ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഒരു നിശ്ചിത കാലയളവിൽ പ്രത്യേക തരം കാറുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ പല ഓട്ടോമോട്ടീവ് ബ്രാൻഡുകളും ജനപ്രിയമായിത്തീരുന്നു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഇവ എസ്‌യുവികൾ, പെർഫോമെൻസിന് അടിസ്ഥാനമാക്കിയുള്ള സൂപ്പർകാറുകൾ അല്ലെങ്കിൽ പ്രീമിയം ഹൈ-എൻഡ് ആഢംബര ഓഫറുകൾ എന്നിവയായിരിക്കാം.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

എന്നിരുന്നാലും, എല്ലായ്‌പ്പോഴും നിരവധി കൺസെപ്റ്റുകൾ അല്ലെങ്കിൽ അതുല്യമായ കാർ ഡിസൈനുകൾ ബ്രാൻഡുകൾ കൊണ്ടുവരാറുണ്ട്, എന്നാൽ ഇവയിൽ പലതും ഒരിക്കലും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാറില്ല.

MOST READ: 2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

എന്നാൽ ചില ജനപ്രിയ ബ്രാൻഡുകൾ യഥാർത്ഥത്തിൽ തങ്ങളുടെ വ്യത്യസ്ത കൺസെപ്റ്റുകളഉമായി മുന്നോട്ട് പോയി അത്തരം മോഡലുകൾ അവതരിപ്പിച്ചു, അവ കമ്പനിയുടെ മുഴുവൻ മോഡൽ നിരയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

കാലക്രമേണ ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ ഇത്തരം സവിശേഷ കാറുകൾ അവതരിപ്പിച്ച നിരവധി ബ്രാൻഡുകൾ ഉണ്ടെങ്കിലും, ഇവയിൽ ഞങ്ങളുടെ കാഴ്ച്ചപ്പാടിൽ മികച്ച അഞ്ച് മോഡലുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

MOST READ: ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

1. റേഞ്ച് റോവർ ഇവോക്ക് കൺവേർട്ടിബിൾ

റേഞ്ച് റോവർ ഇവോക്ക് ആദ്യമായി അവതരിപ്പിച്ചപ്പോൾ ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫറിംഗ്, സ്റ്റൈലിഷ് ഡിസൈനും ധാരാളം ജീവസുറ്റ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്തു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

റേഞ്ച് റോവർ ഇവോക്ക് അതിവേഗം ബ്രാൻഡിന്റെ നിരയിൽ ആഭ്യന്തര വിപണിയിൽ മാത്രമല്ല, ലോകമെമ്പാടും ഒരു ജനപ്രിയ മോഡലായി മാറി. ലാൻഡ്‌ റോവറിന്റെ ഓഫ്-റോഡ് കഴിവുകളുമായാണ് ഇത് വന്നത്, റോഡിനായി നിരവധി ആഢംബര സവിശേഷതകളുമായി ഇത് സംയോജിപ്പിച്ചു.

MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

എന്നിരുന്നാലും, ഒരു ഘട്ടത്തിൽ റേഞ്ച് റോവർ എസ്‌യുവിയുടെ റൂഫ് നീക്കംചെയ്യുന്നത് നല്ലതാണെന്ന് നിർമ്മാതാക്കൾക്ക് ഒരു വെളിപ്പാടുണ്ടായി. റേഞ്ച് റോവർ ഉടൻ തന്നെ ഇവോക്കിന് ഒരു സോഫ്റ്റ്-ടോപ്പ് റൂഫ് അവതരിപ്പിച്ചു. ഇത് വാഹനത്തെ ഒരു കൺവെർട്ടിബിൾ ആഢംബര എസ്‌യുവിയാക്കി മാറ്റി.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

എന്നിരുന്നാലും ഇതിന് ഉപഭോക്താക്കളിൽ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനാൽ മോഡൽ ഉടൻ നിർത്തലാക്കി. പരിവർത്തനം ചെയ്യാവുന്ന സോഫ്റ്റ്-ടോപ്പ് അല്ലാതെ ഇവോക്കിന് അടുത്തിടെ ഒരു തലമുറ അപ്‌ഡേറ്റും ലഭിച്ചു.

