ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

റോൾസ് റോയ്‌സിന്റെ ഗുണനിലവാരവും അവരുടെ കരകൗശലവും ളോക വിഖ്യാതമാണ്, അത് ഒന്നു കൂടെ വ്യക്തമായി തെളിയിച്ചിരിക്കുകയാണ് ഈ 1928 റോൾസ് റോയ്‌സ് ഫാന്റം I.

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

2.75 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച കാർ ഇപ്പോഴും മിന്റ് കണ്ടീഷനിലാണ് പ്രവർത്തിക്കുന്നത്. യുഎസിൽ കണക്റ്റിക്കട്ടിലെ വെസ്റ്റ് ഹാർട്ട്ഫോർഡ് സ്വദേശിയായിരുന്ന അന്തരിച്ച എം. അല്ലൻ സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വാഹനം.

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

77 വർഷമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ഫാന്റം. ഇത്രയും നീണ്ട ഉടമസ്ഥാവാകാശം റോൾസ് റോയ്‌സ് ചരിത്ര പുസ്തകങ്ങളിൽ പ്രവേശിക്കാൻ സഹായിച്ചു. റോൾസ് റോയ്‌സ് ഉടമയായി ഏറ്റവും ദൈർഘ്യമേറിയ കാലം ജീവിച്ച വ്യക്തി എന്ന റെക്കോഡ് സ്വിഫ്റ്റ് കൈവരിച്ചു. ആഡംബര കാർ നിർമ്മാതാക്കൾ അലന് ഒരു ക്രിസ്റ്റൽ സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഇതിനൊരു അംഗീകാരമായി സമ്മാനിച്ചു.

MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

അലൻ സ്വിഫ്റ്റ് 1903 -ലാണ് ജനിച്ചത്, ഇത് വളർന്നുവരുന്ന വാഹന വ്യവസായത്തിലൂടെ കണ്ടുവളരാൻ അദ്ദേഹത്തം സഹായിച്ചു. ഇതുകാരണം, അദ്ദേഹം വാഹനങ്ങളിൽ ആകൃഷ്ടനും, അവയിൽ അതീവ താല്പര്യമുള്ളവനുമായിരുന്നു. 1917 -ൽ ഫ്രാങ്ക്ലിൻ എന്ന ആദ്യത്തെ കാർ ലഭിക്കുമ്പോൾ അദ്ദേഹത്തിന് 24 വയസ്സായിരുന്നു.

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

അദ്ദേഹത്തിന്റെ രണ്ടാമത്തെ കാർ ഒരു മാർമോൺ ആയിരുന്നു. കുടുംബ ബിസിനസിൽ തുടരുന്നതിന് പിതാവിൽ നിന്നുള്ള സമ്മാനമായി 26-ാം ജന്മദിനത്തിലാണ് അദ്ദേഹത്തിന് റോൾസ് ലഭിക്കുന്നത്.

MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ ബീറ്റിൽ

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

താൻ ആഗ്രഹിക്കുന്ന ഏത് കാറും തിരഞ്ഞെടുക്കാൻ പിതാവ് സ്വാതന്ത്ര്യം നൽകി. റോൾസ് റോയ്‌സിന്റെ സ്പ്രിംഗ്ഫീൽഡ് പ്ലാന്റ് തങ്ങളുടെ കാറുകളിൽ നടത്തുന്ന കർശനമായ പരിശോധനയിൽ ആകൃഷ്ടനായിട്ടാണ് അദ്ദേഹം റോൾസ് റോയ്‌സ് തെരഞ്ഞെടുത്തത്.

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

അക്കാലത്ത് നിരത്തുകളിൽ അധികം ഗ്രീൻ കാറുകൾ ഇല്ലാത്തതിനാൽ ഡ്യുവൽ ടോൺ ഗ്രീനിൽ ഫിനിഷ് ചെയ്ത പിക്കഡിലി ബോഡിയുള്ള മോഡലാണ് അദ്ദേഹം സ്വന്തമാക്കിയത്. അലന്റെ ഫാന്റം I -ന്റെ ചാസി നിർമ്മിച്ചത് ബ്രൂസ്റ്റർ & കോ. കോച്ച് വർക്ക്‌സ്, NY ആണ്, അക്കാലത്ത് അറിയപ്പെടുന്ന ചാസി നിർമ്മാതാക്കളായിരുന്നു അവർ.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

1928 ഫാന്റം ഒരിക്കലും ബ്രേക്ക്ഡൗണായിട്ടില്ലെങ്കിലും, 1988 -ൽ ഇതിന് പൂർണ്ണമായ ബോഡി പുനരുധാരണവും എഞ്ചിൻ പുനർനിർമ്മാണവും ചെയ്തിരുന്നു. റോൾസുകൾക്ക് ആനുകാലിക ഓയിൽ ചേഞ്ചുകളും പതിവ് അറ്റകുറ്റപ്പണികളും മാത്രമേ ആവശ്യമുള്ളൂ. ചില അറ്റകുറ്റപ്പണികൾ അലൻ തന്നെ ചെയ്തു.

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

മരിക്കുന്നതിന് 2 മാസം മുമ്പ്, അലൻ തന്റെ പ്രിയപ്പെട്ട റോൾസ് റോയ്‌സിനെ സ്പ്രിംഗ്ഫീൽഡ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു. മ്യൂസിയത്തിന് തന്റെ കാറിനെ പരിപാലിക്കാനും കൂടുതൽ ഭൂമി വാങ്ങാനും മറ്റ് കാറുകളുടെയും ഇന്ത്യൻ മോട്ടോർസൈക്കിളുകളുടെയും ശേഖരം വിപുലീകരിക്കാനും അദ്ദേഹം 1,000,000 ഡോളർ സംഭാവനയും നൽകി.

MOST READ: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പ്രീ പെയ്ഡ് കാര്‍ഡുകളുമായി ദേശീയപാത അതോറിറ്റി

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

റോൾസ് റോയ്‌സ് ഇപ്പോഴും ഫാന്റം മോഡൽ നിർമ്മിക്കുന്നു, അത് ആഢംബരത്തിന് പേരുകേട്ടതാണ്. കൂടാതെ ഏതൊരു കാറിനെക്കാളും ശാന്തമായ ക്യാബിൻ ഫാന്റത്തിനുണ്ട്. ബാഹ്യ പരിതസ്ഥിതിയിൽ നിന്നുള്ള ശബ്ദങ്ങൾ ഒഴിവാക്കാൻ അവ ഇരട്ട-ലാമിനേറ്റഡ് വിൻഡോകളും 130 കിലോ നോയിസ് ഇൻസുലേഷനും ഉപയോഗിക്കുന്നു എന്ന് റോൾസ് റോയ്‌സ് അവകാശപ്പെടുന്നു.

ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

ട്വിൻ-ടർബോ 6.75 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. എഞ്ചിൻ 571 bhp കരുത്തും 900 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇതിന്റെ ഭാരം 2.6 ടണ്ണിലധികം ഭാരം വരുന്ന ഫാന്റത്തിന് ഇപ്പോഴും 5.4 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. റോൾസ് റോയ്‌സ് ഫാന്റത്തിന്റെ പ്രാരംഭ വില 9.0 കോടി രൂപയാണ്. മോഡലിന്റെ എക്സ്റ്റെൻഡഡ് വീൽബേസ് വേരിയന്റിന് 11 കോടി രൂപയാണ് പ്രാരംഭ വില.

Most Read Articles

Malayalam
English summary
Longest Rolls Royce Ownership For 77 Years And 2-75 Lakh Kilometers. Read in Malayalam.
Story first published: Saturday, November 28, 2020, 20:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X