വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റുമായി നിസാൻ ഡിസംബർ രണ്ടിന് രംഗപ്രവേശം ചെയ്യും. ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിയ മോഡലിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സർവീസ്, പാർട്‌സ് എന്നിവയുടെ മികച്ച സേവനവും ബ്രാൻഡ് ഉറപ്പാക്കുകയാണ്.

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

മാഗ്നൈറ്റ് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി നിസാൻ ഇന്ത്യ വാഹനത്തിനായി ഒരു പുതിയ വിൽപ്പനാനന്തര സേവന സംരംഭം പ്രഖ്യാപിച്ചു. നിസാൻ സർവീസ് ഹബ് എന്നറിയപ്പെടുന്ന ഈ സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് വ്യത്യസ്ത പ്രക്രിയ ഘട്ടങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് ശ്രദ്ധേയം.

ജെനുവിൻ പാർട്‌സുകളുടെ 100 ശതമാനം ഗ്യാരൻറിയോടൊപ്പം ഡോർസ്റ്റെപ്പ് കാർ സർവീസ്, റിപ്പയറിംഗ്, സുതാര്യമായ ബില്ലിംഗ് എന്നിവയെല്ലാം ഈ സംരംഭത്തിന്റെ കീഴിൽ കമ്പനി സാധ്യമാക്കുന്നു. സർവീസ് സ്റ്റാഫ് ടീമുകൾ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരെ ഉൾക്കൊള്ളുന്നുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: അനധികൃത പാർക്കിംഗ് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികവുമായി ന്യൂയോർക്ക് സിറ്റി

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

നിസാൻ സർവീസ് ഹബ് ഓൺലൈനിൽ ലഭ്യമാണ്. കൂടാതെ ഉടമകൾക്ക് വീടിന്റെ സൗകര്യത്തിൽ നിന്ന് കാർ സർവീസ് ബുക്ക് ചെയ്യാനും കഴിയും. ഇതുവഴി ഒരു സർവീസ് ബുക്കിംഗ് നടത്തുന്നതിന് ഷോറൂമിലേക്ക് എത്തേണ്ട ആവശ്യകത ഇല്ലാതാക്കുന്നു.

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

വിൽപ്പനാനന്തര സർവീസ് സേവന സംവിധാനങ്ങളുടെ ആവശ്യകത വർധിപ്പിക്കേണ്ടത് നിസാന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായ കാര്യമാണ്. അതിനാൽ തന്നെ പുതിയ ഇത്തരം തീരുമാനങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: കാർ ബ്രാൻഡുകളുടെ കൗതുകമുണർത്തുന്ന പെർഫോമെൻസ് ഡിവിഷനുകൾ

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

സമീപകാലത്ത് വൻവളർച്ചയ്ക്ക് സാക്ഷ്യംവഹിക്കുന്നതും അതീവ മത്സരാധിഷിഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുമ്പോൾ നിസാന് ഇന്ത്യയിൽ വൻ പ്രതീക്ഷകളാണുള്ളത്.

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

ഇന്നേവരെ രാജ്യത്ത് വിൽപ്പനയ്ക്കെത്തിയതിൽ വെച്ച് ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയായിരിക്കും ഇതെന്ന പ്രത്യേകത തന്നെയാണ് ഏവരെയും വാഹനത്തിലേക്ക് അടുപ്പിക്കുന്ന ആദ്യ ഘടകം. അതീവ പ്രാദേശികവൽക്കരണത്തോടെ 5.50 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള ശ്രേണിയിലായിരിക്കും മാഗ്നൈറ്റിനെ നിസാൻ സ്ഥാപിക്കുക.

MOST READ: മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

1.0 ലിറ്റർ B4D ഡ്യുവൽ-വിവിടി, 1.0 ലിറ്റർ HRA0 ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനോടെയാകും ജാപ്പനീസ് കാർ നിരത്തിലേക്ക് എത്തുക. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും കമ്പനിയുടെ ജനപ്രിയ എക്സ്-ട്രോണിക് സിവിടി ബോക്സും ഉൾപ്പെടും.

വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

ഇതോടൊപ്പം തന്നെ പിടിച്ചുനിൽക്കാൻ സാധിക്കുന്ന മികച്ച ഫീച്ചറുകളും എസ്‌യുവിയിൽ നിസാൻ അവതരിപ്പിക്കുന്നുണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ എന്നീ വമ്പൻ മോഡലുകളുമായാണ് ഇന്ത്യയിൽ മാഗ്നൈറ്റ് മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan India Announced A New After-Sales Service Initiatives For Magnite. Read in Malayalam
Story first published: Thursday, November 26, 2020, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X