ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി
ബിഎസ് IV വാഹനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനില്‍ നിന്നുള്ള അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

ഡല്‍ഹിയിലെ ബിഎസ് IV വാഹനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) ഡയറക്ടര്‍ വിങ്കേഷ് ഗുലാത്തി അറിയിച്ചു. നികുതി അടച്ചതും രജിസ്‌ട്രേഷന്‍ നമ്പറുകളും സൃഷ്ടിച്ച എല്ലാ വാഹനങ്ങള്‍ക്കും ആര്‍സി അനുവദിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഡല്‍ഹിയിലെ ബിഎസ് IV വാഹനങ്ങള്‍ക്കായുള്ള കോടതി ഉത്തരവ് അവസാനിച്ചുവെന്നും നികുതി അടച്ചതും നമ്പറുകള്‍ സൃഷ്ടിച്ചതുമായ എല്ലാ വാഹനങ്ങള്‍ക്കും ഇപ്പോള്‍ ആര്‍സി നല്‍കുമെന്നും ഗുലാത്തി ട്വീറ്റ് ചെയ്തു. ഇത്രയും കാലം കാത്തിരുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു വലിയ നേട്ടമാണിതെന്നും ട്വിറ്ററില്‍ പറയുന്നു.
MOST READ: സ്‌കൂട്ടറുകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി സമ്മാനിച്ച് ഹീറോ

കൊവിഡ് -19 മഹാമാരിയും അതിന്റെ ഫലമായി രാജ്യവ്യാപകമായി ലോക്ക്ഡൗണും കാരണം ബിഎസ് IV വാഹനങ്ങള്‍ക്ക് 10 ദിവസത്തേക്ക് അനുമതിയുണ്ടെന്ന് 2020 മാര്‍ച്ച് 27-ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നിരുന്നാലും, ഈ കാലയളവില്‍ ഡീലര്‍മാര്‍ തങ്ങളുടെ സ്റ്റോക്കിന്റെ 10 ശതമാനത്തിലധികം വിറ്റു എന്ന് കോടതി കണ്ടെത്തിയതോടെയാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച രജിസ്‌ട്രേഷനുകളുടെ എണ്ണം വിലയിരുത്താന്‍ ഉപയോഗിക്കുന്ന ബിഎസ് IV വാഹന വില്‍പ്പനയ്ക്കുള്ള ഡാറ്റ നല്‍കാനും കോടതി FADA-യോട് ആവശ്യപ്പെട്ടിരുന്നു. വഹാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത 17,000 വാഹനങ്ങള്‍ FADA വിറ്റതായി സുപ്രീംകോടതി ആരോപിച്ചിരുന്നു.
MOST READ: ഗ്രാവിറ്റാസ് മുതല്‍ ആള്‍ട്രോസ് ഇവി വരെ; വരും വര്‍ഷവും ടാറ്റയില്‍ നിന്ന് നിരവധി മോഡലുകള്‍

ഗതാഗത വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ വാഹനില്‍ അപ്‌ലോഡ് ചെയ്ത ബിഎസ് IV വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് സുപ്രീം കോടതി 2020 ഓഗസ്റ്റില്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും, ലോക്ക്ഡൗണ്‍ കാരണം ഡീലര്‍മാര്‍ക്ക് വാഹന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ബിഎസ് IV വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയത്.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഡല്‍ഹി പൊലീസും അവശ്യ പബ്ലിക് സര്‍വീസുകളിലും പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളിലും ഉപയോഗിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് വാങ്ങിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2020 സെപ്റ്റംബറില്‍ കോടതി അനുമതി നല്‍കി. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സിഎന്‍ജി വാഹനങ്ങളുടെ രജിസ്ട്രേഷനും കോടതി അനുവദിച്ചു.
MOST READ: മോൺസ്റ്റർ പരിവേഷം അഴിച്ചുവെച്ച് സിമ്പിളായി ബാബ്സ് ഇസൂസു D-മാക്സ് V-ക്രോസ്

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.


Click it and Unblock the Notifications








