പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

സ്കോഡ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ ഉൽ‌പന്നങ്ങൾ വിപണിയിലെത്തിക്കും. അതിൽ പ്രധന മോഡലുകളായിരിക്കും വിഷൻ ഇൻ കൺസെപ്റ്റ് എസ്‌യുവി, പുതുതലമുറ റാപ്പിഡ്, ഒക്‌ടാവിയ എന്നിവ.

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

അതോടൊപ്പം ബിഎസ്-VI കംപ്ലയിന്റ് കോഡിയാക് പെട്രോൾ അവതരിപ്പിക്കാനുള്ള പദ്ധതിയും സ്കോഡ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ സ്കോഡ ഒക്ടാവിയയുടെ നാലാംതലമുറ മോഡലിനെ കമ്പനി കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു.

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

ഏറെ പുതുമകൾ നിറഞ്ഞ എക്‌സിക്യൂട്ടീവ് സെഡാന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം രണ്ടാംപാദത്തോടെ പുതിയ സ്കോഡ ഓക്ടാവിയയെ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

അതായത് ഏപ്രിൽ-ജൂണോടു കൂടി പുതുതലമുറ മോഡൽ നിരത്തുകളിൽ ഇടംപിടിക്കുമെന്ന് ചുരുക്കം. വിദേശ വിപണികളില്‍ ലഭ്യമായ മോഡലിനോട് സാമ്യം പുലര്‍ത്തുന്ന അതേ ഡിസൈന്‍ തന്നെയാണ് ഈ പതിപ്പിനും ലഭ്യമായിരിക്കുന്നത്.

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

വിൽപ്പനയ്ക്ക് എത്തുമ്പോൾ 2.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും വാഹനത്തിൽ വാഗ്ദാനം ചെയ്യുക. ഇത് 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റ് മാത്രമായിരിക്കും വരാനിരിക്കുന്ന ഒക്‌ടാവിയയിൽ സ്കോഡ അവതരിപ്പിക്കുക.

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

സവിശേഷത അനുസരിച്ച് 2021 സ്കോഡ ഒക്ടാവിയയിൽ ഓൾ എൽഇഡി ലൈറ്റിംഗുകളും, ബ്ലാക്ക് വെർട്ടിക്കൽ സ്ലേറ്റുകളുള്ള ഒരു പുതിയ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട്ലിഡിലെ സ്കോഡ ലെറ്ററിംഗ് എന്നിവയെല്ലാം ഇടംപിടിക്കും.

MOST READ: ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

അതോടൊപ്പം 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ തീം, ഷിഫ്റ്റ്-ബൈ-വയർ ഗിയർസ്റ്റിക്ക് സംവിധാനങ്ങളും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വാഗ്ദാനം ചെയ്തേക്കും.

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

രാജ്യത്തെ ഡി-സെഗ്മെന്റ് എക്സിക്യൂട്ടീവ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിവിക്, ഹ്യുണ്ടായി എലാൻട്ര എന്നീ മോഡലുകളുമായാകും സ്കോഡ ഒക്‌ടാവിയ മത്സരിക്കുക. എലാൻട്രയുടെ പുതുതലമുറ മോഡലും അടുത്ത വർഷത്തോടെ ആഭ്യന്തര വിപണിയിൽ ഇടംപിടിക്കും.

പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

സിവിക്കിന്റെ പുത്തൻ മോഡലും വിദേശ വിപണികൾക്കായി ഒരുങ്ങുന്നുണ്ടെങ്കിലും അടുത്ത വർഷം ഇന്ത്യയിൽ എത്തുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-gen Octavia Will Be Launch On Q2 2021 In India. Read in Malayalam
Story first published: Friday, November 27, 2020, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X