Just In
- just now
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 1 hr ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 2 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
കമന്റുകള്‍ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കണം; ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നന്ദന വര്‍മ
- News
കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
- Sports
IPL 2021: ധോണി ഒരിക്കലും അതു ചെയ്യില്ല, ചിന്തിക്കുന്ന ക്യാപ്റ്റന്‍- ബാറ്റിങ് പൊസിഷനെക്കുറിച്ച് ഗുപ്ത
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Finance
കൊറോണ വ്യാപനത്തിനിടയിലും എണ്ണ വില കൂടുന്നു; കാരണം ഇതാണ്...
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്‌യുവി പുറത്തിറക്കി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കി. 1.95 കോടി രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില.

പുതിയ X5 എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും വികസിതമായ V8 എഞ്ചിനും സൂപ്പ് അപ്പ് എക്സ്റ്റീരിയറും ഉപയോഗിച്ച് M പെർഫോമൻസ് ട്രീറ്റ്മെന്റിലാണ് വാഹനത്തെ ജർമൻ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സ്‌പോർട്‌സ് ആക്റ്റിവിറ്റി വെഹിക്കിൾ (SAV) എന്ന് വിളിക്കപ്പെടുന്ന ഇത് സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റായാണ് ഇന്ത്യയിൽ വിൽപ്പനക്കെത്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാണ്.
MOST READ: 'ബയോൺ' ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവി; അരങ്ങേറ്റം അടുത്ത വർഷം

സെഗ്‌മെന്റിൽ പോർഷ കയീൻ ടർബോ, റേഞ്ച് റോവർ SVR, ഔഡി RS Q8 എന്നീ പെർഫോൻസ് മോഡലുകളുമായാണ് പുതിയ ബിഎംഡബ്ല്യു X5 M കോംപറ്റീഷൻ മാറ്റുരയ്ക്കുന്നത്. ടാൻസാനൈറ്റ് ബ്ലൂ, അമേട്രൈൻ എന്നീ കളർ ഓപിഷനുകളിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

സ്റ്റാൻഡേർഡായി ബ്ലാക്ക് എക്സ്റ്റെൻഡഡ് മെറിനോ ലെതർ ഇന്റീരിയർ നൽകുമ്പോൾ സഖീർ ഓറഞ്ച് / ബ്ലാക്ക്, അഡ്ലെയ്ഡ് ഗ്രേ, ടരുമ ബ്രൗൺ, സിൽവർസ്റ്റോൺ, ബ്ലാക്ക് അല്ലെങ്കിൽ ഐവറി വൈറ്റ് / നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ അൽകന്റാര ഹെഡ്‌ലൈനർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
MOST READ: ആഢംബരത്തിനൊപ്പം ഓഫ് റോഡ് മികവും പ്രദർശിപ്പിച്ച് റോൾസ് റോയ്‌സ് കലിനൻ

പുറത്ത് ഒരു വലിയ ഫ്രണ്ട് ബമ്പർ എയർ ഇൻടേക്ക് ഓപ്പണിംഗുകൾ, റൂഫ്, ലോവർ ടെയിൽഗേറ്റ് സ്‌പോയ്‌ലർ, മുൻവശത്ത് എക്‌സ്‌ക്ലൂസീവ് 21 ഇഞ്ച് M ലൈറ്റ് അലോയ് വീലുകൾ, പിൻഭാഗത്ത് ബൈ-കളർ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്റ്റാർ-സ്‌പോക്ക് സ്റ്റൈൽ 809 ‘M' അലോയ് വീലുകളും ഇടംപിടിച്ചിരിക്കുന്നു.

ക്യാബിനകത്ത് M കൺട്രോളുകളുള്ള ബെസ്‌പോക്ക് M ട്രീറ്റ്മെന്റ്, M ലെതർ സ്റ്റിയറിംഗ് വീലിന്റെ M ബട്ടണുകളിൽ ചുവന്ന ആക്‌സന്റുകൾ, M സീറ്റുകളിൽ ഇന്റഗ്രേറ്റഡ് ഹെഡ് റെസ്റ്റുകൾ, എളുപ്പത്തിൽ ലോഡുചെയ്യാനും അൺലോഡുചെയ്യാനുമുള്ള ഹാൻഡ്‌സ് ഫ്രീ കംഫർട്ട് ആക്‌സസ് എന്നിവയെല്ലാം ലഭ്യമാണ്.
MOST READ: ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

അതോടൊപ്പം 12.3 ഇഞ്ച് മൾട്ടിഫംഗ്ഷൻ ഡിസ്‌പ്ലേ ടച്ച്‌സ്‌ക്രീൻ , ഐഡ്രൈവ് ടച്ച് കൺട്രോളർ, ഓപ്ഷണൽ ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോൾ, നാവിഗേഷൻ സിസ്റ്റമുള്ള ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നു.

സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു വെർച്വൽ അസിസ്റ്റന്റ്, വയർലെസ് ചാർജിംഗ്, ഹർമാൻ കാർഡൺ സറൗണ്ട് സൗണ്ട്, പനോരമ ഗ്ലാസ് റൂഫ്, ബോവേഴ്‌സിനൊപ്പം ഓപ്‌ഷണൽ റിയർ സീറ്റ് എന്റർടൈൻമെന്റ് പ്രൊഫഷണൽ, വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട്, വ്യക്തിഗതമാക്കാനുള്ള ബിഎംഡബ്ല്യു വ്യക്തിഗത ഓപ്ഷൻ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

എഞ്ചിനെ സംബന്ധിച്ചിടത്തോളം ഒരു V8 യൂണിറ്റാണ് പുതിയ X5 M കോംപറ്റീഷന്റെ ഹൃദയം. M ട്വിൻപവർ ടർബോ സാങ്കേതികവിദ്യ ഉപയോഗിച്ച് 4.4 ലിറ്റർ യൂണിറ്റിന് 6,000 rpm-ൽ 600 bhp കരുത്തും 1,800-5,600 rpm-ൽ 750 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

എട്ട് സ്പീഡ് M സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ പുതിയ ബിഎംഡബ്ല്യു X5 M 0-100 കിലോമീറ്റർ വേഗത വെറും 3.8 സെക്കൻഡിനുള്ളിൽ കൈവരിക്കും. 250 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത.

M xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ആക്റ്റീവ് M ഡിഫറൻഷ്യൽ, M-സ്പെസിഫിക് ചാസി, M-സ്പെസിഫിക് അഡാപ്റ്റീവ് സസ്പെൻഷൻ, M കോബൗണ്ട് ബ്രേക്കുകൾ, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ക്, റോഡ്, സ്പോർട്ട് മോഡ് ക്രമീകരണങ്ങൾ, ബിഎംഡബ്ല്യു സേഫ്റ്റി ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ, ഡ്രൈ ബ്രേക്കിംഗ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സാങ്കേതികവിദ്യകളും വാഹനത്തിലുണ്ട്.