ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിമാനത്തിലും റേസിംഗ് രംഗത്തും ബ്രാൻഡ് കൈവരിച്ച വിജയം ആഘോഷിക്കുന്നതിന് ഷിറോൺ സ്പോർട്ട് "ലെസ് ലെജെൻഡസ് ഡു സീൽ" എന്ന സ്പെഷ്യൽ എഡിഷൻ ബുഗാട്ടി പുറത്തിറക്കി.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

കാറിന്റെ 20 യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്‌ക്കെത്തുകയുള്ളൂ, ഓരോന്നിനും 3.42 ദശലക്ഷം ഡോളർ, ഏകദേശം 24.2 കോടി രൂപ വിലവരും.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

വാഹനത്തിന്റെ അകത്തും പുറത്തും, ട്രാക്കുകളിൽ ബുഗാട്ടിയുടെ ആധിപത്യത്തിന്റെ മഹത്തായ ദിവസങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന കൈകൊണ്ട് വരച്ച റേസിംഗ് രംഗങ്ങൾ കാറിൽ കാണാൻ സാധിക്കും.

MOST READ: ടിവിഎസ് ഉടമസ്ഥതയിൽ ആദ്യ മോഡൽ അവതരിപ്പിക്കാനൊരുങ്ങി നോർട്ടൺ

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

കാറിന്റെ ഉയർന്ന വേഗതയിൽ വേഗത കൈകാര്യം ചെയ്യാൻ നിർഭയ സ്വഭാവവും സാങ്കേതിക വൈദഗ്ധ്യവുമുള്ള തന്റെ ഡ്രൈവർമാരെക്കുറിച്ച് കമ്പനി സ്ഥാപകൻ എറ്റോർ ബുഗാട്ടിക്ക് അഗാധമായ പ്രശംസ ഉണ്ടായിരുന്നു. വിമാന കോക്ക്പിറ്റുകളിൽ തങ്ങൾ നേടിയ അനുഭവവുമായിട്ടാണ് ഈ റേസിംഗ് ഡ്രൈവർമാർ എത്തിയിരുന്നത്.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

മറുവശത്ത്, ഡ്രൈവർമാർ എറ്റോർ ബുഗാട്ടിയുടെ എഞ്ചിനീയറിംഗ് കഴിവുകളെ വളരെയധികം പ്രശംസിച്ചു, അതോപ്പം ലൈറ്റ്, അജൈൽ, വേഗതയേറിയ വാഹനങ്ങൾ എന്നിവയാൽ ആകർഷിക്കപ്പെട്ടിരുന്നു, ഇവ തങ്ങളുടെ വിമാനങ്ങളുടെ നാല് വീൽ പതിപ്പുകളായി അവർക്ക് അനുഭവപ്പെട്ടു. റോളണ്ട് ഗാരോസ് അദ്ദേഹത്തെ "സമാനതകളില്ലാത്ത ഒരു കലാകാരൻ" എന്നും വിശേഷിപ്പിച്ചു.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ജനുവരിയില്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഏവിയേഷൻ എല്ലായ്പ്പോഴും ബുഗാട്ടിക്ക് പ്രചോദനമാണ്. 1915 -ൽ അദ്ദേഹം വിമാന എഞ്ചിനുകൾ രൂപകൽപ്പന ചെയ്യുകയും 1937 മുതൽ സ്പീഡ് റെക്കോർഡുകൾ തകർക്കാൻ ലക്ഷ്യമിട്ട് ഒരു പൂർണ്ണ വിമാനവും വികസിപ്പിക്കുകയും ചെയ്തു.

എന്നാൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. ജീവിതത്തിലുടനീളം ബുഗാട്ടി പൈലറ്റുമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ലെസ് ലെജെൻഡസ് ഡു സീൽ എഡിഷൻ

"ലെസ് ലെജെൻഡസ് ഡു സീൽ" എഡിഷൻ വിമാനത്തിന്റെ ഇതിഹാസങ്ങൾക്ക് ആദവ് അർപ്പിക്കുന്നു. ഇത് ഷിറോൺ സ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്, മുമ്പ് സൂചിപ്പിച്ചതുപോലെ വാഹനത്തിന്റെ ഉത്പാദനം 20 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തും.

