വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഹീറോ നിരയില്‍ നിന്നും ബിഎസ് VI -ലേക്ക് ആദ്യ നവീകരണം ലഭിക്കുന്ന മോഡലാണ് ഡെസ്റ്റിനി 125. 2020 ഫെബ്രുവരി മാസത്തിലാണ് നവീകരിച്ച ഡെസ്റ്റിനി 125 ഹീറോ വിപണിയില്‍ അവതരിപ്പിക്കുന്നത്.

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

64,310 രൂപയായിരുന്നു അന്ന് വിപണിയില്‍ എത്തുമ്പോള്‍ സ്‌കുട്ടറിന്റെ എക്‌സ്‌ഷോറൂം വില. ജൂണ്‍ മാസത്തില്‍ സ്‌കൂട്ടറിന് 1,000 രൂപയുടെ വില വര്‍ധനവ് കമ്പനി നല്‍കി. ഇതോടെ ഈ മോഡലിന് 65,310 രൂപയായി എക്‌സ്‌ഷോറൂം വില.

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഇപ്പോഴിതാ വീണ്ടും മോഡലിന് വില വര്‍ധനവ് നല്‍കിയിരിക്കുകയാണ് ബ്രാന്‍ഡ്. ഡെസ്റ്റിനി 125 LX, ഡെസ്റ്റിനി 125 VX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലെത്തുന്ന സ്‌കൂട്ടറിന് 1,890 രൂപയും 1,950 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഇതോടെ ഡെസ്റ്റിനി 125 LX -പതിപ്പിന് 67,200 രൂപയും, ഡെസ്റ്റിനി 125 VX പതിപ്പിന് 70,050 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടുകൂടിയുള്ള 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,750 rpm -ല്‍ 8.70 bhp കരുത്തും 5,000 rpm -ല്‍ 10.2 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ അധിക മൈലേജും പുതിയ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 11 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയും 10 ശതമാനം മികച്ച ആക്‌സിലറേഷനും പുതിയ സ്‌കൂട്ടര്‍ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം.

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഹീറോ മോട്ടോകോര്‍പ്പിന്റെ i3S ടെക്‌നോളജിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ സ്‌കൂട്ടറിന്റെ സവിശേഷത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ത്രീ ഡിയിലുള്ള ലോഗോ, പുതിയ മാറ്റ് ഗ്രേ സില്‍വര്‍ കളര്‍ ഓപ്ഷന്‍ എന്നിവയാണ് പുതിയ ബിഎസ് VI ഡെസ്റ്റിനിയിലെ പുതുമകള്‍.

MOST READ: സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിമോട്ട് കീ ഓപ്പണിങ് മുതലായവ ഡെസ്റ്റിനിയുടെ സവിശേഷതകളാണ്.

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

സീറ്റ് തുറക്കാതെ പുറമെ നിന്നും ഇന്ധനം നിറയ്ക്കാവുന്ന സംവിധാനമാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന മോഡലില്‍ മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടും ബൂട്ട് ലൈറ്റും കമ്പനി അധികമായി നല്‍കുന്നുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒറ്റ കോയില്‍ മാത്രമുള്ള സ്പ്രിങ്ങും സസ്പെന്‍ഷന്‍ നിറവേറ്റും.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

മുന്‍ ഡിസ്‌ക് ബ്രേക്കില്ലെങ്കിലും പകരം ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം (iBS) ഡെസ്റ്റിനിയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിപണിയില്‍ ആക്ടിവ 125, സുസുക്കി ആക്‌സസ് 125 എന്നിവരാണ് എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, August 18, 2020, 13:49 [IST]
English summary
Hero Destini 125 Price Increased Second Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X