ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള ഉൽപ്പന്ന ശ്രേണി പുതിയ മോഡലുകളിലൂടെ ശ്രേണിയിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഇതിനു പുറമെ ആൾട്രോസ്, ഹാരിയർ എസ്‌യുവി എന്നിവയുൾപ്പെടെയുള്ള മോഡലുകൾ കമ്പനി പരിഷ്ക്കരിക്കപകയും ചെയ്യും.

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രണ്ട് മോഡലുകൾക്കും ഉടൻ ഒരു പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നതാണ് ശ്രദ്ധേയം. എന്നാൽ അവിടെ തീരുന്നില്ല. ഹാച്ച്ബാക്ക് നിരയിലെ തന്നെ കേമനായ ടിയാഗൊയ്ക്കും ഒരു ടർബോ എഞ്ചിൻ കമ്പനി സമ്മാനിക്കും. അതിന്റെ ഭാഗമായി കാറിന്റെ പരീക്ഷണയോട്ടവും ടാറ്റ ആരംഭിച്ചിട്ടുണ്ട്.

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കിന് പുതിയതും കൂടുതൽ ശക്തവുമായ പെട്രോൾ എഞ്ചിന്റെ സാന്നിധ്യം വിപണിയിൽ ടിയാഗൊയെ കൂടുതൽ ആകർഷകമായ ഒരു ഓഫറാക്കി മാറ്റും. പുത്തൻ പതിപ്പിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

MOST READ: ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എങ്കിലും ടാറ്റ ടിയാഗൊ 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് ഗ്യാസോലിൻ എഞ്ചിൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കാം. ഇത് 99 bhp പവറിൽ 141 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പരീക്ഷണയോട്ടത്തിൽ കണ്ട മോഡലിൽ ഒരു മാനുവൽ ഗിയർബോക്സാണ് സജ്ജീകരിച്ചിരുന്നത്.

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗൊയിൽ ലഭ്യമാകുന്നത്. 86 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കാൻ ഈ യൂണിറ്റിന് സാധിക്കും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി യൂണിറ്റ് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കാഴ്ചയിൽ ടാറ്റ ടിയാഗൊ ടർബോ പെട്രോൾ മോഡൽ ഈ വർഷം ആദ്യം അവതരിപ്പിച്ച ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് സമാനമാണ്. ഹാച്ച്ബാക്കിന് ഒരു പുതിയ ഗ്രിൽ, പുതുക്കിയ ബമ്പർ, എയർ ഡാം, ക്രോമിലെ ടാറ്റയുടെ സിഗ്നേച്ചർ ഹ്യൂമാനിറ്റി ലൈൻ സ്ലിമ്മർ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുഖംമിനുക്കലിൽ ലഭിച്ചത്.

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഫോഗ് ലാമ്പ് അസംബ്ലിയും പുതുക്കി ബമ്പറിൽ സ്ഥാപിച്ചു. ഉയർത്തിയ ബോണറ്റ് ഉപയോഗിച്ച് പരിഷ്ക്കരിച്ച ടിയാഗൊ പുതിയ കാൽ‌നട സുരക്ഷാ മാനദണ്ഡങ്ങളും‌ പാലിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത റിയർ ബമ്പർ, ടെയിൽ ലാമ്പ് ഉൾപ്പെടുത്തലുകൾ എന്നിവയാണ് മറ്റ് പ്രധാന മാറ്റങ്ങൾ.

MOST READ: ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹാർമാൻ ഓഡിയോ സിസ്റ്റം, ഡ്രൈവ് മോഡുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ വിംഗ് മിററുകൾ, 15 ഇഞ്ച് അലോയ്കൾ എന്നിവ പുതിയ ടിയാഗൊയുടെ അകത്തളത്തെ സവിശേഷതകളാണ്.

ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കാറിന്റെ ഏറ്റവും ഉയർന്ന മോഡലിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതും ടിയാഗൊയെ ഹാച്ച്ബാക്ക് നിരയിലെ ഏറ്റവും സുരക്ഷിതമായ വാഹനമാക്കി മാറ്റുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Tata Motors Planning To Introduce Tiago Turbo Petrol Model. Read in Malayalam
Story first published: Monday, August 17, 2020, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X