MOST READ: 2021 സോളിയോ ബാൻഡിറ്റ് ഹൈബ്രിഡ് പുറത്തിറക്കി സുസുക്കി

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

2. ബിഎംഡബ്ല്യു ഇസെറ്റ

വലിയ ഫ്രണ്ട് ഗ്രില്ലുകളുള്ള ഹൈ-എൻഡ് സെഡാനുകളും എസ്‌യുവികളും നിർമ്മിക്കുന്നതിൽ നിലവിൽ അറിയപ്പെടുന്ന ഒരു ജർമ്മൻ കാർ നിർമ്മാതാക്കളാണ് ബിഎംഡബ്ല്യു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

തങ്ങളുടെ സ്റ്റാൻഡേർഡ് മോഡലുകളുടെ പെർഫോർമെൻസ് അടിസ്ഥാനമാക്കിയുള്ള പതിപ്പുകൾ നിർമ്മിക്കുന്ന ഒരു ‘M' ഡിവിഷനും കമ്പനിക്കുണ്ട്. ബ്രാൻഡിന്റെ ആരംഭം മുതൽ ഇപ്പോൾ വരെ നിരവധി ഐതിഹാസിക മോഡലുകൾ പുറത്തിറക്കിയിരുന്നു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

എന്നിരുന്നാലും, 1955 -ൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഇസെറ്റ എന്നൊരു കാർ ബിഎംഡബ്ല്യുവിന് ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായിരുന്ന കാലത്ത് ബ്രാൻഡിൽ നിന്നുള്ള വളരെ സവിശേഷമായ മോഡലായിരുന്നു ബിഎംഡബ്ല്യു ഇസെറ്റ. ഇറ്റാലിയൻ രൂപകൽപ്പന ചെയ്ത മൈക്രോകാർ ആയിരുന്നു ഇസെറ്റ, ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറി.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

‘ബബിൾ കാർ' എന്ന് അറിയപ്പെട്ട ഈ വാഹനം മുൻ‌വശത്ത് ഒരൊറ്റ ഡോർ മാത്രമായിട്ടാണ് വന്നത്, 12 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ബ്രാൻഡിന്റെ 250 സിസി ഫോർ-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിൽ നൽകിയിരുന്നത്. ലിറ്ററിന് ഏകദേശം 33 കിലോമീറ്റർ മൈലേജ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ബഹുജന ഉൽ‌പാദന കാറായിരുന്നു ബി‌എം‌ഡബ്ല്യു ഇസെറ്റ.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

3. ആസ്റ്റൺ മാർട്ടിൻ സിഗ്നെറ്റ്

ആസ്റ്റൺ മാർട്ടിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, പൊതുവെ മനസ്സിൽ വരുന്നത് ഒരു ആഢംബര GT -യാണ്, ഒരു സൂപ്പർ കാറിന്റെ പെർഫോമെൻസിനെ ഒരു മഹത്തായ ടൂററിന്റെ സുഖസൗകര്യങ്ങളുമായി Fld സംയോജിപ്പിക്കുന്നു. V12 വാൻ‌ടേജ്, DBS, DB9 തുടങ്ങിയ കാറുകൾ‌ മികച്ച പ്രകടനവും ആഢംബരവും സമന്വയിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

എന്നിരുന്നാലും, ഒൻപത് വർഷങ്ങൾക്ക് മുമ്പ് ആസ്റ്റൺ മാർട്ടിൻ മേധാവികൾ ഒരു കാറിന്റെ ഉത്പാദനം സ്ഥിരീകരിച്ചു, ബ്രാൻഡിന്റെ ചരിത്രത്തിലെ എന്തിനേയും അപേക്ഷിച്ച് ഇത് തികച്ചും വ്യത്യസ്തമായിരുന്നു. ഇതാണ് സിഗ്നെറ്റ് എന്നറിയപ്പെടുന്ന സിറ്റി-കമ്മ്യൂട്ടർ ഹാച്ച്ബാക്ക്.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

97 bhp ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ ചെറിയ പെട്രോൾ എഞ്ചിനാണ് ആസ്റ്റൺ മാർട്ടിൻ സിഗ്നറ്റിന് കരുത്ത് പകരുന്നത്. നിർത്തലാക്കുന്നതിനുമുമ്പ് ഈ മോഡൽ വെറും രണ്ട് വർഷത്തേക്ക് നിർമ്മാണത്തിലുണ്ടായിരുന്നു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ബ്രാൻഡ് പ്രതീക്ഷിച്ച വിജയം സിഗ്നെറ്റിന് ലഭിച്ചില്ലെങ്കിലും, പ്രധാനമായും അതിന്റെ പ്രത്യേകതയും അപൂർവതയും കാരണം ഭാവിയിലെ ഒരു ക്ലാസിക് ആയി പലരും ഇതിനെ കണക്കാക്കുന്നു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

