സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

സ്‌കോഡ ഇന്ത്യ നയിക്കുന്ന 'ഇന്ത്യ 2.0' പദ്ധതിയിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് 8,000 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

പുതിയ പദ്ധതി പ്രകാരം, ഇരുനിർമ്മാതാക്കളും ഇന്ത്യയിൽ MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നാല് മോഡലുകൾ (സ്‌കോഡയിൽ നിന്ന് 2 ഉം ഫോക്‌സ്‌വാഗണിൽ നിന്ന് 2) പുറത്തിറക്കും. ആദ്യ മോഡൽ മിഡ്-സൈസ് എസ്‌യുവി ആയിരിക്കുമെന്നാണ് സൂചന.

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരാകും ഈ മോഡലിന്റെ എതിരാളി. സ്‌കോഡയുടെ പുതിയ കോംപാക്ട് എസ്‌യുവി വിഷൻ ഇൻ ആശയം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെങ്കിലും, ഫോക്‌സ്‌വാഗൺടൈഗണിന്റെ രൂപകൽപ്പന ആഗോള-സ്‌പെക്ക് മോഡലായ ടി-ക്രോസ് എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.

MOST READ: 'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇരുമോഡലുകളും അടുത്ത വർഷം ആദ്യം വിപണിയിൽ എത്തും. സ്‌കോഡ വിഷൻ ഇൻ മോഡലിനെക്കുറിച്ച് പറയുമ്പോൾ, ക്രോം ആവരണത്തോടെയുള്ള സിഗ്‌നേച്ചർ ഗ്രിൽ, സ്പ്ലിറ്റ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ബോൾഡ് സൈഡ് ക്രീസുകൾ, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ലഭിക്കുന്നു.

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

സ്‌കോഡ കാമിക്കിന് സമാനമായി, വിഷൻ ഇൻ, സെന്റർ കൺസോളിലെ ഗിയർ സെലക്ടർ ബട്ടണിൽ വെർച്വൽ കോക്ക്പിറ്റും ക്രിസ്റ്റലിൻ ഘടകങ്ങളും ഉള്ള വിശാലമായ ഡാഷ്ബോർഡ് അവതരിപ്പിക്കുന്നു.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, റിയർ എയർ കോൺ വെന്റുകൾ, ഒന്നിലധികം എയർബാഗുകൾ, സ്പീഡ് അലേർട്ട്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടും.

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

പുതിയ സ്‌കോഡ കോംപാക്ട് എസ്‌യുവി, ഫോക്‌സ്‌വാഗൺടൈഗണ്‍ മോഡലുകൾ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ ലഭ്യമാക്കും. 1.0 ലിറ്റർ ടർബോ (115 bhp / 200 Nm torque), 1.5 ലിറ്റർ ടർബോ (148 bhp / 250 Nm torque) യൂണിറ്റ്.

MOST READ: ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

പുതിയ ക്രെറ്റ, കിയ സെൽറ്റോസ് മോഡലുകളിലെ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനെക്കാൾ ശക്തമാണ് സ്‌കോഡ, ഫോക്‌സ് വാഗൺ മോഡലിലെ 1.5 ലിറ്റർ ലിറ്റർ ടർബോ യൂണിറ്റ്.

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഓഫർ ചെയ്യും. ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ഉയർന്ന തോതിലുള്ള പ്രാദേശികവൽക്കരണം (90 ശതമാനത്തിൽ കൂടുതൽ) നേടാൻ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നു.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

രാജ്യത്ത് സ്‌കോഡയുടെ ശൃംഖല വർദ്ധിപ്പിക്കുക എന്നതും ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം തന്നെയാണ്. നിലവിൽ 65 നഗരങ്ങളിലായി 80 ഡീലർഷിപ്പുകൾ ഇന്ത്യയിൽ സ്‌കോഡക്കുണ്ട്. എന്നിരുന്നാലും, 2025 ഓടെ ഇന്ത്യയിലെ 150 നഗരങ്ങളിലേക്ക് സാന്നിധ്യം വർദ്ധിപ്പിക്കാനും 200 ടച്ച് പോയിന്റുകളെങ്കിലും സ്ഥാപിക്കാനും സ്‌കോഡ ലക്ഷ്യമിടുന്നു.

സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

2025 -ഓടെ ഇന്ത്യയിൽ ഓരോ വർഷവും ഒരു ലക്ഷത്തിലധികം കാറുകൾ വിൽക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ സെയിൽസ് ആൻഡ് സർവീസ് മാർക്കറ്റിങ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നിന്ന് ഇത് ഒരു സുപ്രധാന കുതിച്ചുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Skoda, Volkswagen To Launch Seltos, Creta Rival In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X