MOST READ: വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

തങ്ങളുടെ അനുഭവം നേടുന്നതിനായി പ്രശസ്ത ബുഗാട്ടി പൈലറ്റുമാർ പറത്തിയ ചരിത്രപരമായ വിമാനങ്ങളെ പരാമർശിക്കുന്ന നിരവധി സവിശേഷതകൾ പുതിയ പതിപ്പിൽ ഉണ്ടാകും. വ്യത്യസ്തമായ നിറത്തിലുള്ള പെയിന്റ് മാറ്റിനിർത്തിയാൽ, വാഹനങ്ങൾക്ക് കൈകൊണ്ട് വരച്ച സ്കെച്ചുകളും ഡയമണ്ട് കട്ട് അലുമിനിയവും ഘടിപ്പിക്കുന്ന പ്രത്യേക പൂർണ്ണ ലെതർ ഇന്റീരിയർ ലഭിക്കും.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

അസാധാരണമായ പെയിന്റ് വർക്ക്

ഷിറോൺ സ്‌പോർട്ടിന്റെ "ലെസ് ലെജെൻഡസ് ഡു സീൽ" -ന്റെ പ്രത്യേക സവിശേഷത മാറ്റ്-ഗ്രേ "ഗ്രിസ് സെർപന്റ്" പെയിന്റ് വർക്കാണ്, ഇത് 1920 -കളിലെ വിമാനത്തിന്റെ ബാഹ്യ വർണ്ണത്തിന്റെ ആധുനിക വ്യാഖ്യാനമാണ്.

MOST READ: 1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്‌യുവി പുറത്തിറക്കി ബിഎംഡബ്ല്യു

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

പെയിന്റ് വർക്ക് വാഹനത്തിലുടനീളം നീണ്ടുനിൽക്കുന്നു, ഉയർന്ന ദൃശ്യ തീവ്രത, വൈറ്റ് ഗ്ലോസ് സെന്റർ സ്ട്രൈപ്പ് ഉൾക്കൊള്ളുന്ന എക്സ്റ്റെൻഡിംഗ് റിയർ സ്‌പോയിലർ വഴി മുന്നിൽ നിന്ന് പിന്നിലേക്ക് ഇത് പോകുന്നു.

"ലെസ് ലെജെൻഡസ് ഡു സീൽ" ലോഗോ മുൻ വിങ്ങുകൾ അലങ്കരിക്കുന്നു, സൈഡ് സില്ലുകളുടെ മുൻഭാഗത്ത് ബ്ലൂ, വൈറ്റ്, റെഡ് "ലെ ബ്ലൂ-ബ്ലാങ്ക്-റൂജ്" ഫ്രാൻസിന്റെ പതാകയുടെ നിറങ്ങൾ നൽകിയിരിക്കുന്നു.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

റേഡിയേറ്റർ ഗ്രില്ല് കുതിരലാഡത്തിന്റെ ആകൃതിയിലുള്ളതും ബ്ലാക്ക് ഗ്ലോസിൽ പൂർത്തിയാക്കിയതുമാണ്. റേഡിയേറ്റർ ഗ്രില്ല് മെഷ് ലേസർ കട്ട്, ഡീപ്-ഡ്രോ അലുമിനിയം എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിൽ ഡൈനാമിക് സ്റ്റിച്ചിംഗുകളുടെ രൂപകൽപ്പന ലെതർ സീറ്റുകളിൽ പകർത്തുന്നു. ഒരു എയർ പരേഡിൽ പറക്കുന്ന വിമാനങ്ങളുടെ നൊസ്റ്റാൾജിക് രൂപഭാവം ഇത് നൽകുന്നു.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഡോറുകൾ‌ തുറക്കുമ്പോൾ‌ ഒരു മനോഹരമായ സവിശേഷത ഡ്രൈവറെ അഭിവാദ്യം ചെയ്യുന്നു. എൻ‌ട്രി ലൈറ്റുകൾ‌ ഉപയോഗിച്ച് എഡിഷൻ ലോഗോയുടെ ഒരു ചിത്രം നിലത്ത് കാർ പ്രദർശിപ്പിക്കും. കൂടാതെ, മിഡിൽ കൺസോൾ കൊത്തുപണികൾ "ലെസ് ലെജെൻഡസ് ഡു സീൽ" ലോഗോ പ്രദർശിപ്പിക്കുകയും പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ബ്ലാക്ക് എക്സ്പോസ്ഡ് കാർബൺ ഫൈബറിൽ നിന്നാണ് W16 എഞ്ചിൻ കവർ നിർമ്മിച്ചിരിക്കുന്നത്, ഭാരം കുറഞ്ഞ ഘടകങ്ങൾക്ക് വിപരീതമായി വൈറ്റ് ലെറ്ററിംഗും ഇതിന് ലഭിക്കുന്നു.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ലെതറിൽ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ

