ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളിലൊന്നാണ് ടാറ്റ മോട്ടോർസ്. കമ്പനിയുടെ എൻ‌ട്രി ലെവൽ മോഡലുകളായ ടിയാഗോ, ടിഗോർ എന്നിവ ഗ്ലോബൽ NCAP -ൽ 4-സ്റ്റാർ റേറ്റിംഗ് നേടി, അതേസമയം നെക്‌സോണും ആൾട്രോസും 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗുമായി വരുന്നു.

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

എന്നിരുന്നാലും, ബ്രാൻഡിന്റെ മുൻനിര ഉൽപ്പന്നമായ ‘ഹാരിയർ' ഇതുവരെ പരീക്ഷിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷയിൽ ഉയർന്ന ശ്രദ്ധ കേന്ദ്രീകരിച്ച്, ബ്രാൻഡ് ഇപ്പോൾ കാറിനെയും ഉപഭോക്താക്കളെയും പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന അണുക്കളിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മറ്റൊരു നൂതന മാർഗവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

സേഫ്റ്റി ബബിൾ എന്നൊരു ആശയമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇത് അൽപ്പം വിചിത്രമായി തോന്നുമെങ്കിലും, സാനിറ്റൈസ് ചെയ്യപ്പെട്ടതിനുശേഷം ഒരു കാർ മലിനമാകാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം പോലെ തോന്നുന്നു.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

ഈ ബബിളുകൾ ഡെലിവറിക്ക് തയ്യാറായ സാനിറ്റൈസ് ചെയ്ത കാറുകൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നു. ഡെലിവറി പ്രക്രിയയ്ക്കായി ഒരു നെക്സോണും ടിയാഗോയും സേഫ്റ്റി ബബിളിൽ പാർക്ക് ചെയ്തിരിക്കുന്നതായി കാണാം.

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

ഇതുപോലെ, ആൾ‌ട്രോസ്, ഹാരിയർ‌ എന്നിങ്ങനെ മറ്റ് എല്ലാ കാറുകൾ‌ക്കും കമ്പനി സമാന പ്രക്രിയ പിന്തുടരും.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

ടിയാഗോയെക്കുറിച്ച് പറയുമ്പോൾ, എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ സർവ്വീസ് ഇടവേള ആറ് മാസത്തിൽ നിന്ന് ഒരു വർഷം / 15,000 കിലോമീറ്റർ വരെ ബ്രാൻഡ് അടുത്തിടെ അപ്‌ഡേറ്റുചെയ്‌തു. ഈ വർഷം ആദ്യം ടിയാഗോയ്ക്ക് ഒരു മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചിരുന്നു.

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

1.2 ലിറ്റർ പെട്രോൾ റിവോട്രോൺ മോട്ടോറുമായിട്ടാണ് ഹാച്ച്ബാക്ക് വരുന്നത്, ഇത് 86 bhp പരമാവധി കരുത്തും 113 പരമാവധി Nm torque ഉം പുറപ്പെടുവിക്കാൻ പ്രാപ്തിയുള്ളതാണ്. ടിയാഗോയിലെ ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ അഞ്ച് സ്പീഡ് AMT എന്നിവ ഉൾപ്പെടുന്നു.

MOST READ: ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം എത്തും; തുടിപ്പേകാൻ കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഓയിൽ ബർണർ എന്നീ രണ്ട് പവർട്രെയിൻ ചോയിസുകളുമായി നെക്‌സോൺ ലഭ്യമാണ്. പെട്രോൾ എഞ്ചിന് 170 Nm torque ഉം 120 bhp കരുത്തും ഉത്പാദിപ്പിക്കാൻ കഴിയും.

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

ഡീസൽ എഞ്ചിന് 110 bhp കരുത്തും 260 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് AMT യൂണിറ്റുമായിട്ടുമാണ് വാഹനം എത്തുന്നത്.

MOST READ: ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

6.99 ലക്ഷം മുതൽ 12.70 ലക്ഷം രൂപ വരെയാണ് നെക്‌സണിന്റെ എക്സ്-ഷോറൂം വില. 4.69 ലക്ഷം രൂപ മുതൽ 6.73 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ വില.

Most Read Articles

Malayalam
English summary
Tata Motors Introduces Safety Bubbles For Added Customer Protection. Read in Malayalam.
Story first published: Monday, November 30, 2020, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X