങ്ങൾക്ക് മുമ്പ് കൺസെപ്റ്റ് രൂപത്തിൽ ഹാർലി-ഡേവിഡ്‌സൺ അവതരിപ്പിച്ച കസ്റ്റം 1250 മോട്ടോർസൈക്കിൾ യാഥാർഥ്യമാവാൻ പോകുന്നു. അടുത്ത വർഷത്തോടെ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ ഗണത്തിൽപെടുന്ന മോഡലിന്റെ ഉത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്യൂച്ചർ മോഡലുകളുടെ വിഭാഗത്തിൽ കസ്റ്റം 1250-നെ പട്ടികപ്പെടുത്തിയതോടെയാണ് ബൈക്കിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

ഹാർലി-ഡേവിഡ്‌സണിൽ നിന്നുള്ള ആദ്യത്തെ അഡ്വർഞ്ചർ ടൂറർ മോട്ടോർസൈക്കിളായ പാൻ-അമേരിക്കയും കസ്റ്റം 1250 മോഡലിനൊപ്പം വിപണിയിൽ എത്തിയേക്കും. അടുത്ത വർഷത്തേക്ക് അമേരിക്കൻ വിപണിക്കായുള്ള കമ്പനിയുടെ രണ്ട് പ്രധാന മോഡലുകളായിരിക്കും ഇവ.

MOST READ: ആക്ടിവ 6G-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

അതേസമയം 1250 സിസി റെവലൂഷൻ മാക്സ് എഞ്ചിന്റെ 975 സിസി പതിപ്പ് ഉപയോഗിച്ചിരുന്ന ബ്രോങ്ക്സ് സ്ട്രീറ്റ്ഫൈറ്ററിന്റെ അവതരണം കമ്പനി മാറ്റിവെച്ചതും ശ്രദ്ധേയമായിട്ടുണ്ട്.

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

ഈ ലിക്വിഡ്-കൂൾഡ്, 60-ഡിഗ്രി വി-ട്വിൻ റെവലൂഷൻ മാക്സ് എഞ്ചിൻ അമേരിക്കയിൽ 145 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എന്നാൽ വരാനിരിക്കുന്ന കസ്റ്റം 1250 മോഡലിൽ ഈ യൂണിറ്റ് അല്പം വ്യത്യസ്തമായ ട്യൂൺ അവസ്ഥയോടെയാകും ലഭ്യമാവുക.

MOST READ: സ്പോര്‍ട്ടി ഭാവവുമായി ഹോണ്ട ഹോര്‍നെറ്റ് 2.0; ആദ്യ ഡ്രൈവ് റിവ്യൂ

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

യൂറോ 5 യുഗത്തിൽ യൂറോപ്യൻ വിപണിയിൽ നിന്ന് നിർത്തിവെച്ച 750 സിസി, 883 സിസി, 1,200 സിസി വി-ട്വിൻ എഞ്ചിനുകൾ എന്നിവ ഉപയോഗിച്ച് ഹാർലി-ഡേവിഡ്‌സൺ അതിന്റെ സ്‌പോർട്‌സ്റ്റർ ശ്രേണി നിർത്തലാക്കിയിരുന്നു.

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

പകരമായി കസ്റ്റം 1250 സ്‌പോർട്‌സ്റ്റേഴ്‌സിന് പകരമുള്ള ആദ്യത്തെ ഒരു പുതിയ മോഡലായി വിപണികളിൽ നിറയും. ഒരു പുതിയ എഞ്ചിനുപുറമ, കസ്റ്റം 1250 സ്‌പോർട്‌സ്റ്റേഴ്സിനേക്കാൾ കൂടുതൽ സാങ്കേതികവിദ്യയും പെർഫോമൻസുമാകും വാഗ്ദാനം ചെയ്യുക.

MOST READ: ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ച ഹാർലി-ഡേവിഡ്‌സൺ ഈ പുതിയ രണ്ട് മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. എങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് പാർട്‌സ്, സർവീസ് മുതലായ സേവനങ്ങൾ തുടർന്നും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും

അതിനായി ഹീറോയുമായുള്ള പങ്കാളിത്തവും കമ്പനി അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക.

More from DriveSpark

Article Published On: Monday, November 30, 2020, 19:04 [IST]
English summary
Harley-Davidson Custom 1250 Will Go Into Production In 2021. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X