Just In
- 24 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 39 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 1 hr ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം എത്തും; തുടിപ്പേകാൻ കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ
അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പ് തങ്ങളുടെ ജനപ്രിയ മോഡലായ കോമ്പസിന്റെ ഏഴ് സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലിരിക്കുന്ന വാഹനം അടുത്ത വർഷത്തോടെ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ജീപ്പ് ഏഴ് സീറ്റ് എസ്‌യുവിക്ക് കോമ്പസിൽ പ്രവർത്തിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പ് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

കോമ്പസിൽ നിന്നുള്ള അതേ 2.0 ലിറ്റർ, നാല് സിലിണ്ടർ, മൾട്ടിജെറ്റ് ടർബോ-ഡീസൽ എഞ്ചിൻ തന്നെയായിരിക്കും വിപുലീകൃത പതിപ്പിലും ഇടംപിടിക്കുക. എന്നിരുന്നാലും 200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഇതിനെ കമ്പനി റീ-ട്യൂൺ ചെയ്യും.
MOST READ: ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

നിലവിലെ രൂപത്തിൽ ഫിയറ്റിൽ നിന്നുള്ള മൾട്ടിജെറ്റ് എഞ്ചിൻ കോമ്പസിൽ 173 bhp പവറും എംജി ഹെക്ടറിലും ബിഎസ്-VI ടാറ്റ ഹാരിയറിലും 170 bhp കരുത്തുമാണ് വികസിപ്പിക്കുന്നത്. ഉയർന്ന വില കണക്കിലെടുത്ത് കോമ്പസ് ഏഴ് സീറ്ററിന്റെ എഞ്ചിൻ 9 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഴ് സീറ്റർ പതിപ്പ് കോമ്പസിന്റെ മോണോകോക്ക് പ്ലാറ്റ്ഫോം പങ്കിടുമ്പോൾ മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ ഇത് ദൈർഘ്യമേറിയതായിരിക്കും. അതോടൊപ്പം വീൽബേസിന്റെയും നീളം കമ്പനി വർധിപ്പിക്കും. ഇത് മെച്ചപ്പെട്ട ക്യാബിൻ ഇടത്തിലേക്കായിരിക്കും നയിക്കുക.
MOST READ: ഹ്യുണ്ടായി i20 ടര്‍ബോയുടെ വിപണി നോട്ടമിട്ട് ആള്‍ട്രോസ് ടര്‍ബോ; വില മത്സരാധിഷ്ഠിതം

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ ഏഴ് സീറ്റർ എസ്‌യുവിയുടെ മുൻവശം കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായിരിക്കും. എന്നിരുന്നാലും മോഡലിന് ചില കോസ്മെറ്റിക് ട്വീക്കുകൾ ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

കോമ്പസ് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ റിയർ സ്റ്റൈലിംഗ് തികച്ചും വ്യത്യസ്തമായിരിക്കും. കൂടാതെ റിയർ ഓവർഹാംഗും വലുതായിരിക്കും. ഈ ഡി-സെഗ്മെന്റ് എസ്‌യുവിയുടെ വിശദാംശങ്ങളൊന്നും ജീപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
MOST READ: ആഢംബര കാറുകളോട് പെരുത്തിഷ്ടം; മറഡോണയുടെ വാഹന ശേഖരം വീതം വെച്ചേക്കും

ടോപ്പ്-സ്പെക്ക് കോമ്പസിൽ കാണുന്നതിനേക്കാൾ പ്രീമിയമായിരിക്കും ഫീച്ചർ പട്ടിക. കൂടാതെ പനോരമിക് സൺറൂഫ്, ഫുൾ-എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് വീലുകൾ, ക്രൂയിസ് കൺട്രോൾ, ഇഎസ്പി എന്നിവ പോലുള്ള ചില നല്ല സവിശേഷതകളും നമുക്ക് പ്രതീക്ഷിക്കാം.

അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ ഏഴ് സീറ്റർ ജീപ്പ് എസ്‌യുവി അടുത്തിടെ പുറത്തിറക്കിയ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡോവർ എന്നിവയുമായി മത്സരിക്കാൻ പ്രാപ്തമായിരിക്കും.