4. ലംബോർഗിനി LM002

സമൂലമായി രൂപകൽപ്പന ചെയ്ത സൂപ്പർ / ഹൈപ്പർകാർ നിർമ്മിക്കുന്നതിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ബ്രാൻഡാണ് ലംബോർഗിനി. ഉറൂസ് അവതരിപ്പിച്ചതോടെ ബ്രാൻഡ് അടുത്തിടെ എസ്‌യുവികൾക്കായുള്ള ആഗോള ആവശ്യം നിറവേറ്റിയെങ്കിലും, ഇത് കമ്പനിയുടെ ആദ്യ എസ്‌യുവിയല്ല.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡ് മുമ്പ് LM002 എന്നൊരു മോഡൽ അവതരിപ്പിച്ചിരുന്നു, മൂന്ന് പ്രോട്ടോടൈപ്പുകളിൽ നിന്ന് ഉൽ‌പാദനത്തിലേക്ക് പ്രവേശിച്ച ഒരേയൊരു മോഡലായിരുന്നു ഇത്. ആദ്യ രണ്ട് മോഡലുകൾ ചീറ്റയും, LM001 ഉം ആയിരുന്നു. സൈനിക ഉപയോഗത്തിനായി ഉദ്ദേശിച്ചിരുന്ന ബ്രാൻഡിന്റെ ഓഫ്-റോഡ് ട്രക്ക് ആയിരുന്നു ലംബോർഗിനി LM002.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

കൗണ്ടാച്ചിലെ അതേ 5.2 ലിറ്റർ V12 എഞ്ചിനാണ് ഇതിൽ പ്രവർത്തിച്ചിരുന്നത്. എന്നിരുന്നാലും, മോഡലിന് മികച്ച സ്വീകാര്യത ലഭിച്ചില്ല, അതിനാൽ ലംബോർഗിനി സൂപ്പർകാറിലേക്ക് മടങ്ങാനായി ഇത് നിർത്തലാക്കി.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

5. ലെക്സസ് LFA

ഇന്നുവരെയുള്ള ലോകത്തിലെ ഏറ്റവും മികച്ച ശബ്‌ദമുള്ള സൂപ്പർ കാറുകളിലൊന്നായി ലെക്സസ് LFA കണക്കാക്കപ്പെടുന്നു. 2009 -ൽ ആദ്യമായി അവതരിപ്പിച്ച LFA, 10 വർഷത്തെ നിർമ്മാണത്തിന്റെ ഫലമാണ്, വാഹനം തികഞ്ഞതാക്കാൻ ദശലക്ഷക്കണക്കിന് ഡോളർ കമ്പനി ചെലവഴിച്ചു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

വാഹനത്തിന്റെ പെർഫോമെൻസ്, ഹാന്‍ഡ്‌ലിംഗ്‌, സ്പെക്കുകൾ എന്നിവ മാത്രമല്ല അതുവരെ സൂപ്പർകാറുകളല്ലാതെ ഹൈ എൻഡ് ആഡംബര മോഡലുകൾ നിർമ്മിച്ചിരുന്ന ടൊയോട്ടയുടെ പ്രീമിയം കാർ ഡിവിഷനായി ലെക്സസിൽ നിന്നാണ് ഇത് വരുന്നത് എന്ന വസ്തുതയാണ് LFA എന്ന മോഡലിനെ ആളുകൾക്ക് ആശ്ചര്യമുണ്ടാക്കിയത്.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

സിംഗിൾ ക്ലച്ച് സെമി ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ ലെക്‌സസ് LFA -യ്ക്ക് 4.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിൻ ലഭിക്കുന്നു. ഇത് 552 bhp കരുത്തും, 480 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും സവിശേഷമായ അഞ്ച് കാറുകൾ എന്ന് ഞങ്ങൾക്ക് തോന്നിയവയാണിത്. നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ? ഈ പട്ടികയിൽ കൂടുതൽ വാഹനങ്ങൾ ചേർക്കണം എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ ഞങ്ങളെ അറിയിക്കുക!

Most Read Articles

Malayalam
English summary
5 Most Unique Car Models From Popular Brands. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X