ഇന്റീരിയർ പോലും ഇരുപതാം നൂറ്റാണ്ടിലെ വിമാനങ്ങളെ അനുസ്മരിപ്പിക്കുന്നു. ബുഗാട്ടി ഷിറോൺ സ്പോർട്ട് "ലെസ് ലെജെൻഡസ് ഡു സീൽ" വാഹനത്തിന്റെ ഇന്റീരിയറിലുടനീളം മികച്ച "ഗൗചോ" ലെതർ ഉൾക്കൊള്ളുന്നു, അത് പഴയ വിമാനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത ലെതറിനോട് സാമ്യമുള്ളതാണ്.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ബുഗാട്ടി ടൈപ്പ് 13 -നും ന്യൂപോർട്ട് 17 വിമാനവും ഉൾക്കൊള്ളുന്ന കൈകൊണ്ട് വരച്ച റേസിംഗ് രംഗം ഡോർ പാനലുകളിൽ കാണാം, ഇത് എഡിഷൻ ആദരിക്കുന്ന രണ്ട് ശക്തമായ യന്ത്രങ്ങളെ പ്രതീകപ്പെടുത്തുന്നു.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

1916 മുതൽ നിർമ്മിച്ച ഒരു ഫ്രഞ്ച് ബൈപ്ലെയിൻ വിമാനമാണ് ന്യൂപോർട്ട് 17. അതിന്റെ വേഗത, അജിലിറ്റി, വിശ്വാസ്യത, മാനുവറബിലിറ്റി എന്നിവയാണ് അക്കാലത്തെ അതിന്റെ ജനപ്രീതി പ്രധാന കാരണങ്ങൾ.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ബുഗാട്ടി ടൈപ്പ് 13 -ന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, ബുഗാട്ടി എന്ന പേര് വഹിക്കുന്ന കമ്പനിയുടെ ആദ്യത്തെ വാഹനമാണിത്. 1910 മുതൽ, ടൈപ്പ് 13 -ന്റെ ഭാരം കുറഞ്ഞ രൂപകൽപ്പന, അജിലിറ്റി, കരുത്ത് എന്നിവ ശക്തമായ മതിപ്പ് സൃഷ്ടിച്ചു.

110 വർഷങ്ങൾക്കുമുമ്പ്, "പർ സാംഗ്" -ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിഞ്ഞു, തുടർന്നുള്ള വർഷങ്ങളിൽ പല മൽസരങ്ങളിലും ഇത് വിജയിച്ചു. റേസിംഗിലും പുറത്തും ബുഗാട്ടിയുടെ വിജയത്തിന്റെ കവാടമാണ് വാഹനം.

ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഷിറോൺ സ്പോർട് "ലെസ് ലെജെൻഡസ് ഡു സീൽ" -ന് അതിന്റെ W16 എഞ്ചിനിൽ നിന്ന് 1,500 bhp കരുത്തും 1,600 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും, വാഹനത്തിന്റെ പരമാവധി വേഗത ഇലക്ട്രോണിക്കലായി മണിക്കുറിൽ 420 കിലോമീറ്റർ വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

ബുഗാട്ടി ഷിറോൺ സ്‌പോർട്ട് "ലെസ് ലെജെൻഡസ് ഡു സീൽ" എഡിഷന്റെ ഉത്പാദനം 2020 അവസാനത്തോടെ ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
Bugatti Unveiled Chiron Sport Les Legendes Du Ciel Special Edition. Read in Malayalam.
Story first published: Thursday, November 26, 2020, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X