ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

ഈ വർഷം ഏതാണ്ട് അവസാനിക്കുകയാണ്. കൊവിഡ്-19 മൂലം വൻ പ്രതിസന്ധിയിലേക്ക് വാഹന വ്യവസായം കൂപ്പുകുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണി തിരിച്ചുപിടിക്കാൻ കമ്പനികൾക്ക് സാധിച്ചിരുന്നു.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

പുതിയ മഹീന്ദ്ര ഥാർ, ഹ്യുണ്ടായി i20, മെർസിഡീസ് ബെൻസ് EQC ഇലക്ട്രിക് എസ്‌യുവി, ഔഡി Q2, കിയ സോനെറ്റ് എന്നിവ പോലുള്ള നിരവധി പ്രധാന അവതരണങ്ങൾക്കും ഇന്ത്യൻ വിപണി ഈ വർഷം സാക്ഷ്യംവഹിച്ചു.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

തീർന്നില്ല, ഈ വർഷം 2020 ഡിസംബറിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താനിരിക്കുന്നത് ചില പ്രധാന മോഡലുകൾ തന്നെയാണ്. അവ ഏതെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.

MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

നിസാൻ മാഗ്നൈറ്റ്

ഏറെ പ്രതീക്ഷയോടെയും ആകാഷയോടെയും ഇന്ത്യ കാത്തിരിക്കുന്ന പ്രധാന മോഡലുകളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. XE, XL, XV, പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലായി 20 മോഡലുകളും രണ്ട് എഞ്ചിൻ ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

എഞ്ചിൻ ഓപ്ഷനുകളിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും ലഭിക്കുക. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാകും വാഗ്ദാനം ചെയ്യുക. എന്നിരുന്നാലും ടർബോ പെട്രോൾ യൂണിറ്റിന് ഓപ്ഷണൽ സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഉണ്ടാകും.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

ഡിസംബർ രണ്ടിന് വിപണിയിൽ എത്തുന്ന കോംപാക്ട് എസ്‌യുവിക്കായുള്ള ബുക്കിംഗും ഡീലർഷിപ്പുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയായി നൽകി നിസാൻ മാഗ്നൈറ്റ് പ്രീ-ബുക്ക് ചെയ്യാം.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

ഔഡി S5 സ്‌പോർട്ബാക്ക്

നവംബറിൽ പുറത്തിറക്കിയ ടീസർ ചിത്രത്തിലൂടെയാണ് ഔഡി തങ്ങളുടെ S5 സ്‌പോർട്ബാക്കിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെ കുറച്ച് സൂചന നൽകിയത്. അടുത്തിടെ ബ്രാൻഡിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ കാർ ലിസ്റ്റ് ചെയ്തതോടെ അവതരണവും ഡിസംബറോടെ ഉണ്ടാകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

വരാനിരിക്കുന്ന ഔഡി S5 സ്‌പോർട്‌ബാക്കും പെട്രോൾ മാത്രമുള്ള മോഡലായിരിക്കും. 3.0 ലിറ്റർ TFSI എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 340 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

0-100 കിലോമീറ്റർ വേഗത വെറും 4.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഈ കൂപ്പെ സെഡാന് സാധിക്കും. സ്‌പോർട്‌സ് സസ്‌പെൻഷനോടൊപ്പം ഔഡി S5 സ്‌പോർട്‌ബാക്ക് സ്റ്റാൻഡേർഡ് ഔഡി ഡ്രൈവ് സെലക്ടും നാല് വ്യത്യസ്ത മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ

മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ അല്ലെങ്കിൽ സെഡാൻ 2020 ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആഢംബര കാറുകളിൽ ഒന്നാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം നേരത്തെ വിപണിയിൽ എത്തേണ്ടതായിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം വൈകിപ്പിക്കുകയായിരുന്നു.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

എന്നാൽ A-ക്ലാസ് ലിമോസിൻ ഈ വർഷം ഡിസംബറിൽ തന്നെ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വാഗ്ദാനം ചെയ്യും എന്നത് തന്നെയാണ് ശ്രദ്ധേയം.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ, മെർസിഡീസ് Me കണക്റ്റിനൊപ്പം MBUX സിസ്റ്റം, കൺസോളിനായി സ്പ്ലിറ്റ് സ്ക്രീനുകൾ, ബ്രാൻഡിന്റെ വലിയ കാറുകളിൽ നിന്ന് കടമെടുത്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് A-ക്ലാസ് ലിമോസിൻ കളംനിറയാൻ ഒരുങ്ങുന്നത്.

ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ

അതോടൊപ്പം ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി സീറ്റുകൾ എന്നിവയും അതിലേറെയും സവിശേഷതകളും ആഢംബര കാറിന്റെ മാറ്റുകൂട്ടുന്നു.

Most Read Articles

Malayalam
English summary
Upcoming Cars Set To Go On Sale In India In December 2020. Read in Malayalam
Story first published: Saturday, November 28, 2020, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X